Box Office Collections
180 കോടിയും പിന്നിട്ട് വിശ്വാസം കുതിക്കുന്നു – തലയ്ക്കു മുൻപിൽ തലൈവർ മുട്ടുമടക്കിയോ ?
180 കോടിയും പിന്നിട്ട് വിശ്വാസം കുതിക്കുന്നു – തലയ്ക്കു മുൻപിൽ തലൈവർ മുട്ടുമടക്കിയോ ?
By
തമിഴ് നാടിന്റെ പ്രിയങ്കരനായ തലയാണ് അജിത്ത് . വർഷത്തിൽ അധികം സിനിമകളൊന്നും ചെയ്തില്ലെങ്കിലും വരുന്ന ഒരു ചിത്രമെങ്കിലും അത് വലിയ തരംഗങ്ങൾ സൃഷ്ടിക്കാറുണ്ട് . താര ജാഡയോ വെള്ളിത്തിരയുടെ പ്രഭവമോ ഒന്നും അജിത്തിനെ ബാധിക്കാറില്ല . അതാണ് അദ്ദേഹത്തിന്റെ ഗുണവും.
അടുത്തിടെ അജിത്തിന്റേതായി പുറത്തിറങ്ങിയ ചിത്രമാണ് വിശ്വാസം. പൊങ്കൽ റിലീസായി രജനികാന്തിന്റെ പേട്ടക്കൊപ്പം എത്തിയ ചിത്രമാണ് വിശ്വാസം. പ്രീ ബിസിനെസ്സിലൂടെ തന്നെ 100 കോടി സ്വന്തമാക്കിയാണ് പേട്ട റിലീസിനെത്തിയത് . വമ്പൻ പ്രചാരണങ്ങളുമായെത്തിയ രണ്ടു ചിത്രങ്ങളിലും പേട്ട മുന്നിടുമെന്നായിരുന്നു പ്രവചനം.
എന്നാൽ ബോക്സ് ഓഫീസിൽ തരംഗമായത് അജിത്തിന്റെ വിശ്വാസമാണെന്നാണ് റിപോർട്ടുകൾ. പൊങ്കലിന് ഫെസ്റ്റീവ് മൂഡ് നല്കാന് പറ്റുന്ന സിനിമയുമായാണ് തലയെത്തിയതെന്ന് ആരാധകരും സാക്ഷ്യപ്പെടുത്തിയിരുന്നു.
ഇതിനോടകം തന്നെ 180 കോടി പിന്നിട്ട സിനിമ അജിത്തിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായി മാറിയിരിക്കുകയാണ്. സത്യജ്യോതി ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചത്. ഒരിടവേളക്ക് ശേഷം ശിവയും അജിത്തും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷ ആയിരുന്നു ആരാധകർക്ക്. ആ പ്രതീക്ഷ തെറ്റിക്കാതെ മൂന്നാം വാരവും നിറഞ്ഞ സദസ്സിൽ കുതിച്ചു പായുകയാണ് വിശ്വാസം .
നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമ ഇതിനോടകം തന്നെ 180 കോടി പിന്നിട്ടുവെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ് വിശ്വാസത്തിന്റെ വേള്‍ഡ് വൈഡ് കലക്ഷന്‍ കണക്ക് പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ ട്വീറ്റ് ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. നേരത്തെ 150 കോടി പിന്നിട്ടുവെന്ന റിപ്പോര്‍ട്ടുകളെത്തിയിരുന്നു.
തലൈവര്‍ക്ക് മുന്നില്‍ വിശ്വാസം അടി പതറുമോ എന്ന്വീ സംശയം തുടക്കത്തിൽ ഉണ്ടായിരുന്നു . വീരം, വേതാളം, വിവേഗം തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെയായാണ് വിശ്വാസവുമായി അജിത്തും ശിവയുമെത്തിയത്. തുടക്കത്തില്‍ വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചതെങ്കിലും അതൊന്നും ബോക്സോഫീസിനെ ബാധിച്ചിരുന്നില്ല. നാലാമത്തെ വരവിലും നിറഞ്ഞ കൈയ്യടിയും കലക്ഷനിലെ മുന്നേറ്റവും നേടിയാണ് സിനിമ കുതിക്കുന്നത്. അജിത്തിന്റെ ഇതുവരെയുള്ള പല റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ചാണ് സിനിമ കുതിക്കുന്നത്.
box office collection of vishvasam
