Tamil
വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി!
വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി!
By
Published on
തമിഴ് സൂപ്പർ സ്റ്റാർ വിജയ്ക്കെതിരെ വധഭീഷണിയുമായി അജ്ഞാതന്‍.തമിഴ്‌നാട് സംസ്ഥാന പോലീസ് കണ്ട്രോള്‍ റൂമിലേക്കാണ് ഭീഷണി മുഴക്കിയുള്ള അജ്ഞാത കോള്‍ വന്നത്.ഇതിനെതുടർന്ന് വലിയ പോലീസ് സംരക്ഷണത്തിലാണ് താരം.
വിജയുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഏതു നിമിഷവും അത് പൊട്ടിത്തെറിക്കുമെന്നുമാണ് അജ്ഞാതന്‍ ഫോണിലൂടെ പറഞ്ഞത്. ഭീഷണിയെത്തുടര്‍ന്ന് ചെന്നൈ സാലിഗ്രാമത്തുള്ള നടന്റെ വീടിനു പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിജയുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖറുമായി സംസാരിച്ചതിനു ശേഷമാണ് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സൈബര്‍ ക്രൈമില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോരൂരിനു സമീപം അളപ്പാക്കത്തു നിന്നുള്ള യുവാവാണ് ഫോണ്‍ ചെയ്തതെന്ന് കണ്ടെത്തിയതായി പോലീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നു.
bomb threat against vijay’s house
Continue Reading
You may also like...
Related Topics:Vijay
