ടെലിവിഷനില്‍ ശത്രുക്കളുണ്ടോ ആ ചോദ്യത്തിന് ; ചന്ദ്രയുടെ മറുപടി ഇങ്ങനെ
ഒരു കാലത്ത് സിനിമയിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങി ഇപ്പോഴും സീരിയൽ രംഗത്ത് ശക്തമായ സാന്നിദ്യമായി തുടരുന്ന താര സുന്ദരിയാണ് നടി ചന്ദ്രാ ലക്ഷമണൻ. നടന് ടോഷ് ക്രിസ്റ്റിയുമായുള്ള ചന്ദ്രയുടെ വിവാഹമൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഈയ്യടുത്തായിരുന്നു ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്. കുട്ടിയുടെ ജനനത്തിന് പിന്നാലെ താരം അഭിനയത്തിലേക്ക് തിരികെ വരികയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തുകയാണ് ചന്ദ്ര ലക്ഷ്മണ്. തന്റെ ജീവിതത്തിലും കരിയറിലും സംഭവിച്ച ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചന്ദ്ര തുറന്ന് പറയുന്നതായാണ് പ്രൊമോ വീഡിയോകള്‍ വ്യക്തമാക്കുന്നത്.
തനിക്ക് ടെലിവിഷനില്‍ ശത്രുക്കളുണ്ടോ എന്ന ചോദ്യത്തിന് താരം പരിപാടിയില്‍ പറയുന്നുണ്ടെന്നാണ് പ്രൊമോ സൂചിപ്പിക്കുന്നത്. എന്നെ പാര വെക്കാനായിട്ട് ആരെങ്കിലുമൊക്കെ കാണുമായിരിക്കുമെനാണ് താരം പറയുന്നത്. അതേസമയം സിനിമകളില്‍ നിന്നും അവസാന നിമിഷം ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.
ചിലതൊക്കെ നല്ല വലിയ സിനിമകളായിരുന്നു. ചിലതിലൊക്കെ അഡ്വാന്‍സ് തരിക പോലും ചെയ്തിരുന്നുവെന്നാണ് താരം പറയുന്നത്. ഞാന്‍ നേരിടാന്‍ റെഡിയാണ് എന്നാണ് ശത്രുവിനെ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ടോ? എന്ന ചോദ്യത്തിന് താരം നല്കുന്ന മറുപടി. ഉണ്ടെന്ന അര്‍ത്ഥത്തില്‍ തലയാട്ടുന്ന ചന്ദ്രയേയും വീഡിയോയില്‍ കാണാം.
ആള്ക്കാര് കാണുമ്പോള്‍ എന്നെ മറക്കും, മുന്നില്‍ നില്‍ക്കുന്നത് സാന്ദ്രയാണ്. അമ്പലത്തില്‍ വച്ചൊരു അമ്മൂമ്മ നീ ഗുണം പിടിക്കില്ല എന്ന് പറഞ്ഞുവെന്നും താരം പറയുന്നുണ്ട്. പരമ്പരയിലെ തന്റെ കഥാപാത്രത്തോടുള്ള ആരാധകരുടെ പ്രതികരണത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പിന്നാലെ വിവാഹത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ഒരേസമയം രണ്ട് വീട്ടുകാരുടെയടുത്തും അവതരിപ്പിച്ചുവെന്നാണ് ചന്ദ്ര പറയുന്നതു. അതിലെന്തോ കള്ളത്തരം കിടക്കന്നുണ്ടല്ലോ എന്ന് അവതാരകന് ചോദിക്കുമ്പോള്‍ എന്റെ മുഖത്തെ ചിരി കണ്ടാല്‍ അറിഞ്ഞു കൂടേ എന്നാണ് ചന്ദ്ര മറുപടി പറയുന്നത്.
നടന് ടോഷും ചന്ദ്രയും സുഹൃത്തുക്കളാകുന്നതും പ്രണത്തിലാകുന്നതും എന്ന് സ്വന്തം സുജാത എന്ന പരമ്പരയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു.
വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ച ഇരുവരുടെയും വിവാഹ ചിത്രങ്ങളും വൈറലായിരുന്നു.അടുത്തിടെ ആണ് ചന്ദ്രയ്ക്കും ടോഷിനും കുഞ്ഞ് പിറന്നത്. ഗര്‍ഭിണി ആയ ശേഷവും എന്ന് സ്വന്തം സുജാതയില്‍ ചന്ദ്ര അഭിനയിച്ചിരുന്നു. നിറ വയറില്‍ ഒമ്പതര മാസം വരെ ആണ് പരമ്പരയില്‍ ചന്ദ്ര ലക്ഷ്മണ് അഭിനയിച്ചത്. സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ ചന്ദ്രയ്ക്ക് ബേബി ഷവര്‍ നടത്തുകയും ചെയ്തു.
അതെല്ലാം സോഷ്യല്‍ മീഡിയ ആഘോഷിക്കുകയും ചെയ്തിരുന്നു.കുഞ്ഞ് ജനിച്ച് ദിവസങ്ങള്‍ക്കകം തന്നെ ചന്ദ്ര ലൊക്കേഷനിലേക്ക് തിരികെ എത്തിയിരുന്നു. പ്രസവശേഷം 28-ാം ദിവസമാണ് ചന്ദ്ര ലൊക്കേഷനിലേക്ക് തിരികെ എത്തുന്നത്. കുഞ്ഞിനേയും കൊണ്ടാണ് താരം അഭിനയിക്കാന്‍ വന്നത്. നേരത്തെ പ്രസവ സമയത്തേക്കായി പരമ്പരയിലെ തന്റെ രംഗങ്ങള്‍ മുന്‍കൂട്ടി തീര്‍ക്കുകയും ചെയ്തിരുന്നു ചന്ദ്ര. താന്‍ കാരണം പരമ്പരയില്‍ മുടക്കമൊന്നും വരരുതെന്നാണ് താരം പറഞ്ഞത്.
2021 നവംബര്‍ 10 നാണ് ചന്ദ്രയും ടോഷും വിവാഹം കഴിച്ചത്. രണ്ട് മതവിഭാഗത്തില്‍ പെട്ടവരാണെങ്കിലും ഇരുവരുടെയും വിവാഹത്തിന് കുടുംബം സമ്മതം അറിയിച്ചു. ഹിന്ദു മതാചാര പ്രകാരവും ക്രിസ്ത്യന്‍ മതാചാര പ്രകാരവുമാണ് ചടങ്ങുകള്‍ നടന്നത്. വിവാഹ ശേഷമാണ് താര ദമ്പതികള്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ചാനലിലൂടെ ഇരുവരും തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നുണ്ട്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ചന്ദ്രയും ടോഷും.
