News
ബിടിഎസ് താരം ജിമിനെപ്പോലെയാകാന്‍ പന്ത്രണ്ടോളം ശസ്ത്രക്രിയകള്‍; കനേഡിയന്‍ നടന് ദാരുണാന്ത്യം
ബിടിഎസ് താരം ജിമിനെപ്പോലെയാകാന്‍ പന്ത്രണ്ടോളം ശസ്ത്രക്രിയകള്‍; കനേഡിയന്‍ നടന് ദാരുണാന്ത്യം
നിരവധി ആരാധകരുള്ള പ്രശസ്ത കൊറിയന്‍ ബാന്‍ഡ് ആണ് ബിടിഎസ്. സംഘത്തിലെ പ്രശസ്ത ഗായകന് ജിമിനെപ്പോലെയാകാന്‍ പ്ലാസ്ററിക് സര്‍ജറി നടത്തിയ കനേഡിയന്‍ നടന് ദാരുണാന്ത്യം. കനേഡിയന്‍ ടെലിവിഷന്‍ സീരീസുകളില്‍ വേഷമിട്ടിട്ടുള്ള സെയിന്റ് വോണ്‍ കൊളൂച്ചി (22) ആണ് മരിച്ചത്.
ഗായകനേപ്പോലെയാകാന് പന്ത്രണ്ടോളം ശസ്ത്രക്രിയകളാണ് വോണ്‍ നടത്തിയത്. ഏറ്റവും ഒടുവില്‍ ചെയ്ത ശസ്ത്രക്രിയയെ തുടര്‍ന്ന് അണുബാധയുണ്ടാവുകയും നില വഷളാവുകയുമായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബിടിഎസിനോടുള്ള താത്പര്യത്തിന് പിന്നാലെ സംഗീതലോകത്തേയ്ക്ക് എത്തിയ വോണ്‍ 2019 ലാണ് കനേഡിയയില്‍ നിന്ന് തെക്കന്‍ കൊറിയയിലേക്ക് താമസം മാറുന്നത്. തന്റെ രൂപത്തില്‍ വോണ്‍ തൃപ്തനായിരുന്നില്ല.
ജിമിന്റെ രൂപസാദൃശ്യം ലഭിക്കാന്‍ മൂക്ക്, പുരികം, താടിയെല്ല്, ചുണ്ട് തുടങ്ങി മുഖത്തെ പലഭാഗങ്ങളിലും വോണ്‍ ശസ്ത്രക്രിയകള്‍ നടത്തി. ഏകദേശം 2.2 ലക്ഷം ഡോളറാണ് വോണ്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി ചെലവഴിച്ചത്.
‘പ്രെറ്റി ലൈസ്’ എന്ന പേരില്‍ ഒരു കൊറിയന്‍ ഡ്രാമയില്‍ വോണ്‍ അഭിനയിച്ചിട്ടുണ്ട്. ഡിസംബറിലായിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അമേരിക്കയിലെ ഒരു ചാനലില്‍ അത് സംപ്രേഷണം ചെയ്യാനിരിക്കെയാണ് അന്ത്യമെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
