News
യുവനടിയുടെ പീ ഡനപരാതി; ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പ് എംഡി സജ്ജന്‍ ജിന്‍ഡാലിന്റെ പേരില്‍ കേസെടുത്ത് പോലീസ്
യുവനടിയുടെ പീ ഡനപരാതി; ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പ് എംഡി സജ്ജന്‍ ജിന്‍ഡാലിന്റെ പേരില്‍ കേസെടുത്ത് പോലീസ്
യുവനടിയുടെ പീ ഡനപരാതിയില് ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സജ്ജന്‍ ജിന്‍ഡാലിന്റെ പേരില്‍ പോലീസ് കേസെടുത്തു. കോടതി നിര്‍ദേശപ്രകാരമാണ് യുവനടിയുടെ പരാതിയില്‍ ബാന്ദ്രകുര്‍ള കോംപ്ലക്സ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്. 2022ല്‍ ബാന്ദ്രകുര്‍ള കോംപ്ലക്സിലെ കമ്പനി ആസ്ഥാന ഓഫീസില്‍വെച്ച് ലൈ ംഗികമായി പീ ഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം.
2021 ഒക്ടോബറില്‍ ദുബായില്‍ വെച്ചാണ് സജ്ജന്‍ ജിന്‍ഡാലിനെ ആദ്യമായി കാണുന്നത്. ഐ.പി.എല്‍. മത്സരത്തിനിടെ സ്റ്റേഡിയത്തിലെ വി.ഐ.പി. ഇടത്തില്‍വെച്ചാണ് ഇരുവരും ആദ്യം കണ്ടത്. പിന്നീട് ജയ്പുരില്‍ പ്രഫുല്‍ പട്ടേല്‍ എം.പി.യുടെ മകന്റെ വിവാഹച്ചടങ്ങില്വെച്ചും കണ്ടുമുട്ടി.
തുടര്‍ന്ന് മുംബൈയില്‍വെച്ച് കണ്ടപ്പോള്‍ മൊബൈല്‍ നമ്പറുകള്‍ കൈമാറി. നടിയുടെ സഹോദരന് ദുബായില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസാണ്. ഇദ്ദേഹത്തില്‍ നിന്ന് വസ്തു വാങ്ങാന്‍ സജ്ജന്‍ ജിന്‍ഡാല്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നമ്പറുകള്‍ കൈമാറിയതെന്നാണ് നടി പരാതിയില്‍ പറയുന്നത്.
2022 ജനുവരിയില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാനായാണ് പരാതിക്കാരി കമ്പനിയുടെ ഓഫീസിലെത്തിയത്. ഇവിടെവെച്ച് എതിര്‍പ്പ് വകവെക്കാതെ പീ ഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്ന് ബാന്ദ്രകുര്‍ള കോംപ്ലക്സ് പോലീസ് വ്യക്തമാക്കി. നടിയുടെ പരാതിയെക്കുറിച്ച് ജിന്‍ഡാല്‍ ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.
