Connect with us

രണ്ടു പേരുടേയും വീട്ടുകാർ സമ്മതിക്കണം എന്ന കാര്യത്തിൽ ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു; ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും പറയുന്നു

serial news

രണ്ടു പേരുടേയും വീട്ടുകാർ സമ്മതിക്കണം എന്ന കാര്യത്തിൽ ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു; ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും പറയുന്നു

രണ്ടു പേരുടേയും വീട്ടുകാർ സമ്മതിക്കണം എന്ന കാര്യത്തിൽ ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു; ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും പറയുന്നു

മിനിസ്ക്രീൻ പ്രേക്ഷകർക്കു സുപരിചിതരായ ജോഡിയാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. എന്ന് സ്വന്തം സുജാത എന്ന പരമ്പരയിലെ നായികയാണ് ചന്ദ്ര ലക്ഷ്മൺ. ഈ പരമ്പരയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പിന്നാലെ 2021 ൽ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയ കഥ പങ്കുവെക്കുകയാണ് ചന്ദ്ര ലക്ഷ്മൺ.

ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് ചന്ദ്ര വിവാഹത്തെക്കുറിച്ച് മനസ് തുറന്നത്. താരത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്. സ്വന്തം സുജാതയുടെ നൂറാമത്തെ എപ്പിസോഡിലാണ് ടോഷേട്ടൻ വരുന്നത്. ഞാനാണ് സുജാത. എന്റെ പഴയ ഹീറോസിനെയൊക്കെ നോക്കിയിരുന്നു. പക്ഷെ ശരിയായില്ല. അങ്ങനെയാണ് സംവിധായകന്റെ സുഹൃത്തായ ടോഷേട്ടനെ ആലോചിക്കുന്നത്. കഥാപാത്രം ചെയ്യാൻ വന്ന് ജീവിത പങ്കാളിയാവുകയായിരുന്നു. നേരത്തെ കായംകുളം കൊച്ചുണ്ണി കണ്ടിട്ടുണ്ടായിരുന്നു. പക്ഷെ പേരൊന്നും അന്ന് അറിയില്ല. കഥാപാത്രമായിട്ടേ അറിയുകയുള്ളൂ.

ടോഷ് ക്രിസ്റ്റി ആരാണെന്ന് അന്വേഷിച്ചപ്പോഴാണ് ഇന്ന ആളാണെന്ന് അറിയുന്നത്. സെറ്റിൽ വച്ച് മീറ്റ് ചെയ്തു. ടോഷിയേട്ടൻ വളരെ ഫ്രണ്ട്‌ലിയാണ്. ആൾക്കാരുമായി പെട്ടെന്ന് തന്നെ സൗഹൃദം സ്ഥാപിക്കും. ഞാൻ വളരെ ചൂസിയാണ്. സമയമെടുക്കും സുഹൃത്തുക്കളാകാൻ. ഞങ്ങളും കുറച്ച് സമയമെടുത്തു. പെട്ടെന്നായിരുന്നു. വളരെ ഓർഗാനിക്കായിരുന്നു. ഒരു ഐ ലവ് യു മൊമന്റ് പോലും ഞങ്ങൾക്കിടയിലുണ്ടായിരുന്നില്ല എന്നതാണ് സത്യം.

പതിയെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ഇതേസമയം തന്നെ ഞങ്ങളുടെ കഥാപാത്രങ്ങളും റിലേഷൻഷിപ്പിലേക്ക് കടക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് യൂട്യൂബ് കമന്റുകളിലൊക്കെ ആൾക്കാർ ഇവർ കല്യാണം കഴിച്ചിരുന്നുവെങ്കിൽ നന്നായേനെ, ചക്കിക്കൊത്തെ ചങ്കരൻ തന്നെയാണെന്ന് എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ഞങ്ങൾ നല്ല പങ്കാളികളായിരിക്കുമെന്ന് ലൊക്കേഷനിൽ കോ സ്റ്റാർസിനും തോന്നിയിരുന്നു.

