അജിത്ത്-നയന്‍താര ജോഡികളുടെ ബില്ല റീ റിലീസിന്
പ്രേക്ഷകര്‍ ഒരിക്കല്‍ കൂടി കാണാനാഗ്രഹിക്കുന്ന നിരവധി സിനിമകളാണ് സമീപകാലത്ത് റീ റിലീസ് ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രങ്ങളാണെങ്കിലും അവയ്‌ക്കെല്ലാം വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. രജനികാന്തിന്റെയും കമലഹാസന്റെയും അടക്കമുള്ള ചിത്രങ്ങള്‍ റിലീസ് ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് മറ്റൊരു ചിത്രം കൂടി വരികയാണ്.
തമിഴ് നടന്‍ അജിത്തിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ ബില്ല വൈകാതെ വീണ്ടും റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ട്രേഡ് അനലിസ്റ്റുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2007ലാണ് അജിത്ത് നായകനായ ബില്ല പ്രദര്‍ശനത്തിനെത്തിയത്. നയന്‍താരയായിരുന്നു നായിക. സംവിധാനം വിഷ്ണുവര്‍ധനാണ് നിര്‍വഹിച്ചത്.
ഛായാഗ്രാഹകന്‍ നിരവ് ഷായിരുന്നു. ഡേവിഡ് ബില്ലയെന്ന അധോലോക നായകന്റെ കഥയായിരുന്നു ബില്ല. മാസും ആക്ഷനും കൊണ്ട് തിയേറ്റുകള്‍ പൂരപ്പറമ്പാക്കാന്‍ ബില്ലയ്ക്ക് സാധിച്ചിരുന്നു. കടലോരങ്ങളില്‍ വളര്‍ന്ന ഒരു സാധാരണ പയ്യന്റെ ജീവിതത്തിലെ ഉയര്‍ച്ചകളും അധോലോക നായകനാകുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളുമായിരുന്നു ബില്ല.
മങ്കാത്തയ്ക്ക് ശേഷം അജിത് ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയേറിയ ചിത്രമായിരുന്നു ബില്ല. ആദ്യ ഭാഗത്തിന് പ്രശംസ ഏറെ ലഭിച്ചതിനാല്‍ രണ്ടാം ഭാഗവും ഇറക്കിയിരുന്നു. ഡേവിഡ് ബില്ലയെന്ന അധോലോക രാജാവിന്റെ ചരിത്രമായിരുന്നു ബില്ലയുടെ രണ്ടാം ഭാഗത്തിലൂടെ പറഞ്ഞത്.