News
‘ആരാധകാരെ, ശാന്തരാകുവിന്‍…’; തല മൊട്ടയടിച്ച് പട്ടാള ലുക്കിലെത്തി ജിന്‍; നിരാശയോടെ ബിടിഎസ് ആരാധകര്‍
‘ആരാധകാരെ, ശാന്തരാകുവിന്‍…’; തല മൊട്ടയടിച്ച് പട്ടാള ലുക്കിലെത്തി ജിന്‍; നിരാശയോടെ ബിടിഎസ് ആരാധകര്‍
ലോകമെമ്പാടും നിരവധി ആരാധകരുള്ള ദക്ഷിണകൊറിയന്‍ മ്യൂസിക് ബാന്‍ഡാണ് ബിടിഎസ്. ജിന്‍ നിര്‍ബന്ധിത സൈനികസേവനം ആരംഭിച്ചതിന് പിന്നാലെ മുടിവെട്ടിയുള്ള താരത്തിന്റെ ചിത്രം ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ജിന്നിന്റെ പട്ടാള ലുക്ക് ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
ഇന്ന് മുതലാണ് ജിന്‍ സൈനിക സേവനമാരംഭിക്കുന്നത്. ബാന്‍ഡിലെ ഏറ്റവും പ്രായം കൂടിയ അംഗമാണ് ജിന്‍, ബാന്‍ഡിന്റെ ആരാധകരോട് സൈനിക ക്യാമ്പിലെത്തി തന്നെ സന്ദര്‍ശിക്കാന്‍ ശ്രമിക്കരുതെന്ന് എന്ന് ഫാന്‍സ് കമ്മ്യൂണിറ്റി ഫോറം വെവേഴ്സിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.
‘ആരാധകാരെ, നിങ്ങള്‍ പരിശീലന കേന്ദ്രത്തിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് ഞാന്‍ നിങ്ങളോട് ആഭ്യര്‍ത്ഥിക്കുന്നു. അവിടെ വേറെയും ധാരാളം ആളുകള്‍ ഉണ്ടാകും, ഒരു വലിയ ആള്‍ക്കൂട്ടം ഇവിടെ അപകടകരമായേക്കാം. ആര്‍മി(ആരാധകരെ) ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു,’ എന്നാണ് ജിന്‍ കുറിച്ചത്.
പിന്നാലെ ബാന്‍ഡിന്റെ ആരാധകര്‍, ജിന്നിന്റെ സൈനിക പ്രവേശനത്തില്‍ സന്തുഷ്ടരല്ല എന്ന് രേഖപ്പെടുത്തിയിരുന്നു. ഡിസംബറില്‍ 30 വയസ്സ് തികയുന്ന ജിന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബിടിഎസ് ബാന്‍ഡിന്റെ രാജ്യാന്തര പ്രശസ്തി കണക്കിലെടുത്ത് സൈനിക സേവനത്തില്‍ നിന്ന് ഇളവു നല്‍കണമെന്ന് ദക്ഷിണ കൊറിയയില്‍ ആവശ്യമുയര്‍ന്നെങ്കിലും പാര്‍ലമെന്റ് അംഗീകരിച്ചില്ല.
സൈനിക സേവന കാലാവധി പൂര്‍ത്തിയാക്കിയ ശേഷം 2025 ല്‍ മടങ്ങിയെത്തി ബാന്‍ഡ് പുനരുജ്ജീവിപ്പിക്കുമെന്ന് ബിടിഎസിന്റെ മാനേജ്മെന്റ് കമ്പനിയായ ബിഗ്ഹിറ്റ് മ്യൂസിക് അറിയിച്ചു.
ആര്‍എം, ജെഹോപ്പ്, ജിന്‍, സുഗ, പാര്‍ക്ക് ജിമിന്, വി, ജംഗ്കൂക്ക് എന്നിവരാണ് ബിടിഎസിലെ അംഗങ്ങള്‍. ഏഴംഗസംഘത്തിന്റെ സംഗീതത്തിന് മാത്രമല്ല ആരാധകരുള്ളത് അവരുടെ സൗന്ദര്യത്തിനും നിരവധി ആരാധകരാണുള്ളത്. ഒന്‍പത് വര്‍ഷം മുന്‍പ് ബാന്‍ഡ് തുടങ്ങിയപ്പോഴുള്ള സൗന്ദര്യം അതേപോലെ തന്നെ ഇവര്‍ക്ക് ഇന്നുമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
ദക്ഷിണകൊറിയയില്‍ ആരോഗ്യവാന്മാരായ എല്ലാ പുരുഷന്മാരും 1835 പ്രായത്തിനിടയില്‍ കുറച്ചുകാലം നിര്‍ബന്ധിത സൈനിക സേവനം നടത്തേണ്ടതുണ്ട്. കുറഞ്ഞത് 18 മാസം സൈന്യത്തില്‍ തുടരണം എന്നാണ് നിയമം. ലോകപ്രശസ്ത ബാന്‍ഡ് ആയതിനാല്‍ ബിടിഎസ് അംഗങ്ങള്‍ക്ക് ഇളവുണ്ടാകുമെന്നാണ് കരുതിരുതെങ്കിലും അതുണ്ടായില്ല.
