Malayalam
കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ചു; നടന് ബിനു ബി കമാല്‍ അറസ്റ്റില്‍
കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ചു; നടന് ബിനു ബി കമാല്‍ അറസ്റ്റില്‍
Published on
കെഎസ്ആര്‍ടിസി ബസില്‍ യാത്രയ്ക്കിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറുകയും ശരീരത്തില്‍ കടന്നു പിടിക്കുകയും ചെയ്തെന്ന പരാതിയില്‍ പ്രശസ്ത ടിവി ടെലിവിഷന്‍ താരം ബിനു ബി. കമാല്‍ (40)നെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് തമ്പാനൂരില്‍ നിന്നും നിലമേല്‍ പോകുന്ന ബസില്‍ വട്ടപ്പാറയ്ക്കു സമീപം വച്ച് 4.45 നായിരുന്നു സംഭവം. കൊല്ലം കടയ്ക്കല്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്.
പെണ്‍കുട്ടി ബഹളം വച്ചതോടെ ബസ് നിര്‍ത്തി. ഇതിനിടെ ബസില്‍ നിന്നും ബിനു ഇറങ്ങിയോടി. യാത്രക്കാരും നാട്ടുകാരും പിന്നാലെയെത്തിയെങ്കിലും കടന്നുകളഞ്ഞ ബിനുവിനെ പിന്നീട് വട്ടപ്പാറ ശീമമുള മുക്കില്‍ നിന്നും കസ്്റ്റഡിയിലെടുക്കുകയായിരുന്നെന്ന് വട്ടപ്പാറ എസ്എച്ച്ഒ എസ്.ശ്രീജിത്ത് പറഞ്ഞു. ഇന്ന് കോടതിയില്‍ ഹാജരാക്കും.
Continue Reading
You may also like...
Related Topics:Actor
