Connect with us

ആ സിനിമയുടെ യഥാര്‍ത്ഥ കളക്ഷന്‍ 30 ലക്ഷവും 10 ലക്ഷവുമൊക്കെയാണ്; മൂന്ന് മാസം കൂടുമ്പോള്‍ ധവളപത്രം ഇറക്കുമെന്ന് നിര്‍മാതാക്കള്‍

News

ആ സിനിമയുടെ യഥാര്‍ത്ഥ കളക്ഷന്‍ 30 ലക്ഷവും 10 ലക്ഷവുമൊക്കെയാണ്; മൂന്ന് മാസം കൂടുമ്പോള്‍ ധവളപത്രം ഇറക്കുമെന്ന് നിര്‍മാതാക്കള്‍

ആ സിനിമയുടെ യഥാര്‍ത്ഥ കളക്ഷന്‍ 30 ലക്ഷവും 10 ലക്ഷവുമൊക്കെയാണ്; മൂന്ന് മാസം കൂടുമ്പോള്‍ ധവളപത്രം ഇറക്കുമെന്ന് നിര്‍മാതാക്കള്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില താരങ്ങള്‍ക്കെതിരെ നിര്‍മാതാക്കളും സംഘടനകളും രംഗത്തെത്തിയിരുന്നത് ഏറെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ എം രഞ്ജിത്ത് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

തിയേറ്ററുകളില്‍ എത്ര ദിവസം ഓടി എന്നത് അതത് ചിത്രങ്ങളുടെ മാര്‍ക്കറ്റിംഗിനായി മുന്‍പ് ഉപയോഗിച്ചിരുന്നുവെങ്കില്‍ ഇന്ന് അതിനായി ഉപയോഗിക്കുന്നത് ചിത്രങ്ങളുടെ കളക്ഷനാണ്. മറുഭാഷാ സിനിമകളുടെയത്ര ഇല്ലെങ്കിലും കോടി ക്ലബ്ബുകളില്‍ ഇടംപിടിച്ചതായി മലയാള ചിത്രങ്ങളും ഇന്ന് പോസ്റ്ററുകളില്‍ ഉപയോഗിക്കുന്നുണ്ട്.

എന്നാല്‍ പരാജയപ്പെട്ട ചിത്രങ്ങള്‍ പോലും വിജയിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പറയുകയാണ് അദ്ദേഹം. താരങ്ങളുടെ പ്രതിഫലവും മറ്റും നിശ്ചയിക്കുന്ന കാര്യം വരുമ്പോള്‍ നിര്‍മ്മാതാക്കള്‍ പോലും ഈ ഇല്ലാത്ത വിജയങ്ങളില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നുണ്ടെന്നും രഞ്ജിത്ത് പറയുന്നു.

’10 ലക്ഷം രൂപ പോലും തികച്ച് കളക്റ്റ് ചെയ്യാത്ത സിനിമകളില്‍ അഭിനയിക്കുന്ന ആളുകള്‍ ഇവിടെ ഒരു കോടി രൂപ വാങ്ങുന്നുണ്ട്. നിര്‍മ്മാതാക്കള്‍ പറ്റിക്കപ്പെടുന്നതാണ്. ഈ പടങ്ങളെല്ലാം വലിയ വിജയം ആണെന്നു പറഞ്ഞാണ് ഇവിടെ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത്. എല്ലാ തിയേറ്ററിലും ഇപ്പോള്‍ ഒരു ബേക്കറി തുടങ്ങുന്നത് നല്ലതാണ്.

പരാജയപ്പെട്ട ചിത്രങ്ങള്‍ക്കും അവിടെ കേക്ക് മുറിക്കുന്നത് കാണാം. ഒരു ബേക്കറി കൂടി അവിടെ തുടങ്ങാമെങ്കില്‍ കേക്ക് എളുപ്പം വാങ്ങാന്‍ പറ്റും. ഒരു ഷോ പോലും നടക്കാത്ത സിനിമകള്‍ക്കും കേക്ക് മുറിക്കുന്നുണ്ട്’, എന്നും രഞ്ജിത്ത് പറയുന്നു. ഞങ്ങളുടെ നിര്‍മ്മാതാക്കളും വിതരണക്കാരും ജിഎസ്ടി വന്നതിനു ശേഷം കളക്ഷന്റെ ഇന്‍വോയ്‌സ് ആണ് കൊടുക്കുന്നത്.

മുന്‍പത്തെപ്പോലെ ഡിസിആര്‍ അല്ല. എല്ലാ നിര്‍മ്മാതാക്കളും വിതരണക്കാരും ആ ഇന്‍വോയ്‌സ് ഇവിടെ നല്‍കണമെന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ഒരു മൂന്ന് മാസം കൂടുമ്പോള്‍ ധവളപത്രം ഇറക്കും. ഇതായിരുന്നു ആ സിനിമയുടെ കളക്ഷന്‍ എന്ന്. ഇവിടെ കൊട്ടിഘോഷിക്കപ്പെട്ട സിനിമയുടെ കളക്ഷന്‍ 30 ലക്ഷമാണെന്ന് തിരിച്ചറിയട്ടെ’, 10 ലക്ഷമാണെന്ന് തിരിച്ചറിയട്ടെ, എന്നും എം രഞ്ജിത്ത് പറഞ്ഞു.

More in News

Trending

Recent

To Top