Connect with us

ആ വാക്ക് ഉപയോഗിക്കുന്നത് ശരിയാണോ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്ന് വിജയ് ചോദിച്ചിരുന്നു, എല്ലാ കുറ്റങ്ങളും ഏറ്റുവാങ്ങാന്‍ താന്‍ തയ്യാറാണ്; ലോകേഷ് കനകരാജ്

News

ആ വാക്ക് ഉപയോഗിക്കുന്നത് ശരിയാണോ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്ന് വിജയ് ചോദിച്ചിരുന്നു, എല്ലാ കുറ്റങ്ങളും ഏറ്റുവാങ്ങാന്‍ താന്‍ തയ്യാറാണ്; ലോകേഷ് കനകരാജ്

ആ വാക്ക് ഉപയോഗിക്കുന്നത് ശരിയാണോ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്ന് വിജയ് ചോദിച്ചിരുന്നു, എല്ലാ കുറ്റങ്ങളും ഏറ്റുവാങ്ങാന്‍ താന്‍ തയ്യാറാണ്; ലോകേഷ് കനകരാജ്

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ചിത്ത്രതിന്റെ ട്രെയിലര്‍ നാല് കോടിയിലേറെ ആളുകളാണ് യൂട്യൂബില്‍ കണ്ടത്. വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളെത്തിയെങ്കിലും പിന്നാലെ വിവാദങ്ങളുമുയര്‍ന്നിരുന്നു. ട്രെയ്‌ലറില്‍, പാര്‍ഥി എന്ന വിജയ്‌യുടെ കഥാപാത്രം തൃഷയോട് മോശം വാക്കുപയോഗിച്ചു എന്നാതിയിരുന്നു വിവാദത്തിന് കാരണമായത്.

സ്ത്രീകളോട് മോശം വാക്കുകള്‍ പറയുന്നത് പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്തതാണെന്ന് പ്രേക്ഷകര്‍ പ്രതികരണത്തിലൂടെ അറിയിച്ചു. സംവിധായകന്‍ ലോകേഷ് കനകരാജ് ഇതിനോട് പ്രതികരിക്കുകയും ചെയ്തു.

എല്ലാ കുറ്റങ്ങളും ഏറ്റുവാങ്ങാന്‍ താന്‍ തയ്യാറാണെന്നായിരുന്നു ലോകേഷ് പറഞ്ഞത്. മോശം വാക്കുകള്‍ ഉപയോഗിച്ച് സിനിമയില്‍ അതിനെ പ്രോത്സാഹിപ്പിക്കുകയെന്നത് തന്റെ ഉദ്ദേശ്യമല്ലെന്നും എന്നാല്‍ ചിത്രത്തിലെ ആ പ്രത്യേക രംഗത്തില്‍ നടന്റെ വികാരം പ്രകടിപ്പിക്കാന്‍ അത് ആവശ്യമായിരുന്നുവെന്നും ലോകേഷ് പറഞ്ഞു. ആ കഥാപാത്രത്തിന്റെ ദേഷ്യവും വികാരവും കാണിക്കാന്‍ വയലന്‍സിലൂടെ പറ്റില്ല പക്ഷെ വാക്കുകളിലൂടെ കഴിയും.

മത്രമല്ല, ആ രംഗം ചിത്രീകരിക്കുന്നതിനിടെ ആ വാക്ക് ഉപയോഗിക്കുന്നത് ശരിയാണോ എന്നും അങ്ങനെ സംസാരിച്ചാല്‍ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്നും നടന്‍ വിജയ് തന്നോട് ചോദിച്ചതായും സിനിമയിലെ കഥാപാത്രം അത് ചെയ്യേണ്ടത് ആവശ്യമാണെന്ന് താന്‍ നടനോട് പറഞ്ഞതായും ലോകേഷ് വ്യക്തമാക്കി.

ഒക്ടോബര്‍ 19നാണ് ലിയോ റിലീസിനെത്തുന്നത്. തമിഴ്, തെലുങ്ക് കന്നട ഭാഷകളിലാണ് ട്രെയ്ലര്‍ റിലീസ് ചെയ്തിരിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദ്രര്‍ ആണ് സംഗീതം ഒരുക്കുന്നത്.

More in News

Trending

Recent

To Top