Connect with us

തുടർച്ചയായി ഒരേ കളക്ഷൻ നിലനിർത്തി അഞ്ചാം ദിവസവും മിഖായേൽ ! വാരാന്ത്യ കളക്ഷൻ റിപ്പോർട്ട് .

Box Office Collections

തുടർച്ചയായി ഒരേ കളക്ഷൻ നിലനിർത്തി അഞ്ചാം ദിവസവും മിഖായേൽ ! വാരാന്ത്യ കളക്ഷൻ റിപ്പോർട്ട് .

തുടർച്ചയായി ഒരേ കളക്ഷൻ നിലനിർത്തി അഞ്ചാം ദിവസവും മിഖായേൽ ! വാരാന്ത്യ കളക്ഷൻ റിപ്പോർട്ട് .

തിയേറ്ററുകളിൽ വലിയ ആവേശമുണർത്തിയാണ് മിഖായേൽ എത്തിയത്. നിവിൻ പോളിയുടെയും ഉണ്ണി മുകുന്ദന്റെയും മാസ്സ് പ്രകടനം കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു . എന്തായാലും ജനുവരിയിലെ ആദ്യ റിലീസ് ചിത്രങ്ങളിൽ ഒന്നായാണ് മിഖായേൽ എത്തിയത് . ആദ്യ ആഴ്ച പിന്നിടുമ്പോൾ മിഖായേൽ ബോക്സ് ഓഫീസിൽ മികച്ചു തന്നെയാണ് നില്കുന്നത്.

പ്രധാന പ്രദർശന കേന്ദ്രങ്ങളായ കൊച്ചിയും തിരുവനന്തപുരവും മാത്രം നോക്കിയാലും നല്ല രീതിയിൽ മിഖായേൽ മുന്നേറുകയാണ്. റിലീസ് ദിവസം തിയേറ്റർ നിറഞ്ഞു തന്നെ ഏകദേശം കാണികൾ ഉണ്ടായിരുന്നു. തിരുവനന്തപുരം മൾട്ടിപ്ളെക്സുകളിൽ നിന്നും 4.36 ലക്ഷവും കൊച്ചിയിൽ നിന്നും 4 .77 ലക്ഷവും മിഖായേൽ ആദ്യദിനം തന്നെ സ്വന്തമാക്കി.

രണ്ടാം ദിവസം തിരുവനതപുരത്ത് നിന്നും കൊച്ചിയിൽ നിന്നുമായി നാല് ലക്ഷത്തിലധികം കളക്ഷൻ മിഖായേൽ നേടി . പല തിയേറ്ററുകളും എല്ലാ ഷോയും ഹൗസ് ഫുള്ളുമായിരുന്നു.

മൂന്നാം ദിവസം കൊച്ചിയിൽ നിന്ന് തന്നെ അതായത് മൾട്ടിപ്ളെക്സുകളുടെ കണക്കിൽ 4 . 36 ലക്ഷം മിഖായേൽ നിലനിർത്തി . തിരുവനന്തപുരത്ത് മൂന്നാം ദിവസം 3 .61 ലക്ഷമായിരുന്നു കളക്ഷൻ .

ആഴ്ചയവസാനിക്കുമ്പോൾ എന്തായാലും തുടർച്ചയായി ഒരേ മൊമെന്റം മിഖായേൽ കാത്തു സൂക്ഷിച്ചു കൊണ്ട് മുന്നേറുകയാണ് . ഹനീഫ് അദനിയുടെ സംവിധാനത്തിൽ ആന്റോ ജോസഫ് നിർമിച്ച ചിത്രമാണ് മിഖായേൽ.

mikhael weekend collenction report

More in Box Office Collections

Trending