Connect with us

ദേശീയ അവാർഡ്: മമ്മൂട്ടിയും മോഹൻലാലും മത്സരത്തിന് !!

Malayalam Breaking News

ദേശീയ അവാർഡ്: മമ്മൂട്ടിയും മോഹൻലാലും മത്സരത്തിന് !!

ദേശീയ അവാർഡ്: മമ്മൂട്ടിയും മോഹൻലാലും മത്സരത്തിന് !!

ദേശീയ അവാർഡ്: മമ്മൂട്ടിയും മോഹൻലാലും മത്സരത്തിന് !!

അഭിനയത്തിനുള്ള ദേശീയ പുരസ്‌കാരം പല തവണ മലയാള സിനിമയിലേക്ക് എത്തിയിട്ടുണ്ട്. മമ്മൂട്ടിയും, മോഹൻലാലും, സുരേഷ് ഗോപിയും, സുരാജും തുടങ്ങി ഒരുപാട് അഭിനേതാക്കൾ ആ അവാർഡ് ലഭിച്ചവരാണ്. ഇത്തവണത്തെ ദേശീയ അവാർഡ് മത്സരം കനക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. മമ്മൂട്ടിയും മോഹൻലാലും ഇത്തവണ മത്സര രംഗത്തുണ്ടാകുമെന്നും, അവർ തമ്മിൽ തന്നെ ആയിരിക്കും മത്സരമെന്നും പറയപ്പെടുന്നു.

മമ്മൂട്ടിയും പേരൻപും യാത്രയുമാണ് മത്സരരംഗത്തേക്ക് ഉണ്ടാകാൻ സാധ്യതയുള്ളത്. മോഹൻലാലിൻറെ ഒടിയനാകും മികച്ച അഭിനേതാവിനുള്ള ദേശീയ അവാർഡിന് മത്സരിക്കാൻ ഉണ്ടാകുക. ഈ അവാർഡ് ആർക്കു ലഭിച്ചാലും മലയാള സിനിമക്ക് അത് അഭിമാനനിമിഷം തന്നെയാണ്. ഗോവൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച പേരൻപിന് ഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമുദൻ എന്ന കഥാപാത്രമായി മമ്മൂട്ടി ജീവിക്കുകയാണെന്നും, ദേശീയ അവാർഡ് ഉറപ്പാണെന്നും പല റിവ്യൂകളും പുറത്ത് വന്നിരുന്നു.

ഒടിയൻ ഡിസംബർ 14നാണ് തിയ്യേറ്ററുകളിലെത്തുന്നത്. വലിയ പ്രതീക്ഷയാണ് ചിത്രത്തിൽ എല്ലാവർക്കുമുള്ളത്. ഈ ചിത്രത്തിന് മോഹൻലാലിന് ദേശീയ അവാർഡ് ഉറപ്പായും കിട്ടുമെന്ന് ശ്രീകുമാർ മേനോൻ മുൻപ് ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു.

chance to get national award for either Mammootty or Mohanlal

More in Malayalam Breaking News

Trending

Recent

To Top