Bollywood
എന്നേക്കും നിങ്ങളോട് കടപ്പെട്ടിരിക്കും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ; നന്ദി പറഞ്ഞ് ഐശ്വര്യ റായ്
എന്നേക്കും നിങ്ങളോട് കടപ്പെട്ടിരിക്കും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ; നന്ദി പറഞ്ഞ് ഐശ്വര്യ റായ്
തനിക്കും കുടുംബത്തിനുമായി പ്രാർഥിച്ചവർക്ക് നന്ദി പറഞ്ഞ് ബോളിവുഡ് താരം ഐശ്വര്യ റായ്. കഴിഞ്ഞ ദിവസമാണ് ഐശ്വര്യയും മകൾ ആരാധ്യയും കോവിഡ് രോഗവിമുക്തരായി ആശുപത്രി വിട്ടത്.
“എനിക്കും എന്റെ പൊന്നുമകൾ ആരാധ്യയ്ക്കും, അച്ഛനും, അഭിയ്ക്കും വേണ്ടിയുള്ള നിങ്ങളുടെ പ്രാർഥനയ്ക്ക്, അന്വേഷണങ്ങൾക്ക്, ആശംസകൾക്ക്, സ്നേഹത്തിന് ഒരുപാട് നന്ദി. ഇതെന്നെ പൂർണമായും കീഴ്പ്പെടുത്തിക്കളഞ്ഞു, എന്നേക്കും നിങ്ങളോട് കടപ്പെട്ടിരിക്കും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങളോട് ഒരുപാട് സ്നേഹം. നിങ്ങളുടെ നല്ലതിനായി എന്റെ പ്രാർഥനകളും..സുരക്ഷിതരായിരിക്കൂ…”ഐശ്വര്യ കുറിച്ചു.
ഐശ്യര്യയും മകളും ആശുപത്രി വിട്ട ശേഷം വികാരനിർഭരമായ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു അമിതാഭ് ബച്ചൻ.
“എന്റെ മരുമകളും കൊച്ചുമകളും ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ ശേഷം എനിക്കെന്റെ കണ്ണുനീരിനെ നിയന്ത്രിക്കാനാവുന്നില്ല. ദൈവമേ നിന്റെ അനുഗ്രഹം അനന്തമാണ്..” ബച്ചൻ ട്വീറ്റ് ചെയ്യുന്നു.
