Connect with us

‘ലൂസിഫറിനെ വെടിവച്ചു കൊന്ന് കാനിലാക്കി’ ; പൃഥ്വിരാജിന്റെ ഇംഗ്ലീഷിനെ ട്രോളി ആരാധകർ , പരിഭാഷ കണ്ട് ചിരിച്ച്‌ മറിഞ്ഞ് താരവും

Malayalam Breaking News

പൃഥ്വിരാജിന്റെ ഇംഗ്ലീഷ് ട്രോളർമാർക്കെന്നും ഒരായുധമാണ്. ലൂസിഫറിന്റെ പണിപ്പുരയിലായ പൃഥ്വിരാജിന്റെ പുതിയ ട്വീറ്റ് ആണ് ഇപ്പോൾ ട്രോളന്മാരെ ഉണർത്തിയിരിക്കുന്നത്. പുലര്‍ച്ചെ നാലരയോടെ കവരത്തിയില്‍ നിന്നും അവസാന ഷോട്ട് ചിത്രീകരിച്ചതോടെ ലൂസിഫറിന് പാക്കപ്പ് പറഞ്ഞുവെന്നായിരുന്നു ട്വീറ്റിലെ ഉള്ളടക്കം. അതിന് ട്രോളന്മാർ നൽകിയിരിക്കുന്ന പരിഭാഷയാണ് രസകരം. എന്തായാലും പൃഥ്വിരാജ് ട്രോളിനെ സ്വീകരിച്ച് റീട്വീറ്റ് ചെയ്തിരിക്കുകയാണ്.

ഭംഗിയുള്ള വാക്കുകളില്‍ തന്റെ ചിന്ത പൃഥ്വി പതിവ് പോലെ അവതരിപ്പിച്ചപ്പോള്‍ ആരാധകര്‍ വാ പൊളിച്ചു, എന്താണ് സംഭവമെന്ന രീതിയില്‍. പിന്നീട് ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ രസകരമായ കമന്റുകളാണ് നിറഞ്ഞത്. ലൂസിഫറിനെ എല്ലാവരും കൂടെ വെടിവച്ച്‌ കൊന്ന് കാനിലാക്കിയെന്ന് വരെ അത് പരിഭാഷപ്പെടുത്തിയ വിരുതന്‍മാരുണ്ട്.

കമന്റ് പൃഥ്വിയെ വരെ ചിരിപ്പിച്ചെന്നാണ് അദ്ദേഹം സ്‌ക്രീന്‍ ഷോട്ട് സഹിതമിട്ടിരിക്കുന്ന ട്വീറ്റില്‍ നിന്നും മനസിലാക്കേണ്ടത്. തര്‍ജമ പൊളിച്ചുവെന്നാണ് ആരാധകര്‍ ട്വിറ്ററില്‍ കമന്റ് ചെയ്തിരിക്കുന്നത്. ഈ കമന്റിട്ട വിരുതനെ പരിഭാഷകനായി വയ്ക്കണമെന്നും ചിലര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

prithviraj troll

More in Malayalam Breaking News

Trending

Recent

To Top