Connect with us

പ്രേക്ഷകഹൃദയം കീഴടക്കി മിഖായേലിലെ പുതിയ ഗാനം !!!

Malayalam Breaking News

പ്രേക്ഷകഹൃദയം കീഴടക്കി മിഖായേലിലെ പുതിയ ഗാനം !!!

പ്രേക്ഷകഹൃദയം കീഴടക്കി മിഖായേലിലെ പുതിയ ഗാനം !!!

ഹനീഫ് അദേനി സംവിധാനം നിർവഹിച്ച് നിവിൻ പോളി നായകനായ ചിത്രം മിഖായേല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നോവിന്റെ കായൽ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം പ്രേക്ഷകമനസ്സിൽ കയറിപ്പറ്റിയിരിക്കുകയാണ്.

ചിത്രത്തിലെ ഏക ഗാനവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. സിത്താരയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഫാമിലി ക്രൈം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രമാണ് മിഖായേൽ . ബിഗ് ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായിക. ഉണ്ണി മുകുന്ദനാണ് വില്ലന്‍ വേഷത്തില്‍. സിദ്ദിഖ്,നവനി ,സുദേവ് നായർ എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു.

Haneef Adeni nivin pauly mikhael

 
ഹനീഫ് അദേനി തന്നെയാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ആന്റോ ജോസഫാണ് മിഖായേല്‍ നിര്‍മിക്കുന്നത്. വിഷ്ണു പണിക്കര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

mikhael movie new video song

More in Malayalam Breaking News

Trending

Recent

To Top