Malayalam Breaking News
2018 ലെ താര വിവാഹങ്ങൾ – ഭാവന മുതൽ ഇഷ അംബാനി വരെ ..
2018 ലെ താര വിവാഹങ്ങൾ – ഭാവന മുതൽ ഇഷ അംബാനി വരെ ..
By
2018 ലെ താര വിവാഹങ്ങൾ – ഭാവന മുതൽ ഇഷ അംബാനി വരെ ..
2018 അക്ഷരാർത്ഥത്തിൽ കല്യാണ മേളങ്ങൾ നിറഞ്ഞതായിരുന്നു സിനിമാലോകത്ത്. ഏറ്റവുമധികം വിവാഹങ്ങൾ നടന്നത് 2018 ലാണ്. താരപ്പകിട്ട് നിറഞ്ഞു നിന്ന കല്യാണ മാമാങ്കത്തിൽ ബോളിവുഡിൽ നിന്ന് തന്നെ 4 വിവാഹങ്ങലുണ്ടായിരുന്നു.
2018 ആദ്യം വിവാഹിതയായത് മലയാളികളുടെ പ്രിയ നടി ഭാവനയാണ്. ജനുവരി 22 നു അടുത്ത ബന്ധുക്കൾക്കും സുഹൃത്തുകൾക്കും മുൻപിൽ ഭാവന കന്നഡ നിർമാതാവ് നവീന്റെ സ്വന്തമായപ്പോൾ അടുത്ത ഊഴം നീരജ് മാധവിനായിരുന്നു.
നീര്ജും പ്രണയ വിവാഹത്തിനാകുകയായിരുന്നു. ദീർഘ നാളത്തെ പ്രണയത്തിനു ശേഷം ദീപ്തിയെ ഏപ്രിൽ രണ്ടിന് നീരജ് സ്വന്തമാക്കി.
പിന്നീട് മേഘ്‌ന രാജാണ് വിവാഹിതയായത്. രണ്ടു ചടങ്ങുകളോടെയായിരുന്നു 2018ല്‍ മേഘ്‌ന രാജിന്റെ മാംഗല്യം. ക്രിസ്ത്യന്‍-ഹിന്ദു ആചാരപ്രകാരം നടി മേഘ്‌ന ചിരഞ്ജീവി സര്‍ജയുടെ വധുവായി.
ശ്രിയ ശരണ്‍ വിവാഹിതയായതും ഈ വര്ഷം തന്നെയാണ് . റഷ്യന്‍ സ്വദേശി ആന്‍ഡ്രെയ് ആണ് ശ്രിയയെ വിവാഹം ചെയ്തത്.ഏറെ നാളത്തെ പ്രണയത്തിനാണ് ഇവിടെയും സാഫല്യമായത്.
പിന്നീട് നീണ്ട അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിൽ വിരാട് കോഹ്ലി അനുഷ്ക ശർമ്മയുടെ കഴുത്തിൽ താലി കെട്ടി. ഇറ്റലിയിലെ ലേയ്ക്ക് കോമോയിലായിരുന്നു ഇവരുടെ വിവാഹം അത്യാഢംബര പൂർവം നടന്നത്.
അടുത്തത് സോനം കപൂറിന്റെ വിവാഹമായിരുന്നു. ബാല്യകാല സുഹൃത്തും പ്രണയിതാവുമായ ആനന്ദ് അഹൂജയെ ആണ് സോനം വിവാഹം ചെയ്തത് .
ഇന്ത്യന്‍ സിനിമാ ലോകം ചര്‍ച്ച ചെയ്ത മാംഗല്യമായിരുന്നു അടുത്തിടെ നടന്നത്. ദീപിക-രണ്‍വീര്‍സിംഗ്.. നവംബര്‍ 14ന് ഇറ്റലിയിലാണ് ആ അസുലഭ മുഹൂര്‍ത്തം നടന്നത്. ഗംഭീര ആഘോഷങ്ങളാണ് നടന്നത്.
ഒട്ടേറെ വാർത്തകൾ സൃഷ്‌ടിച്ച മറ്റൊരു വിവാഹത്തിനും താരലോകം സാക്ഷ്യം വഹിച്ചു. പ്രിയങ്ക ചോപ്ര – നിക്ക് ജോനാസ് വിവാഹം. ഇരുവരുടെയും പ്രായവും ദേശവുമായിരുന്നു വാർത്തകൾക്ക് കാരണം.
മറ്റൊരു വിവാഹം അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹമാണ്. അത്യാഘോഷപൂർവമായിരുന്നു വിവാഹ ചടങ്ങുകൾ. താരങ്ങൾ ഒന്നടങ്കം ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.
celebrity marriage -2018