Connect with us

ചുമ കാര്യമാക്കാതെ കൊണ്ട് നടന്നു, സ്‌കാനിംഗിന് ശേഷമാണ് അസുഖം എന്താണെന്ന് തിരിച്ചറിഞ്ഞത്; എല്ലാവരും ശ്രദ്ധിക്കണമെന്ന് ബീന ആന്റണി

Malayalam

ചുമ കാര്യമാക്കാതെ കൊണ്ട് നടന്നു, സ്‌കാനിംഗിന് ശേഷമാണ് അസുഖം എന്താണെന്ന് തിരിച്ചറിഞ്ഞത്; എല്ലാവരും ശ്രദ്ധിക്കണമെന്ന് ബീന ആന്റണി

ചുമ കാര്യമാക്കാതെ കൊണ്ട് നടന്നു, സ്‌കാനിംഗിന് ശേഷമാണ് അസുഖം എന്താണെന്ന് തിരിച്ചറിഞ്ഞത്; എല്ലാവരും ശ്രദ്ധിക്കണമെന്ന് ബീന ആന്റണി

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ബീന ആന്റണി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ ബീനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും സീരിയലുകളില്‍ സജീവ സാന്നിധ്യമാണ് ബീന ആന്റണി. ഹാസ്യ താരമായും വില്ലത്തിയായുമെല്ലാം ബീന സ്‌ക്രീനില്‍ തിളങ്ങുന്നുണ്ട്.

നിരവധി സീരിയലുകളില്‍ പ്രധാന വേഷത്തില്‍ തിളങ്ങുകയാണ്. അതുപോലെ തന്നെ ഭര്‍ത്താവ് മനോജും അഭിനയരംഗത്ത് സജീവമാണ്. വളരെ കുറച്ച് നാളുകളെയായുള്ളു ബീന ആന്റണി സോഷ്യല്‍മീഡിയയില്‍ സജീവമാകാന്‍ തുടങ്ങിയിട്ട്. ഫോട്ടോഷൂട്ടും റീല്‍സും എല്ലാമായി ബീന ആന്റണി സജീവമാണ്. എന്നാല്‍ താരം കുറച്ച് മുമ്പ് പങ്കുവെച്ചൊരു വീഡിയോയാണ് ആരാധകരില്‍ ആശങ്ക നിറച്ചിരിക്കുന്നത്.

ആശുപത്രി കിടക്കിയില്‍ അവശതയോടെ കിടക്കുന്ന ബീന ആന്റണിയെയാണ് വീഡിയോയില്‍ കാണുന്നത്. എന്തുകൊണ്ടാണ് തന്നെ വളരെ പെട്ടന്ന് ആശുപത്രിയില്‍ അഡ്മിറ്റാക്കിയത് എന്നത് സംബന്ധിച്ച് തന്റെ ആരാധകര്‍ക്ക് വീഡിയോയിലൂടെ വിശദീകരണം നല്‍കുന്നുമുണ്ട് ബീന ആന്റണി. പൊതുവെ എനര്‍ജറ്റിക്കായി കാണപ്പെടാറുള്ള ബീന ആന്റണിക്ക് എന്ത് സംഭവിച്ചുവെന്നായിരുന്നു ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും അറിയേണ്ടിയിരുന്നത്.

ചുമ കാര്യമാക്കാതെ കൊണ്ട് നടന്നതിനാല്‍ ന്യുമോണിയയായി മാറി എന്നാണ് വീഡിയോയില്‍ ബീന ആന്റണി പറഞ്ഞത്. തന്നെ ന്യുമോണിയ എന്ന വില്ലന്‍ കീഴടക്കിയെന്നും അതുകൊണ്ട് തന്നെ കുറച്ച് ദിവസത്തേക്ക് റെസ്റ്റിലായിരിക്കുമെന്നും ബീന ആന്റണി വ്യക്തമാക്കി. തമ്പ്‌നെയില്‍ കണ്ട് ആരും ഒന്നും പ്രഡിക്ട് ചെയ്യല്ലേ… ഒന്നുമില്ല ചെറിയ ന്യൂമോണിയ. ഞാന്‍ പെട്ടു. എല്ലാവരും ശ്രദ്ധിക്കണമെന്ന ക്യാപ്ഷനോടെയാണ് ബീന ആന്റണി തന്റെ അസുഖത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

ചുമയും കഫക്കെട്ടുമൊക്കെയാണെങ്കിലും ചുമ്മാ കിടക്കട്ടെ ഒരു റീല്‍. ജഗദീഷേട്ടന്റെ ഗാനങ്ങളില്‍ ഇഷ്ടപ്പെട്ട ഗാനമാണെന്ന് പറഞ്ഞായിരുന്നു ബീന കഴിഞ്ഞ ദിവസം റീല്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായപ്പോള്‍ ന്യുമോണിയ വരാന്‍ സാധ്യതയുണ്ടെന്ന് പലരും മുന്നറിയിപ്പ് നല്‍കി. അതിനുശേഷം നടിക്ക് മാരകമായ അസുഖം ബാധിച്ചുവെന്ന തരത്തില്‍ വരെ ചില വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിലൊന്നും സത്യമില്ലെന്നും ചുമ ശ്രദ്ധിക്കാതെ ന്യുമോണിയയായി മാറിയതാണെന്നും ഭയപ്പെടാനില്ലെന്നും ബീന ആന്റണി പുതിയ വീഡിയോയില്‍ പറഞ്ഞു.

