Bollywood
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടനായി അക്ഷയ് കുമാര്‍; ഒരു സിനിമയ്ക്ക് താരം വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടനായി അക്ഷയ് കുമാര്‍; ഒരു സിനിമയ്ക്ക് താരം വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?
വീണ്ടും പ്രതിഫലം കുത്തനെ ഉയര്‍ത്തി നടന് അക്ഷയ് കുമാര്‍. പുതിയ സിനിമയ്ക്ക് വേണ്ടി 135 കോടി രൂപയാണ് നടന് പ്രതിഫലം വാങ്ങുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതോടു കൂടി നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായിരിക്കുകയാണ് അക്ഷയ് കുമാര്‍. ലോക്ക് ഡൗണ്‍ സമയത്തും നടന് പ്രതിഫലം ഉയര്‍ത്തിയിരുന്നു. 99 കോടിയില്‍ നിന്നും 108 കോടിയിലേയ്ക്കാണ് പ്രതിഫലം ഉയര്‍ത്തിയത്. പിന്നീട് 117 കോടി രൂപ വരെ അദ്ദേഹം വാങ്ങി എന്നുമാണ് വിവരം. താരമൂല്യവും ബോക്സോഫീസില്‍ തുടര്‍ച്ചയായി വലിയ വിജയങ്ങള്‍ നടന് നേടുന്നതിനാലും നിര്‍മ്മാതാക്കള്‍ പണം മുടക്കാന്‍ തയ്യാറാവുന്നു എന്നാണ് റിപ്പോര്‍ട്ട്.
‘തനു വെഡ്സ് മനു’, ‘സീറോ’എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആനന്ദ് എല്‍ റായ് ആണ് അക്ഷയ് കുമാറിന്റെ പുതിയ ചിത്രവും ഒരുക്കുന്നത്. ചിത്രത്തില്‍ സാറാ അലി ഖാനും ധനുഷും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2019ല്‍ അക്ഷയ് ചിത്രങ്ങള്‍ 700 കോടി ബോക്സ്ഓഫീസ് ക്ലബ്ബില്‍ കയറിയതിനെ തുടര്‍ന്നാണ് താരത്തിന്റെ താരമൂല്യം വര്‍ധിച്ചതെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രേക്ഷകര്‍ക്കിടയില്‍ അക്ഷയിന്റെ താരമൂല്യം ഏറുന്നു എന്നത് മാത്രമല്ല, ഡിജിറ്റല്‍ സാറ്റലൈറ്റ് നെറ്റ്വര്‍ക്കുകളിലും അക്ഷയ് സിനിമകള്‍ക്ക് നല്ല മാര്‍ക്കറ്റുണ്ട് എന്നതാണ് ഈ പ്രതിഫലം ഇരട്ടിപ്പിനു പിന്നില്‍. തുടര്‍ച്ചയായി തന്റെ അഞ്ചു ചിത്രങ്ങള്‍ 150 കോടി ക്ലബ്ബില്‍ എത്തിക്കാന്‍ സാധിച്ച നടന് കൂടിയാണ് അക്ഷയ്. ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ‘ഗുഡ് ന്യൂസ്’ എന്ന ചിത്രവും 200 കോടി നേടിയിരുന്നു.
