Connect with us

സ്ത്രീ പ്രതിമക്ക് പകരമായി നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശിൽപം സമ്മാനിക്കും; അജിത് കുമാർ

News

സ്ത്രീ പ്രതിമക്ക് പകരമായി നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശിൽപം സമ്മാനിക്കും; അജിത് കുമാർ

സ്ത്രീ പ്രതിമക്ക് പകരമായി നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശിൽപം സമ്മാനിക്കും; അജിത് കുമാർ

കഴിഞ്ഞദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വാർത്തയായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡിലെ നടൻ അലൻസിയറുടെ പ്രതിമയെ പറ്റിയുള്ള വിവാദ പ്രസ്താവന . പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നും, ആൺ കരുത്തുള്ള മുഖ്യമന്ത്രിയുള്ളപ്പോൾ ആൺ കരുത്തുള്ള പ്രതിമ തരണം എന്നുമാണ് അലൻസിയർ പറഞ്ഞത്. എന്നാൽ പറഞ്ഞ പ്രസ്താവന തിരുത്താനോ മാപ്പ് പറയാനോ താരം തയ്യാറായില്ല.അപ്പന്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറുടെ വിവാദ പരാമര്‍ശം.

ഇപ്പോഴിതാ അലൻസിയർക്ക് ധീരതക്കുള്ള അവാർഡ് സമ്മാനിക്കുമെന്ന് ആൾ കേരള മെൻസ് അസോസിയേഷൻ. സ്ത്രീ പ്രതിമക്ക് പകരമായി നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശിൽപം സമ്മാനിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് വട്ടിയൂർകാവ് അജിത് കുമാർ അറിയിച്ചു. അലൻസിയറെ ഫോണിൽ വിളിച്ച് പിന്തുണ അറിയിക്കുകയും നിലപാടിൽനിന്ന് പിന്മാറരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാഷ് അവാർഡ് ഉൾപ്പെടെ നൽകാനുള്ള ശ്രമങ്ങൾ നടത്തും. ചടങ്ങിൽ ഭാര്യയും കുടുംബവുമെല്ലാം പങ്കെടുക്കും. പുരസ്‌കാര തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അജിത് കുമാർ അറിയിച്ചു.

അലൻസിയർ എന്ന മഹാനടൻ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിയതിന്റെ പേരിലും അഭിപ്രായം പറഞ്ഞതിനും മാധ്യമങ്ങളും ഫെമിനിസ്റ്റുകളും വളഞ്ഞിട്ട് ആക്രമിക്കുകയാണ്. എവിടെയെങ്കിലും ഒരു പുരുഷൻ സ്വന്തം നിലപാട് പറഞ്ഞാൽ അത് അവരുടെ അവസാന സംസാരമാകുമെന്നാണ് ഫെമിനിസ്റ്റുകൾ പറയുന്നത്. അലൻസിയർ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന സ്വന്തം ഭാര്യയുടെ പൂർണ പിന്തുണ അദ്ദേഹത്തിനുണ്ട്.കേരള സർക്കാർ കാഷ് അവാർഡായി കൊടുത്തത് 25,000 രൂപയാണ്. അത് കുറവാണെന്ന് അതേ സ്റ്റേജിൽ വെച്ച് അദ്ദേഹം പറഞ്ഞു. ആ തുക തണൽ എന്ന ജീവകാരുണ്യ പ്രവർത്തകർക്കാണ് അദ്ദേഹം കൊടുത്തത്, അത് വീട്ടിൽ കൊണ്ടുപോയിട്ടില്ല. ഒരു സ്ത്രീയുടെ കൈയിലാണ് അതിന്റെ ചെക്ക് കൊടുത്തത്. ആ തുക എന്തിന് വേണ്ടി ചെലവഴിച്ചു എന്ന് പറയാത്തത് അദ്ദേഹത്തിന്റെ മാന്യതയാണ്.

പ്രളയവും മഹാമാരികളും വന്നിട്ട് എവിടെയെങ്കിലും ഫെമിനിസ്റ്റുകളെ കണ്ടോ? എല്ലായിടത്തുമുള്ളത് പുരുഷന്മാരും ആണത്തമുള്ളവരുമാണ്. അലൻസിയർ ആണത്തമുള്ള വ്യക്തിയായാതുകൊണ്ട് മാപ്പ് പറയില്ല. ഏതു സംഘടനയിൽനിന്ന് പുറത്താക്കിയാലും നാടകം കളിച്ചു ജീവിക്കുമെന്ന് പറഞ്ഞ മഹാനായ വ്യക്തിയാണ്. കിട്ടുന്ന പണം ആതുരസേവനങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്ന വ്യക്തിയാണെന്നും അജിത് കുമാർ കൂട്ടിച്ചേർത്തു.

Continue Reading

More in News

Trending

Recent

To Top