Malayalam Breaking News
ബോളിവുഡ് നടിയെ നടുറോഡിൽ ആക്രമിച്ച് വിലപ്പെട്ട വസ്തുക്കൾ കവർന്നു !
ബോളിവുഡ് നടിയെ നടുറോഡിൽ ആക്രമിച്ച് വിലപ്പെട്ട വസ്തുക്കൾ കവർന്നു !
By
പ്രമുഖ ബോളിവുഡ് നടിയെ ആക്രമിച്ച് വസ്തുക്കൾ മോഷ്ടിച്ചു .മുന്‍ ക്രിക്കറ്റ് താരം മനോജ് പ്രഭാകറിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ ഫര്ഹീന് പ്രഭാകറിന്റെയാണ് ബാഗും ഫോണുമാണ് മോഷണം പോയത്. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ദക്ഷിണ ഡല്‍ഹിയിലെ മാളിലേക്ക് കാറോടിച്ചു പോകുന്നതിനിടെയാണ് സംഭവം.
ഠക് ഠക് സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം. ഡല്‍ഹിയിലെ സര്‍വപ്രിയ വിഹാറില്‍ താമസിക്കുന്ന നടി സെലക്ട് സിറ്റിവാക്ക് മാളിലേക്ക് പോകുകയായിരുന്നു. ട്രാഫിക് സിഗ്നലില്‍ വച്ച് നിര്‍ത്തിയിട്ട നടിയുടെ കാറില്‍ ഇടിക്കാനായി കവര്‍ച്ചാസംഘം ശ്രമം നടത്തി. ഇത് ചോദ്യം ചെയ്തപ്പോള്‍ നടിയുടെ ഡ്രൈവിങ് മോശമാണെന്നു പറഞ്ഞു തര്‍ക്കിച്ചു.തര്‍ക്കത്തിനിടയില്‍ പണവും ഫോണും കവര്‍ന്നു. 16000 രൂപയും ചില പ്രധാന രേഖകളും വില കൂടിയ ഫോണുമാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.
കവര്‍ച്ച നടത്തി സംഘം കാറില്‍ രക്ഷപ്പെട്ടതോടെ നടി റോഡില്‍ ബോധം കെട്ടുവീണു. നടിയുടെ രക്ഷക്കെത്തിയ ഒരു ആര്‍മി ഉദ്യോഗസ്ഥന് പോലീസിനെ അറിയിക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
bollywood actress farheen prabhakar attacked
