നിരവധി ആരാധകരുള്ള ഹോളിവുഡ് നടിയാണ് ആഞ്ജലീന ജോളി. താരത്തിന്റേതായി പുറത്ത് വരുന്ന വാർത്തകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറാലയി മാറുന്നത്. ഇപ്പോഴിതാ ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്റെയും മകൻ പാക്സ് തീൻ ജോളി പിറ്റിന് അപകടത്തിൽ പരിക്കേറ്റുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്.
ബൈക്ക് അപകടത്തിൽ ആണ് ഇരുപതുകാരനായ പാക്സിന് പരിക്കേറ്റിരിക്കുന്നത്. പാക്സ് ഓടിച്ച ഇലക്ട്രിക് ബൈക്ക് കാറിന് പിന്നിൽ ഇടിച്ച് കയറുകയായിരുന്നു. ഹെൽമെറ്റ് ധരിക്കാതിരുന്ന പാക്സിന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പൊലീസും പാരാ മെഡിക്കൽസും ചേർന്നാണ് പാക്സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ് പാക്സ്. നിലവിൽ പാക്സിന്റെ നില തൃപ്തികരമാണെന്നും ഉടനെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർഅറിയിട്ടിച്ചുണ്ട്. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ വെച്ചയാിരുന്നു അപകടം സംഭവിച്ചത്. ആഞ്ജലീന-പിറ്റ് ദമ്പതികൾക്ക് ആറ് മക്കളാണുള്ളത്.
അതേസമയം കുറച്ച് നാളുകൾക്ക് മുമ്പ് ആഞ്ജലീന ജോളി തൻ്റെ മുൻ ഭർത്താവ് ആയ ബ്രാഡ് പിറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് രംഗത്തെത്തിയിരുന്നത്. പിറ്റ് തന്നെ അതി ക്രൂ രമായി ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നാണ് നടി പറഞ്ഞിരുന്നത്. എന്നാൽ ഇത് കോടതിയിൽ തെളിയിക്കാനായിരുന്നു പിറ്റ് പറഞ്ഞിരുന്നത്. 2019ലാണ് ആഞ്ജലീന ജോളി തൻ്റെ മുൻ ഭർത്താവ് ബ്രാഡ് പിറ്റും ഔദ്യോഗികമായി വേർപിരിഞ്ഞത്.
തമിഴ്- ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയും ബ്രിട്ടിഷ് മോഡലുമാണ് എമി ജാക്സൺ. ഇപ്പോഴിതാ നടി വിവാഹിതയായി എന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്....
ലോകമെമ്പാടും നിരവദി ആരാധകരുള്ള പോപ്പ് താരമാണ് ടെയ്ലർ സ്വിഫ്റ്റ്. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ടെയ്ലർ സ്വിഫ്റ്റിന്റെ സംഗീത...