Connect with us

ഹൗസ് ഓഫ് ദി ​ഡ്രാ​ഗൺ സീസൺ 2 ന്റെ ഫിനാലെ എപ്പിസോഡ് ചോർന്നു; സ്ഥിരീകരിച്ച് എച്ച്ബിഒ

Hollywood

ഹൗസ് ഓഫ് ദി ​ഡ്രാ​ഗൺ സീസൺ 2 ന്റെ ഫിനാലെ എപ്പിസോഡ് ചോർന്നു; സ്ഥിരീകരിച്ച് എച്ച്ബിഒ

ഹൗസ് ഓഫ് ദി ​ഡ്രാ​ഗൺ സീസൺ 2 ന്റെ ഫിനാലെ എപ്പിസോഡ് ചോർന്നു; സ്ഥിരീകരിച്ച് എച്ച്ബിഒ

ഭാഷാഭേദമന്യേ ലൊകമെമ്പാടും കാഴ്ചക്കാരുള്ള എച്ച്ബിഒ സീരിസ് ആണ് ഹൗസ് ഓഫ് ദി ​ഡ്രാ​ഗൺ. എന്നാൽ ഇപ്പോഴിതാ ആരാധകരെ ഏറെ നിരാശയിലാഴ്ത്തുന്ന വാർത്തയാണ് പുറത്തെത്തുന്നത്. ഞായറാഴ്ച ഈ എപ്പിസോഡ് ജിയോസിനിമയിൽ റിലീസാകാൻ ഇരിക്കെയാണ് വ്യാജ പ്രിന്റ് പ്രചരിച്ചത്. ഹൗസ് ഓഫ് ദി ഡ്രാഗണിൻ്റെ സീസൺ ഫിനാലെയിൽ നിന്നുള്ള ക്ലിപ്പുകളാണ് പ്രചരിക്കുന്നത്.

‘ദി ക്വീൻ ഹൂ നെവർ വാസ്’ എന്ന എപ്പിസോഡാണ് ചോർന്നത്. സംഭവം സത്യമാണെന്ന് എച്ച്ബിഒ സ്ഥിരീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിതരണക്കാരനിൽ നിന്നാണ് എപ്പിസോഡ് ചോർന്നതെന്നും ആസൂത്രിതമായ കാര്യമല്ല ഇതിന് പിന്നിലെന്നും സ്പോയിലറുകൾ സൂക്ഷിക്കണമെന്നും ഇവർ ഔദ്യോ​ഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

മാത്രമല്ല, ഞായറാഴ്ച എപ്പിസോഡ് ഔദ്യോ​ഗികമായി സ്ട്രീമിങ് ആരംഭിക്കുമെന്നും പ്രേക്ഷകർക്ക് തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ആസ്വദിക്കാമെന്നും എച്ച്.ബി.ഒ അറിയിച്ചിട്ടുണ്ട്. ഈ എപ്പിസോഡിൻ്റെ ചെറിയ വീഡിയോ ക്ലിപ്പികൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം വീഡിയോകൾ എച്ച്.ബി.ഒ നീക്കം ചെയ്യുന്നുമുണ്ട്.

ഈ സംഭവങ്ങൾക്ക് പിന്നാലെ ‘ദി ക്വീൻ ഹൂ നെവർ വാസ്’ എന്ന പേര്ഇതേ പോസ്റ്റിൽ എപ്പിസോഡ് ടൈറ്റിൽ ‘ദി ക്വീൻ ഹൂ എവർ വാസ്’ എന്ന് തിരുത്തിയിട്ടുണ്ട്. ഗെയിം ഓഫ് ത്രോൺസിലെ സംഭവങ്ങൾക്കും 200 വർഷം മുൻപു നടന്ന ടാർഗേറിയൻ ആഭ്യന്തര യുദ്ധത്തിൻറെയും വെസ്റ്റെറോസ് ഡ്രാഗണുകൾ അടക്കി ഭരിച്ചിരുന്ന കാലഘട്ടത്തിൻറെയും കഥയാണ് ഹൗസ് ഓഫ് ദി ഡ്രാഗൺ പറയുന്നത്.

ജോർജ് ആർ.ആർ. മാർടിൻറെ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഗെയിം ഓഫ് ത്രോൺസും ഹൗസ് ഓഫ് ദി ഡ്രാഗണും. 1996 ൽ പ്രസിദ്ധീകരിച്ച ബുക്ക് സീരീസിലെ ആദ്യ ഭാഗമായ ഗെയിം ഓഫ് ത്രോൺസിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഗെയിം ഓഫ് ത്രോൺസ് സീരീസ്.

അതേസമയം ഫയർ ആൻഡ് ബ്ലഡിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഹൗസ് ഓഫ് ദി ഡ്രാഗൺ. ഗെയിം ഓഫ് ത്രോൺസിൻറെ ആദ്യ പ്രീമിയറിന് ശേഷം പത്തുവർഷം കഴിഞ്ഞാണ് ഹൗസ് ഓഫ് ദി ഡ്രാഗൺ പ്രിമീയർ ആരംഭിച്ചത്. എല്ലാ തിങ്കളാളഴ്ചയും രാവിലെ 6:30ന് ജിയോ സിനിമയിലൂടെ സീരീസ് ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിൽ എപ്പിസോഡുകൾ ലഭ്യമാകും.

More in Hollywood

Trending