ഞാൻ ബ്രാഹ്‌മിണും ടോഷിയേട്ടൻ ക്രിസ്റ്റിയനുമാണ്. രണ്ടു പേരുടേയും വീട്ടുകാർ സമ്മതിക്കണം എന്ന കാര്യത്തിൽ ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. ആദ്യമേ പറഞ്ഞത്, ഏതെങ്കിലും പാരന്റ് വേണ്ട എന്ന് പറയുകയാണെങ്കിൽ നമ്മളീ ബന്ധം തുടരില്ലെന്നും സുഹൃത്തുക്കളായി തന്നെ തുടരുമെന്നും ഞങ്ങൾ തീരുമാനിച്ചിരുന്നു. ഞങ്ങളുടെ പ്രയോരിറ്റി ഞങ്ങളുടെ കുടുംബം കൂടിയായിരുന്നു. ഒരേ ദിവസം ഒരേ സമയത്താണ് രണ്ടു പേരും വീട്ടുകാരോട് പറഞ്ഞത്.

എനിക്കൊരു ഇഷ്ടമുണ്ടെന്നും ടോഷ് ക്രിസ്റ്റിയാണെന്നും വീട്ടിൽ പറഞ്ഞു. നിങ്ങളൊക്കെ സമ്മതിക്കുകയാണെങ്കിൽ കല്യാണത്തിലേക്ക് കടക്കാമെന്ന് പറഞ്ഞു. അവൻ നല്ല പയ്യനാണ്, മുന്നോട്ട് പോകാമെന്ന് അപ്പ പറഞ്ഞു. ഇത്രയും സിമ്പിളായിപ്പോയല്ലോ എന്നായിപ്പോയി ഞാൻ. ഞാനും പാരന്റ്‌സും വളരെ ഫ്രണ്ട്‌ലിയാണ്. എന്റെ തീരുമാനങ്ങൾക്ക് ചെറുതിലേ തൊട്ട് പ്രധാന്യം നൽകാറുണ്ട്. ടോഷേട്ടന്റെ വീട്ടിലും ഇഷ്ടമായിരുന്നു. ഓണത്തിന്റെ അന്ന് രണ്ട് വീട്ടുകാരും സംസാരിച്ചു. 2021 നവംബറിൽ വിവാഹം കഴിച്ചു.

റിലേഷൻഷിപ്പിൽ ടോഷിന് താൻ ആദ്യം നൽകിയ സമ്മാനം കൊവിഡ് ആണെന്നും ചന്ദ്ര പറയുന്നുണ്ട്. തങ്ങളുടെ കുഞ്ഞിന് ഇടാൻ വേണ്ടിയുള്ള പേര് കണ്ടു വച്ചിട്ടുണ്ടെന്നും അതിനർത്ഥം ഗിഫ്റ്റ് ഓഫ് ഗോഡ് എന്നാണെന്നും ചന്ദ്ര പരിപാടിയിൽ പറയുന്നുണ്ട്. ഗർഭിണിയായ ശേഷവും ചന്ദ്ര അഭിനയത്തിൽ സജീവമായിരുന്നു. പ്രസവ സമയത്ത് ഇടവേളയെടുത്ത ചന്ദ്ര കുഞ്ഞിന് ജന്മം നൽ ഒരു മാസത്തിനുള്ളിൽ തന്നെ പരമ്പരയിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു. കുഞ്ഞിനേയും കൊണ്ടാണ് താരം ലൊക്കേഷനിലേക്ക് എത്തിയത്.

തമിഴിലൂടെ കരിയർ ആരംഭിച്ച ചന്ദ്ര പിന്നീട് സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. പിന്നീട് നിരവധി സിനിമകളിലും പരമ്പരകളിലും അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്.

More in serial news

Trending

Recent

To Top