Connect with us

അനുമതിയില്ലാതെ ഡ്രോൺ പറത്തി; ഷാൻ റഹ്മാനെതിരെ വീണ്ടും കേസ്

Malayalam

അനുമതിയില്ലാതെ ഡ്രോൺ പറത്തി; ഷാൻ റഹ്മാനെതിരെ വീണ്ടും കേസ്

അനുമതിയില്ലാതെ ഡ്രോൺ പറത്തി; ഷാൻ റഹ്മാനെതിരെ വീണ്ടും കേസ്

നിരവധി ആരാധകരുള്ള സം​ഗീത സംവിധായകനാണ് ഷാൻ റഹ്മൻ. ഇപ്പോഴിതാ സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോൺ പറത്തിയതിന് ഷാൻ റഹ്മാനെതിരെ വീണ്ടും കേസെടുത്തു. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ നടത്തിയ പ്രോഗ്രാമിനിടയിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയതിനാണ് കേസ്.

തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടിൽ വെച്ചായിരുന്നു പരിപാടി. അതീവ സുരക്ഷാ മേഖലയിലാണ് ഡ്രോൺ പറത്തുകയും ലേസർ ലൈറ്റ് ഉപയോഗിക്കുകയും ചെയ്തത്. അതേസമയം നേരത്ത, എറണാകുളം സൗത്ത് പോലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തി്രുന്നു. സംഗീത പരിപാടിയുടെ പേരിൽ 38 ലക്ഷം രൂപ പറ്റിച്ചു എന്നാണ് കേസ്.

ജനുവരിയിൽ കൊച്ചിയിൽ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് ഇവന്റ്‌മനേജ്മെന്റ് കമ്പനി ഉടമ നൽകിയ പരാതിയിലാണ് നടപടി. കേസിൽ മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെസ ഷാൻ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ആയിരുന്നു കോടതി നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇതുവരെ ഷാൻ ഹാജരായിട്ടില്ല.

ജനുവരി 23ന് ഷാൻ റഹ്മാന്റെ നേതൃത്വത്തിൽ എറ്റേണൽ റേ പ്രൊഡക്ഷൻസ് എന്ന മ്യൂസിക് ബാന്റ് കൊച്ചിയിൽ നടത്തിയ ‘ഉയിരെ’ എന്ന പേരിലുള്ള സംഗീത നിശയുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തർക്കവും വഞ്ചനാ കേസും രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉയിരെ സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്റ്മാനേജ്മെന്റ് കമ്പനിയായ അറോറ ആയിരുന്നു.

പരിപാടിയുടെ പ്രൊഡക്ഷൻ,​ താമസം,​ ഭക്ഷണം,​ യാത്ര,​ പാർക്കിംഗ് ഗ്രൗണ്ടിന്റെ പണം തുടങ്ങി ബൗൺസർമാർക്ക് കൊടുക്കേണ്ട തുക കമ്പനി അനുവദിച്ചിരിന്നു. എന്നാൽ പരിപാടിയ്ക്കായി ആകെ 38 ലക്ഷം രൂപ ചെലവായെന്നും അഞ്ച് പെെസപോലും തിരികെ ലഭിച്ചില്ലെന്നുമാണ് അറോറ കമ്പനി ഉടമ നിജുരാജ് പരാതിയിൽ പറയുന്നത്. പണവുമായി ബന്ധപ്പെട്ട് ഷാനെ സമീപിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞതായും നിജുരാജ് പറയുന്നു.

More in Malayalam

Trending

Recent

To Top