Connect with us

ഒരു സിനിമയ്ക്ക് മാത്രം വാങ്ങിയിരുന്നത് 110 കോടി!; സിനിമയില്ലെങ്കിലും വിജയിയുടെ അക്കൗണ്ടിലേയ്ക്ക് എത്തുന്ന പണം എത്രയെന്നോ!

News

ഒരു സിനിമയ്ക്ക് മാത്രം വാങ്ങിയിരുന്നത് 110 കോടി!; സിനിമയില്ലെങ്കിലും വിജയിയുടെ അക്കൗണ്ടിലേയ്ക്ക് എത്തുന്ന പണം എത്രയെന്നോ!

ഒരു സിനിമയ്ക്ക് മാത്രം വാങ്ങിയിരുന്നത് 110 കോടി!; സിനിമയില്ലെങ്കിലും വിജയിയുടെ അക്കൗണ്ടിലേയ്ക്ക് എത്തുന്ന പണം എത്രയെന്നോ!

കേരളത്തില്‍ ഏറ്റവുമധികം ഫാന്‍സുള്ള അന്യഭാഷ നടനാരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. അത് ഇളയദളപതി വിജയ് ആണ്. മലയാളത്തില്‍ സിനിമകളൊന്നും ചെയ്യുന്നില്ലെങ്കില്‍ പോലും വിജയുടെ തമിഴ് ചിത്രങ്ങള്‍ കേരളത്തിലും വലിയ തരംഗമുണ്ടാക്കാറുണ്ട്. ഏറ്റവും പുതിയതായി സിനിമ തന്നെ ഉപേക്ഷിക്കുകയാണെന്ന തീരുമാനത്തിലേക്ക് നടനെത്തിയതിനെ പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

ഏറെ നാളായി തമിഴകത്ത് അലയടിച്ച അഭ്യൂഹങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം ക്ലൈമാക്‌സ് ആയത്. വിജയ് തമിഴ് വെട്രി കഴകം എന്ന പേരില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. സിനിമയും ഉപേക്ഷിച്ചാണ് താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നാണ് വിജയ് പുറത്തുവിട്ട പ്രസ്താനവയില്‍ നിന്നും വ്യക്തമാകുന്നത്. ദളപതി 69 ആയിരിക്കും വിജയിയുടെ അവസാന ചിത്രം. ഈ അവസരത്തില്‍ വിജയ് സിനിമകള്‍ക്ക് വാങ്ങിക്കുന്ന പ്രതിഫലവും ആസ്തിയും ചര്‍ച്ചയാകുകയാണ്.

ജി ക്യു ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം സിനിമകള്‍ ഇല്ലെങ്കിലും വിവിധ മേഖകളില്‍ നിന്നും വിജയിയുടെ അക്കൗണ്ടിലേയ്ക്ക് പണം എത്തുന്നുണ്ട്. അംബാസിഡര്‍, പരസ്യങ്ങള്‍ എന്നിവ വഴിയാണ് അത്. കൂടാതെ അമ്മ, ഭാര്യ, മകന്‍ എന്നിവരുടെ പേരില്‍ കല്യാണ മണ്ഡപങ്ങളും ഉണ്ട്. ചെന്നൈയിലാണ് അവ. കുമരന്‍ കോളനിയില്‍ ഒന്നും മറ്റൊന്ന് സാലിഗ്രാമത്തിലും പോരൂരിലുമാണ് ഇവ സ്ഥിതി ചെയ്യുന്നത്.

ഒരു സിനിമയ്ക്ക് 100-110 കോടി വരെ വിജയ് പ്രതിഫലം വാങ്ങിയിട്ടുണ്ടെന്ന് മുന്‍പ് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതുകൊണ്ട് തന്നെ തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടന്മാരില്‍ ഒരാള് കൂടിയാണ് വിജയ്. കൂടാതെ വിജയിയുടെ ആകെ ആസ്തി 445 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ നീലങ്കരിയിലെ കടലിന് അഭിമുഖമായി പണി കഴിപ്പിച്ച ആഢംബര വീട്ടിലാണ് ഭാര്യ സംഗീതയ്ക്കും മക്കളായ ജേസണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിവര്‍ക്കൊപ്പവും വിജയ് താമസിക്കുന്നത്.

പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട് പ്രകാരം വിജയിയുടെ ആസ്തിക്ക് പുറമെ സംഗീതയ്ക്ക് 400കോടി അടുപ്പിച്ച് സ്വത്തുണ്ട്. ബിസിനസുകാരനായ സ്വര്‍ണലിംഗം ആണ് സംഗീതയുടെ പിതാവ്. അതേസമയം, വിജയിയുടെ രാഷ്ട്രീയ എന്‍ട്രി നിര്‍മാതാക്കളിലും ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്. എത്തരത്തിലുള്ള സിനിമ ആയാലും വിജയമായാലും പരാജയം ആയാലും മുടക്കിയ മുതല്‍ തിരിച്ച് പിടിക്കുന്നവ ആയിരുന്നു വിജയ് ചിത്രങ്ങള്‍. അതുകൊണ്ട് തന്നെ വിജയ് സിനിമകള്‍ നിര്‍മ്മിക്കാന്‍ പ്രൊഡ്യൂസര്‍മാര്‍ക്ക് താല്‍പര്യവും ഏറെയാണ്. അതാണ് താരത്തിന്റെ രാഷ്ട്രീയ അരങ്ങേറ്റത്തോടെയ അവസാനിക്കാന്‍ പോകുന്നത്.

വിജയ് സിനിമ വിട്ടിട്ട് പൂര്‍ണമായി രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുമ്പോള്‍ സിനിമയില്‍ ഇത് ഗുണം ചെയ്യാന്‍ പോകുന്നത് ആര്‍ക്ക് ആയിരിക്കുമെന്നൊരു ചോദ്യമാണ് സമൂഹമാധ്യമങ്ങല്‍ലൂടെ ഉയര്‍ന്ന് വന്നത്. അജിത്തിന് ആകില്ലെന്നാണ് ഒരാള്‍ ചൂണ്ടി കാണിച്ചിരിക്കുന്നത്. കാരണം അജിത്തും അധികം സിനിമകളൊന്നും ഇനി ചെയ്യാന്‍ പോകുന്നില്ല.

വിജയ് എന്ന നടന്റെ രാഷ്ട്രീയപ്രവേശനം ഏറ്റവും ഗുണം ചെയ്യാന്‍ പോകുന്നത് സൂര്യയ്ക്ക് ആകുമെന്നാണ്. വിജയ് എന്നാ നടന്റെ അത്ര ഫാന്‍ ഫോളോ ഒന്നും ഇല്ലെങ്കിലും ഇനി വരുന്ന സിനിമകള്‍ കൊണ്ട് അത് ഉണ്ടാകുമെന്നാണ് ഒരാള്‍ പറയുന്നത്. എന്നാല്‍ വിജയ് മാറിയിട്ട് വേണ്ട സൂര്യക്ക് ഗുണം കിട്ടാനെന്നാണ് സൂര്യയുടെ ആരാധകരും പറയുന്നത്. വിജയേക്കാള്‍ എത്രയോ നല്ല നടന്‍ ആണെന്ന് സൂര്യ നേരത്തെ തന്നെ തെളിയിച്ച് കഴിഞ്ഞു.

ചിലപ്പോള്‍ ഇതിലൂടെ കുറച്ചെങ്കിലും ഗുണം കിട്ടുക ശിവകാര്‍ത്തികേയനു ആവുമെന്നാണ് ചിലരുടെ നിരീക്ഷണം. സൂര്യ ഒരേ ടൈപ് പടങ്ങള്‍ എടുത്തു ഫാന്‍സിനെ തൃപ്തിപ്പെടുത്തി ജീവിക്കുന്ന ആളല്ല. അയാള്‍ വ്യത്യസ്തവും, കാലിക പ്രസക്തി ഉള്ളതുമായ കഥാപാത്രങ്ങള്‍ ചെയ്യുന്ന നടനണ്. അയാള്‍ക്ക് ഫാന്‍സ് കുറഞ്ഞാലും പ്രശ്‌നമൊന്നുമില്ല. ഇനിയും നല്ല സിനിമകളുമായി വരും. എന്നാല്‍ വിജയ് അങ്ങനെയല്ലെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം തെലുങ്കിലടക്കം പല പ്രമുഖരായ താരങ്ങളും അഭിനയത്തിനൊപ്പം രാഷ്ട്രീയത്തിലും സജീവമാണ്. അതുപോലെ രണ്ടും ഒരുമിച്ച് കൊണ്ട് പോകാന്‍ ശ്രമിക്കണമെന്നാണ് വിജയിയോട് ആരാധകര്‍ പറയുന്നത്.

More in News

Trending

Recent

To Top