News
കോവിഡ് 19: സിനിമാ സെന്‍സറിങ് നിര്‍ത്തി വെച്ചു
കോവിഡ് 19: സിനിമാ സെന്‍സറിങ് നിര്‍ത്തി വെച്ചു
Published on
കൊറോണ പടർന്ന് പിടിയ്ക്കുന്ന സാഹചര്യത്തിൽ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (സിബിഎഫ്സി) രാജ്യത്തെ സിനിമ സെന്‍സറിങ് നിര്‍ത്തി വെച്ചു. ഒമ്പത് റീജിയണല്‍ ഓഫീസുകൾ അടച്ചിടണമെന്ന് സിബിഎഫ്സി ചെയര്മാന് പ്രസൂണ്‍ ജോഷി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു
സെന്‍സറിങ് നടന്നുകൊണ്ടിരിക്കുന്നവ ഉള്‍പ്പെടെ എല്ലാ ചിത്രങ്ങളുടെയും സ്ക്രീനിങ് നിര്‍ത്തിവെക്കാനാണ് പുറത്തിറിക്കിയ ഉത്തരവില്‍ ഉള്ള നിര്‍ദേശം. നിലവില്‍ ജീവനക്കാര്‍ വീട്ടില്‍ നിന്നും ജോലി ചെയ്യാനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഓരോ റീജിയണല്‍ ഓഫീസുമായും ബന്ധപ്പെടാനുള്ള നമ്പറുകളും മെയില്‍ ഐഡിയും ഉത്തരവിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. 31ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷമേ സിബിഎഫ്സി ഓഫീസുകളുടെ പ്രവര്‍ത്തനം പുന:രാരംഭിക്കുന്ന കാര്യം തീരുമാനിക്കൂ.
Censorship
Continue Reading
You may also like...
Related Topics: