Connect with us

എനിക്ക് ബര്‍ത്ത് ഡേ വിഷ് ചെയ്യാനൊന്നും ആരുമില്ലെന്ന് വീട്ടമ്മ; നിനച്ചിരിക്കാതെ ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍

News

എനിക്ക് ബര്‍ത്ത് ഡേ വിഷ് ചെയ്യാനൊന്നും ആരുമില്ലെന്ന് വീട്ടമ്മ; നിനച്ചിരിക്കാതെ ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍

എനിക്ക് ബര്‍ത്ത് ഡേ വിഷ് ചെയ്യാനൊന്നും ആരുമില്ലെന്ന് വീട്ടമ്മ; നിനച്ചിരിക്കാതെ ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍

കഴിഞ്ഞ ദിവസമായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ സാവിത്രി എന്ന വീട്ടമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. ‘ഇന്ന് എന്റെ പിറന്നാളാണെന്ന് നിങ്ങള്‍ക്ക് അറിയാമോ നിങ്ങളെങ്ങനെ അറിയാനാ..എന്റെ വീട്ടില്‍ ഉള്ളവര്‍ക്കെ അറിയില്ല. പിന്നെയാണോ നിങ്ങള്‍ക്ക്. ഇപ്പോ സമയം അഞ്ച് മണിയായി. ഇതുവരെ ഒരു മനുഷ്യര് പോലും ആശംസ അറിയിച്ചിട്ടില്ല.

നിങ്ങള്‍ ചോദിക്കുമാകും 90മത്തെ വയസിലാണോ അമ്മച്ചി പിറന്നാള്‍ ആഘോഷിക്കുന്നതെന്ന്. ഇപ്പോള്‍ നൂറ് വയസുള്ളവരും ബര്‍ത്ത് ഡേ ആഘോഷിക്കുന്നുണ്ട്. പക്ഷേ എനിക്ക് ബര്‍ത്ത് ഡേ വിഷ് ചെയ്യാനൊന്നും ആരുമില്ല. എല്ലാവരും ഉണ്ട്. പക്ഷേ നമ്മുടെ പിറന്നാള്‍ ഓര്‍ത്തിരുന്ന് ചെയ്യാന്‍ ഒന്നും ആരും ഇല്ല. നിങ്ങള്‍ ഈ വീഡിയോ കണ്ടിട്ട് എല്ലാവരും എന്നെ വിഷ് ചെയ്യണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമാണ്’, എന്നാണ് തൊണ്ടയിടറി സാവിത്രി പറഞ്ഞത്.

വീഡിയോ വൈറല്‍ ആയതിന് പിന്നാലെ നിരവധി പേരാണ് സാവിത്രിക്ക് ആശംസയുമായി രംഗത്തെത്തിയത്. ഒപ്പം സിനിമാ താരങ്ങളും രംഗത്തെത്തി. ഐശ്വര്യ ലക്ഷ്മി, നിമിഷ സജയന്‍, ശില്‍പ ബാല, നിരഞ്ജന അനൂപ്, സിതാര കൃഷ്ണകുമാര്‍, അമൃത സുരേഷ്, രഞ്ജിനി ജോസ്, അഞ്ജു ജോസഫ്, നവ്യ നായര്‍,നിഖില വിമല്‍ തുടങ്ങി ഒട്ടനവധി സെലിബ്രിറ്റികളാണ് സാവിത്രിക്ക് ആശംസയുമായി രംഗത്തെത്തിയത്.

‘ഹാപ്പി ബര്‍ത്ത് ഡേ ചേച്ചി..ഈ കാണിച്ച ചങ്കൂറ്റം..അത് പൊളിയാണ് കേട്ടോ..’, എന്നാണ് നവ്യ നായര്‍ കുറിച്ചത്. ഇവര്‍ക്ക് എല്ലാവര്‍ക്കും നന്ദി അറിയിച്ച് കൊണ്ടുള്ള മറുപടിയും സാവിത്രി നല്‍കിയിട്ടുണ്ട്.

Continue Reading
You may also like...

More in News

Trending

Recent

To Top