Connect with us

ബിടിഎസില്‍ നിന്ന് ഒരാള്‍ കൂടി നിര്‍ബന്ധിത സൈനിക സേവനത്തിന്; സുഗ തന്റെ സേവനം പൂര്‍ത്തിയാക്കി മടങ്ങിവരുന്നതുവരെ നിങ്ങളുടെ സ്‌നേഹവും പിന്തുണയും ഉണ്ടാകണമെന്ന് കമ്പനി

News

ബിടിഎസില്‍ നിന്ന് ഒരാള്‍ കൂടി നിര്‍ബന്ധിത സൈനിക സേവനത്തിന്; സുഗ തന്റെ സേവനം പൂര്‍ത്തിയാക്കി മടങ്ങിവരുന്നതുവരെ നിങ്ങളുടെ സ്‌നേഹവും പിന്തുണയും ഉണ്ടാകണമെന്ന് കമ്പനി

ബിടിഎസില്‍ നിന്ന് ഒരാള്‍ കൂടി നിര്‍ബന്ധിത സൈനിക സേവനത്തിന്; സുഗ തന്റെ സേവനം പൂര്‍ത്തിയാക്കി മടങ്ങിവരുന്നതുവരെ നിങ്ങളുടെ സ്‌നേഹവും പിന്തുണയും ഉണ്ടാകണമെന്ന് കമ്പനി

ചുരുങ്ങിയ കാലം കൊണ്ട് ലോകം മുഴുവന്‍ കീഴടക്കിയ സൗത്ത് കൊറിയന്‍ ബാന്‍ഡ് ആണ് ബിടിഎസ്. ഇന്ത്യയിലടക്കം ഫാന്‍സുള്ള ബിടിഎസില്‍ നിന്ന് ഒരാള്‍ കൂടി നിര്‍ബന്ധിത സൈനിക സേവനത്തിന് തയ്യാറെടുക്കുകയാണ്. ബിടിഎസ് താരമായ സുഗ എന്ന മിന്‍ യൂന്‍ഗിയാണ് നിര്‍ബന്ധിത സൈനിക സേവനത്തിനായി തയ്യാറെടുക്കുന്നത്. ഇതോടെ ബിടിഎസിലെ മൂന്നാമത്തെയാളാണ് ബാന്‍ഡില്‍ നിന്ന് താല്‍ക്കാലികമായി പോകുന്നത്. മുന്‍പ് ജിന്‍, ജെഹോപ്പ് എന്നിവര്‍ അവരുടെ നിര്‍ബന്ധിത സൈനിക സേവനം ആരംഭിച്ചിരുന്നു.

‘ബിഗ് ഹിറ്റ്’ മ്യൂസിക് കമ്പനിയാണ് വാര്‍ത്ത പുറത്തുവിട്ടത്. സുഗയുടെ സൈനിക സേവനം സെപ്റ്റംബര്‍ 22 നാണ് ആരംഭിക്കുക. ‘സുഗ തന്റെ സേവനം പൂര്‍ത്തിയാക്കി മടങ്ങിവരുന്നതുവരെ നിങ്ങളുടെ സ്‌നേഹവും പിന്തുണയും ഉണ്ടാകണം. ഈ സമയത്ത് അദ്ദേഹത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ ഞങ്ങളുടെ കമ്പനിയും പരിശ്രമിക്കും, നന്ദി’ എന്നാണ് ബിഗ്ഹിറ്റ് മ്യൂസിക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ കടുത്ത നിരാശയിലാണ് ആരാധകര്‍. ഗയുടെ എന്‍ലിസ്റ്റ്‌മെന്റിന് മുന്‍പായി അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് ആരാധകര്‍ വിട്ടു നില്‍ക്കണമെന്നും ബിഗ് ഹിറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍ എം (കിം നാം ജൂണ്‍), ജിമിന്‍, വി (കിം തേഹ്യോങ്), ജൂങ്കൂക് (ജോണ്‍ ജങ് കൂക്) എന്നിവരാണ് ഇനി ഗ്രൂപ്പിലുള്ള മറ്റ് അംഗങ്ങള്‍.

എല്ലാ അംഗങ്ങളും അവരുടെ സൈനിക ചുമതലകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ 2025 ഓടെ ബാന്‍ഡ് വീണ്ടും സജീവമാകും. അടുത്തിടെ ഗ്രൂപ്പിന്റെ തലവനായ ആര്‍എം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ഗ്രൂപ്പ് ആല്‍ബങ്ങള്‍ ചെയ്യാന്‍ സാധിക്കാത്തതിനാല്‍ സോളോ പ്രൊജെക്ടുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആദ്യ സോളോ ആല്‍ബമായ ‘ഡിഡേ’ പുറത്തിറങ്ങിയിരുന്നു. ഒരു കെപോപ്പ് താരത്തിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സോളോ ആല്‍ബങ്ങളില്‍ ഒന്നാണ് ‘ഡിഡേ’.

ദക്ഷിണകൊറിയയില്‍ ആരോഗ്യവാന്മാരായ എല്ലാ പുരുഷന്മാരും 18-35 പ്രായത്തിനിടയില്‍ കുറച്ചുകാലം നിര്‍ബന്ധിത സൈനിക സേവനം നടത്തേണ്ടതുണ്ട്. കുറഞ്ഞത് 18 മാസം സൈന്യത്തില്‍ തുടരണം എന്നാണ് നിയമം. ലോകപ്രശസ്ത ബാന്‍ഡ് ആയതിനാല്‍ ബിടിഎസ് അംഗങ്ങള്‍ക്ക് ഇളവുണ്ടാകുമെന്നാണ് കരുതിരുതെങ്കിലും അതുണ്ടായില്ല. അതോടെ നിരാശയിലാണ് ആരാധകര്‍.

More in News

Trending

Recent

To Top