News
കയ്യില്‍ വൈന്‍ ഗ്ലാസുമായി ബ്ലാക്ക് ബിക്കിനിയില്‍ മൗനി റോയി; ഇതെന്ത് കോലം അസ്ഥികൂടം പോലെയുണ്ടെന്ന് കമന്റുകള്‍
കയ്യില്‍ വൈന്‍ ഗ്ലാസുമായി ബ്ലാക്ക് ബിക്കിനിയില്‍ മൗനി റോയി; ഇതെന്ത് കോലം അസ്ഥികൂടം പോലെയുണ്ടെന്ന് കമന്റുകള്‍
ഹിന്ദിയില്‍ നിന്നും മൊഴിമാറ്റത്തിലൂടെ മലയാളത്തില്‍ എത്തിയ നാഗകന്യക എന്ന ഒറ്റ സീരിയല്‍ മതി മൗനി റോയി എന്ന നടിയെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കാന്‍. ഇപ്പോള്‍ ബോളിവുഡ് സിനിമാ ലോകത്ത് തന്നെ തിളങ്ങി നില്‍ക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്.
ഇന്‍സ്റ്റാഗ്രാമില്‍ നിരവധി പേര്‍ പിന്തുടരുന്ന താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ നിരവധി കമന്റുകളുമാണ് വരുന്നത്. അടുത്തിടെ തന്റെ അവധി ആഘോഷത്തിനിടെയുള്ള ചിത്രങ്ങള്‍ മൗനി പങ്കുവെച്ചിരുന്നു.കടല്‍ തീരത്ത് ബിക്കിനിയില്‍ നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരുന്നത്. എന്നാല്‍ കടുത്ത ബോഡി ഷെയ്മിങ്ങാണ് ഇപ്പോള്‍ നടക്കുന്നത്.
ബ്ലാക്ക് ബിക്കിനിയില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന മൗനിയെയാണ് ചിത്രത്തില്‍ കാണുന്നത്. കയ്യില്‍ വൈന്‍ ഗ്ലാസുമായി കൂളിങ് ഗ്ലാസ് വച്ചു നില്‍ക്കുന്ന താരത്തിന്റെ ചിത്രത്തെ പരിഹസിച്ചുകൊണ്ടാണ് ഒരു വിഭാഗം എത്തുന്നത്. അസ്ഥികൂടം പോലെയുണ്ടെന്നാണ് ചിലരുടെ കമന്റുകള്‍. താരത്തിന് എന്തെങ്കിലും ഭക്ഷണം കൊടുക്കാന്‍ ആവശ്യപ്പെടുന്നവരും നിരവധിയാണ്.
അനിമേറ്റഡ് പബ്ജി ഗേളിനെപ്പോലെയുണ്ട് എന്നായിരുന്നു മറ്റൊരു കമന്റ്. ജോലി ചെയ്ത് കിട്ടുന്ന പൈസയില്‍ നിന്ന് എന്തെങ്കിലും വാങ്ങി കഴിച്ചൂടേ…ഭയങ്കര ബോര്‍ ആയിട്ടുണ്ട്. ഇനിയും മെലിഞ്ഞാല്‍ കാറ്റില്‍ പറന്ന് പോകും എന്നു തുടങ്ങി ഇത്ര ഡയറ്റ് എടുത്ത് ആരോഗ്യം നശിപ്പിക്കരുതെന്ന് ഉപദേശിക്കുന്നവരുമുണ്ട്.
ഇപ്പോള്‍ അബുദാബിയിലെ നുരായ് ദ്വീപിലാണ് മൗനി. അവധി ആഘോഷത്തില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും വിഡിയോയുമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. അതേസമയം, രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തിയ ബ്രഹിമാസ്ത്രയാണ് മൗനിയുടേയതായി അവസാനം പുറത്തുവന്ന ചിക്രം. സഞ്ജയ് ദത്തിന്റെ വര്‍ജിന്‍ ട്രീയിലാണ് മൗനിയെ ഇനി കാണുക.
