Connect with us

സ്ത്രീകളെ ബലം പ്രയോഗിച്ച് മടിയിൽ ഇരുത്താനും, ചുംബിക്കാനും ശ്രമിക്കുന്നു, വീണ്ടും കുരുക്കിലായി ഫ്രാൻസിസ് ഫോർഡ് കൊപ്പോള; ദൃശ്യങ്ങൾ പുറത്ത്

Hollywood

ലോകസിനിമാ പ്രേമികൾക്ക് സുപരിചിതനായ വ്യക്തിയാണ് ഫ്രാൻസിസ് ഫോർഡ് കൊപ്പോള. ഇപ്പോഴിതാ അദ്ദേഹത്തിന്റേതായി പുറത്തതെത്തിയിരിക്കുന്ന വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ. സ്ത്രീകളോട് മോശമായി പെരുമാറുന്ന വീഡിയോയാണ്സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

അദ്ദേഹത്തിന്റെ പുതിയ ചിത്രമായ മെഗലൊപൊളിസിന്റെ സിനിമയുടെ സെറ്റിലാണ് സംഭവം. നൈറ്റ് ക്ലബ്ബ് ഷൂട്ടിനിടെയാണ് കൊപ്പോള ഒയു യുവതിയോട് മോശമായി പെരുമാറുന്നത്. ഈ വീഡിയോ പുറത്ത് വന്നതോടെ കൊപ്പോളയ്ക്കെതിരെ വിമർശനവവുമായി നിരവിധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.

ഇതിന് മുമ്പും കൊപ്പേളയ്ക്കെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ വന്നിരുന്നു. അന്താരാഷ്ട മാധ്യമമായ ദ ഗാർഡിയൻ ആണ് അന്ന്ഇദ്ദേ​ഹത്തിനെതിരെ വന്നിരുന്നത്. വീഡിയോ അടക്കം പുറത്ത് വിട്ടായിരുന്നു ആരോപണം. സ്ത്രീകളെ ബലം പ്രയോഗിച്ച് മടിയിൽ ഇരുത്താനും, ചുംബിക്കാനും ശ്രമിക്കുന്ന വീഡിയോയാണ് അന്ന് പുറത്ത് വന്നത്.

അതും ഒരു സിനിമാ ചിത്രീകരണത്തിനിടെ ആയിരുന്നു. ഇത് വലിയ രീതിയിൽ വിമർശനങ്ങൾക്ക് വഴിതെളിച്ചതോടെ വിശദീകരണവുമായി കൊപ്പേള തന്നെ രം​ഗത്തെത്തിയിരുന്നു. തന്റെ സന്തോഷം കാരണമാണ് താൻ അവരെ ചുംബിക്കാനും കെട്ടിപിടിക്കാനും ശ്രമിച്ചതെന്നായിരുന്നു മറുപടി.

‘ഗോഡ്ഫാദർ’ ട്രിലജി, ‘അപ്പോകാലിപ്സ് നൗ’ എന്നീ ചിത്രങ്ങളിലൂടെയാണ് കൊപ്പേള ലോകസിനിമാ പ്രേമികൾക്ക് സുപരിചിതനാകുന്നത്. കൊപ്പോളയുടെ ഏറ്റവും പുതിയ ചിത്രം ‘മെഗലൊപൊളിസ്’ ഈ വർഷം കാൻ ഫിലിം ഫെസ്റ്റിവലിലാണ് വേൾഡ് പ്രീമിയർ നടത്തിയത്. ആദം ഡ്രൈവർ, ഒബ്റ പ്ലാസ എന്നിവർ ആണ് കഥാപാത്രങ്ങളായെത്തിയത്.

More in Hollywood

Trending

Malayalam