Hollywood
ബിടിഎസിനിടയിലും സൂപ്പര്‍ ഹിറ്റ്; നാട്ടു നാട്ടു ഗാനത്തിന് ചുവട് വെച്ച് ജങ്കൂക്ക്
ബിടിഎസിനിടയിലും സൂപ്പര്‍ ഹിറ്റ്; നാട്ടു നാട്ടു ഗാനത്തിന് ചുവട് വെച്ച് ജങ്കൂക്ക്
രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ആര്‍ആര്‍ആര്‍ എന്ന ചിത്രം അന്താരാഷ്ട്ര മേഖലകളിലേയ്ക്ക് അടക്കം വലിയ പ്രശസ്തിയാണ് നേടിയത്. ദിവസങ്ങള്‍ക്കുള്ളില്‍ ഓസ്കര് വേദിയില്‍ മുഴങ്ങാനിരിക്കുന്ന പാട്ടിന്, പല നാട്ടില്‍ നിന്നുള്ള ആളുകള്‍ ചുവടുവച്ചതും കണ്ടതാണ്. ഇന്നലെ രാത്രി മുതല്‍ ട്വിറ്ററില്‍ നാട്ടു നാട്ടു ട്രെന്‍ഡിംഗ് ആകുന്നത് കൊറിയന്‍ ബോയ്സ് ബാന്‍ഡ് ബിടിഎസിന്റെ പേരിലാണ്.
വാരാന്ത്യത്തില്‍ ആരാധകരെ രസിപ്പിക്കാന്‍ ലൈവില്‍ വന്ന ബിടിഎസിന്റെ ജങ്കൂക്ക്, മൂളിയ പാട്ടുകളില്‍ നാട്ടു നാട്ടുവും ഉണ്ടായിരുന്നു. താന്‍ ഒരു ആര്‍ആര്‍ആര്‍ ആരാധകന് ആണെന്നും പാട്ടിലെ ഹുക്ക് സ്റ്റെപ്പ് തനിക്കറിയാമെന്നും പറഞ്ഞ് രണ്ട് ചുവടുവയ്ക്കുകയും ചെയ്തു ഗായകന്.
‘നിങ്ങള്‍ക്ക് ഈ പാട്ട് അറിയുമോ. അടുത്തിടെ ഞാന്‍ ആര്‍ആര്‍ആര്‍ എന്ന സിനിമ കണ്ടു. അതിലെ ഈ പാട്ട് വളരെ രസകരമാണ്,’ പാട്ട് കേള്‍പ്പിക്കുന്നതിനിടെ ജങ്കൂക്ക് പറഞ്ഞു. ആര്‍ആര്‍ആര്‍ ബിടിഎസിനിടയിലും ഹിറ്റായതില്‍ സന്തോഷത്തിലാണ് ഇന്ത്യന്‍ ആരാധകര്‍. ചിത്രം കണ്ടതായി ജിയോണ്‍ ജങ്കൂക്കും പറഞ്ഞിരുന്നു.
അതേസമയം 95ാമത് അക്കാദമി അവാര്‍ഡുകള്‍ മാര്‍ച്ച് 12ന് നടക്കാനിരിക്കെ ചിത്രത്തിന്റെ പ്രൊമോഷനായി അമേരിക്കയിലാണ് ആര്‍ആര്‍ആര്‍ ടീം. പുരസ്കാര വേദിയില്‍ നാട്ടു നാട്ടു ആലപിക്കുക രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്നാണ്.