‘കഴിഞ്ഞ ദിവസം ഞാനൊരു റീല്‍ ഇട്ടിരുന്നു. കഫക്കെട്ടും ചുമയും കാരണം നല്ലൊരു പണി കിട്ടിയെന്ന് പറഞ്ഞിരുന്നു. ചേച്ചി ന്യൂമോണിയ ആവുമെന്ന് ചിലരൊക്കെ അന്ന് മുന്നറിയിപ്പ് തന്ന് പറഞ്ഞിരുന്നു. മുമ്പ് ഒരിക്കല്‍ ന്യൂമോണിയ വന്നത് ഇപ്പോഴും ആലോചിക്കാന്‍ വയ്യ. ഇപ്പോള്‍ വീണ്ടും ആ വില്ലന്‍ എന്നെ കീഴടക്കിയിരിക്കുകയാണ്. അഞ്ച് ദിവസത്തെ റെസ്റ്റാണ് പറഞ്ഞിട്ടുള്ളത്. ആന്റിബയോട്ടിക്ക് എടുത്തിരുന്നു. ടെസ്റ്റ് ചെയ്തപ്പോഴാണ് കുറച്ച് പ്രശ്‌നങ്ങളുണ്ടെന്നറിഞ്ഞത്. ഇഞ്ചക്ഷനും കാര്യങ്ങളുമൊക്കെയുണ്ട്.’

‘ആശുപത്രിയില്‍ അഡ്മിറ്റാണ്. ഇപ്പോഴത്തെ ചുമ ആരും അത്ര നിസാരമായി കാണരുത്. പൊടിക്കൈകളൊന്നും ചെയ്ത് നില്‍ക്കരുത്. എക്‌സ്‌റേയോ സ്‌കാനോ എന്താണ് ഡോക്ടര്‍ നിര്‍ദേശിക്കുന്നതെന്ന് വെച്ചാല്‍ എടുക്കുക. സ്‌കാനിംഗിന് ശേഷമാണ് എനിക്ക് ന്യൂമോണിയ ആണെന്നറിഞ്ഞത്. എന്തായാലും കുറച്ച് ദിവസം ഞാന്‍ റെസ്‌റ്റെടുക്കാന്‍ പോവുകയാണ്. എല്ലാവരും ആരോഗ്യം ശ്രദ്ധിക്കണമെന്നും’, പറഞ്ഞാണ് ബീന ആന്റണി വീഡിയോ അവസാനിപ്പിച്ചത്. വീഡിയോ വൈറലായതോടെ എല്ലാം പെട്ടെന്ന് മാറുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്ന് ആശംസിച്ച് സീരിയല്‍ താരങ്ങളും ആരാധകരും എല്ലാം കമന്റുകള്‍ കുറിച്ചു.

സിനിമയില്‍ നിന്നാണ് ബീന സീരിയലിലേയ്ക്ക് എത്തുന്നത്. 1986 പുറത്തിറങ്ങിയ ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു തുടക്കം. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി ക്യാമറയുടെ മുന്നില്‍ എത്തുന്നത്. അതും മമ്മൂട്ടി ചിത്രമായ കനല്‍ക്കാറ്റിലൂടെ. എന്നാല്‍ ബീനയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രം 1991 ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദറായിരുന്നു. ചിത്രത്തില്‍ കനകയുടെ സുഹൃത്തായിട്ടായിരുന്നു ബീന എത്തിയത്.

ഇതിന് ശേഷം നിരവധി ചിത്രങ്ങള്‍ ബീനയെ തേടി എത്തുകയായിരുന്നു. സഹോദരി കഥാപാത്രങ്ങളായിരുന്നു അധികവും. അക്കാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം എന്നിങ്ങനെ മലയാളത്തിലെ മുന്‍നിര നായകന്മാരുടെ സഹോദരിയായും സുഹൃത്തായുമെല്ലാം ബീന അഭിനയിച്ചിട്ടുണ്ട്. 1991 മുതല്‍ ഏകദേശം 2000 വരെ സിനിമയില്‍ സജീവമായിരുന്നു ബീന. സിനിമയ്‌ക്കൊപ്പം തന്നെ മിനിസ്‌ക്രീനിലും ബീന ആന്റണി സജീവമായിരുന്നു.

ദൂരദര്‍ശനില്‍ നിന്നാണ് മിനിസ്‌ക്രീന്‍ കരിയര്‍ ആരംഭിക്കുന്നത്. പീന്നീട് ഏഷ്യനെറ്റ്, സൂര്യ ടിവി, അമൃത ടിവി, എന്നിങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളിലും നല്ല കഥാപാത്രങ്ങള്‍ ബീന ചെയ്തിട്ടുണ്ട്.ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ടി.എസ്. സജി സംവിധാനം ചെയ്ത് ഒരു കഥയും കുഞ്ഞുപെങ്ങളും എന്ന പരമ്പരയിലൂടെയാണ് ബീന മിനീസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

More in Malayalam

Trending

Recent

To Top