Connect with us

രമ്യയുടെ ദേഹത്ത് ഉപ്പ് വാരിയെറിഞ്ഞ് സംഭവം : ശരിക്കും സംഭവിച്ചത് ഇത് വെളിപ്പെടുത്തി അൻഷിത

serial news

രമ്യയുടെ ദേഹത്ത് ഉപ്പ് വാരിയെറിഞ്ഞ് സംഭവം : ശരിക്കും സംഭവിച്ചത് ഇത് വെളിപ്പെടുത്തി അൻഷിത

രമ്യയുടെ ദേഹത്ത് ഉപ്പ് വാരിയെറിഞ്ഞ് സംഭവം : ശരിക്കും സംഭവിച്ചത് ഇത് വെളിപ്പെടുത്തി അൻഷിത

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് അൻഷിത. കൂടെവിടെ എന്ന് പരമ്പരയിൽ സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് ഇവർ.. നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട് അന്‍ഷിത. പരമ്പരകൡലൂടെയാണ് അന്‍ഷിത താരമാകുന്നത്. നായികയായും വില്ലത്തിയായുമെല്ലാം അന്‍ഷിത കയ്യടി നേടിയിട്ടുണ്ട്. ഇപ്പോള്‍ ഏഷ്യാനെറ്റിലെ കൂടെവിടെ എന്ന പരമ്പരയിലെ സൂര്യ കൈമളായി നിറഞ്ഞു നില്‍ക്കുകയാണ്. മലയാളത്തിന് പുറമെ തമിഴിലും നിറ സാന്നിധ്യമാണ് അന്‍ഷിത.

കയ്യടികളും ആരാധകരുടെ സ്‌നേഹവും പോലെ തന്നെ വിവാദങ്ങളും അന്‍ഷിതയുടെ കരിയറില്‍ കൂടെ തന്നെയുണ്ട്. ഈയ്യടുത്ത് ഒരു പരിപാടിയില്‍ വച്ച് നടിയും ബിഗ് ബോസ് താരവുമായ രമ്യ പണിക്കരുമായുണ്ടായ വഴക്ക് അന്‍ഷിതയുടെ പേര് വാര്‍ത്തകളില്‍ നിറച്ചിരുന്നു. ഇപ്പോഴിതാ ആ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അന്‍ഷിത. വിശദമായി വായിക്കാം തുടര്‍ന്ന്.

ഏഷ്യനെറ്റില് ഒരു ഓണം ആഘോഷത്തിന്റെ ഭാഗമായി നടന്ന സെലിബ്രിറ്റി ഷോയ്ക്കിടെയായിരന്നു സംഭവം. രണ്ട് ടീമുകളായിട്ടായിരുന്നു താരങ്ങള്‍ ഷോയുടെ ഭാഗമയത്. എതിര്‍ ടീമുകളിലായിരുന്നു രമ്യയും സൂര്യയും. കുക്ക് വിത്ത് കോമഡി എന്ന ഷോയില്‍ വച്ച് അന്‍ഷിത രമ്യ പണിക്കരുടെ ദേഹത്ത് ഉപ്പ് വാരിയിടുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പിന്നീട് ഷോയുടെ സംപ്രേക്ഷണ സമയത്തും ഇത് കാണിച്ചിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിക്കുന്നതോ ഒത്തു തീര്പ്പാക്കുന്നതോ കണ്ടിട്ടില്ല.

പരിപാടിയില്‍ അന്‍ഷിതയും എലീനയും കൂടെ ഉണ്ടാക്കി വച്ച സാമ്പാറില് രമ്യയുടെ ടീമിലെ തങ്കച്ചന് ഉപ്പ് വാരി ഇടുന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. പിന്നാലെ ഈ ദേഷ്യത്തില് അന്ഷിത രമ്യയുടെ ദേഹത്ത് ഉപ്പ് വാരി ഇടുകയായിരുന്നു.

രമ്യയും തങ്കച്ചനും ഉണ്ടാക്കിയ ഡിഷ് രമ്യ പിന്നില് മറച്ചു പിടിക്കുകയായിരുന്നു. അതില് ഉപ്പ് ഇടാന് വേണ്ടി അന്ഷിത ശ്രമിക്കവെ രമ്യയുടെ ദേഹത്തുകൂടെ ഉപ്പ് വാരി എറിയുകയായിരുന്നു. ദേഹത്ത് ഉപ്പ് ഇട്ടത് വളരെ മോശമായി എന്ന് പറഞ്ഞ രമ്യ ഇമോഷണലാവുന്നതും കരയുന്നതും എല്ലാം ഷോയില് കാണിച്ചിരുന്നു. ഈ സംഭവത്തെക്കുറിച്ച് ഇപ്പോള്‍ അന്‍ഷിത തന്നെ മനസ് തുറന്നിരിക്കുകയാണ്.

ആ പരിപാടി മൊത്തം സ്‌ക്രിപ്റ്റഡ് ആയിരുന്നു എന്നാണ് അന്‍ഷിത സപറയുന്നത്. ആ ഷോ അങ്ങനെയാണ്. തമിഴിലെ കുക്ക് വിത്ത് കോമാളി എന്ന ഷോയുടെ മലയാളം വേര്ഷനായിട്ടാണ് അത് ചെയ്തത്. മലയാളികൾക്ക് പരിചയമില്ലാത്തതിനാലാകാം വഴക്കിടുകയാണെന്ന് കരുതിയതെന്നാണ് അന്‍ഷിത അഭിപ്രായപ്പെടുന്നത്. മുഴുവന് സ്‌ക്രിപ്റ്റഡ് ആയിരുന്നു. ആ ഷോ കഴിഞ്ഞതോടെ ആ വഴക്ക് ഞങ്ങള് അവിടെ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് അന്‍ഷിത വ്യക്തമാക്കുന്നത്.എന്നാല് പിന്നീട് അത് വൈറലാവുകയും വിവാദമാവുകയും ചെയ്തപ്പോള് ഞാന്‍ രമ്യ ചേച്ചിയോട് പറഞ്ഞു, ‘ചേച്ചീ അത് വലിയ വിഷയമായി’ എന്ന്. ‘ആ വിട്ടിട്ട് വേറെ പണി നോക്ക്. ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങള് നടക്കുന്നു’ എന്ന്. അത് അത്രയേയുള്ളൂവെന്നാണ് അന്‍ഷിത പറയുന്നത്. അതേസമയം ചാനല്‍ റേറ്റിങിന് വേണ്ടി അത് ഹൈലൈറ്റ് ചെയ്യുകയായിരുന്നുവെന്നാണ് അന്‍ഷിത പറയുന്നത്.

ഒരിക്കല്‍ താനൊരു കല്യാണത്തിന് പോയപ്പോള്‍ തന്റെ കാര്‍ തടഞ്ഞു നിര്‍ത്തിയെന്നും തന്നെ പുറത്തിറക്കിയെന്നും താരം പറയുന്നു. എല്ലാവരും ഓടി വന്നു. സൂര്യ മേളോ സൂര്യ മോളോ എന്ന് പറഞ്ഞാണ് തന്നെ പുറത്തിറക്കിയതെന്നാണ് താരം പറയുന്നത്. തനിക്ക് ഒരുപാട് സന്തോഷമായെന്നും അരമണിക്കൂറോളം അവരോട് സംസാരിച്ച ശേഷമാണ് താന്‍ അവിടെ നിന്നും പോയതെന്നും താരം പറയുന്നുണ്ട്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അന്‍ഷിത മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ ചർച്ചയായി മാറുകയാണ്.

More in serial news

Trending