Malayalam Breaking News
ബോളിവുഡിലെ ദേവസേനയായി താൻ തിരഞ്ഞെടുക്കുന്നത് അനുഷ്കയെ ആയിരിക്കില്ല…രാജമൗലി പറയുന്നത്
ബോളിവുഡിലെ ദേവസേനയായി താൻ തിരഞ്ഞെടുക്കുന്നത് അനുഷ്കയെ ആയിരിക്കില്ല…രാജമൗലി പറയുന്നത്
ബോളിവുഡിലെ ദേവസേനയായി താൻ തിരഞ്ഞെടുക്കുന്നത് അനുഷ്കയെ ആയിരിക്കില്ല…രാജമൗലി പറയുന്നത്
പ്രേഷകരുടെ ഹരമായ ബ്രഹ്മാണ്ഡ ചലച്ചിത്രമായിരുന്നു ബാഹുബലി. ബാഹുബലിയായി പ്രഭാസും ബല്ലാല ദേവയായി റാണയും ദേവസേനയായി അനുഷ്ക ഷെട്ടിയും പരസ്പരം മത്സരിച്ച് അഭിനയിച്ച എസ്.എസ്.രാജമൗലി ചിത്രമാണിത്. ബോക്സോഫിസിൽ റെക്കോർഡ് കളക്ഷനാണ് ചിത്രം നേടിയത്. ബോളിവുഡ് ഷോയായ കോഫി വിത് കരണിൽ രാജമൗലിയും പ്രഭാസും റാണ ദഗ്ഗുബാട്ടിയും അടങ്ങിയ ബാഹുബലി താരങ്ങൾ എത്തിയപ്പോൾ ചിത്രത്തിന്റ വിശേഷങ്ങൾ പങ്കു വച്ചു.
ഷോയിൽ രാജമൗലിയോട് കരൺ ജോഹർ ചോദിച്ചു.ബോളിവുഡിൽ ബാഹുബലി റീമേക്ക് ചെയ്താൽ ആരായിരിക്കും ഈ മൂന്നു കഥാപാത്രങ്ങളായി എത്തുക?
ബാഹുബലിക്കും ബല്ലാല ദേവയ്ക്കും പ്രഭാസിനെയും റാണയെയും അല്ലാതെ മറ്റാരെയും ആ കഥാപാത്രത്തിനായി തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നായിരുന്നു രാജമൗലിയുടെ മറുപടി. എന്നാൽ ദേവസേനയായി ദീപിക പദുക്കോണിനെയായിരിക്കും താൻ തിരഞ്ഞെടുക്കുകയെന്നും രാജമൗലി പറഞ്ഞു.
ഇതാദ്യമായാണ് കോഫി വിത്ത് കരണില്‍ തെന്നിന്ത്യയില്‍ നിന്നും അതിഥികള്‍ എത്തുന്നത്. ബോളിവുഡിലെ ഹിറ്റ് ചാറ്റ് ഷോയായ കോഫി വിത്ത് കരണിന്റെ ആറാമത്തെ സീസണാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
bolliwood dhevasena must be deepika,said rajamauli
