Connect with us

ചിന്നു പ്രത്യേകം നെയ്യിച്ച കേരള സാരിയാണുടുത്തത്, കഴുത്തിലണിഞ്ഞ മാലയും ദേവിയുടെ ലോക്കറ്റും മറ്റെങ്ങും കണ്ടിട്ടില്ല. ബിജുവിന് മുണ്ടും ജുബ്ബയും നിർബന്ധം, ഞങ്ങളെയൊക്കെ വിളിച്ച് അനുഗ്രഹം വാങ്ങിയാണ് പോയത്; താരദമ്പതികളുടെ ചിത്രം പങ്കിട്ട് ഊർമ്മിള ഉണ്ണി

Actress

കഴിഞ്ഞ ദിവസമായിരുന്നു ദേശീയ പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. ഇത്തവണത്തെ സഹനടനുള്ള പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോൻ ഏറ്റുവാങ്ങി. അവാർഡ് സ്വീകരിക്കാനായി ബിജു മേനോനൊപ്പം സംയുക്തയും ഡല്‍ഹിയിലേക്ക് പോയിരുന്നു.

ഇപ്പോഴിതാ ബിജു മേനോന്റെയും സംയുക്ത വര്‍മ്മയുടേയും ചിത്രം പങ്കിട്ടെത്തിയിരിക്കുകയാണ് ഊര്‍മ്മിള ഉണ്ണി.

ഞങ്ങളുടെ വീട്ടിലെ ആദ്യത്തെ നാഷണൽ അവാർഡ്. ബിജുവിനേക്കാൾ ത്രിൽ എനിക്കായിരുന്നു .അവർ ഏതു വേഷം അണിയും. എന്നാണ് ഡെൽഹിയിലേക്ക് എന്നൊക്കെ ഞാൻ ചിന്നൂനോട് ചോദിക്കുമായിരുന്നു. രണ്ടുപേരും കേരള വേഷം മതിയെന്നു തീരുമാനിച്ചിരുന്നു. കാരണം മലയാള സിനിമയെ പ്രതിനിധീകരിച്ചായിരുന്നല്ലോ യാത്ര. ചിന്നു പ്രത്യേകം നെയ്യിച്ച കേരള സാരിയാണുടുത്തത്. കഴുത്തിലണിഞ്ഞ മാലയും ദേവിയുടെ ലോക്കറ്റും മറ്റെങ്ങും കണ്ടിട്ടില്ല. ബിജുവിന് മുണ്ടും ജുബ്ബയും നിർബന്ധമായിരുന്നു. സൂര്യയും ,ജ്യോതിയും ,അജയ് ദേവ്ഗണും , കാജലും കാണും .ഞങ്ങളുടെ കുടുംബത്തിലാകെ സന്തോഷമാണ്. ഞങ്ങളെയൊക്കെ വിളിച്ച് ,അനുഗ്രഹം വാങ്ങിയാണ് അവർ പോയത്. കുട്ടികൾക്ക് എന്നും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ. നിങ്ങളുടെയൊക്കെ പ്രാർത്ഥന വേണം എന്നുമായിരുന്നു ഊര്‍മ്മിള ഉണ്ണി കുറിച്ചത്.

നിരവധി പേരായിരുന്നു ചിത്രത്തിന് താഴെയായി കമന്റുകളുമായെത്തിയത്. ഞങ്ങളും സന്തോഷത്തിലാണ്. ദേശീയ അവാർഡ് കൂടി കിട്ടിയപ്പോഴാണ് ശരിക്കും സന്തോഷമായത്. കാരണം അത്രയ്ക്ക് ഗംഭീര പ്രകടനങ്ങളായിരുന്നു ബിജു മേനോന്റേത്. ആർക്കറിയാം, അയ്യപ്പനും കോശിയും, രണ്ടും വ്യത്യസ്ഥ തലങ്ങൾ. ഗംഭീര കഥാപാത്രങ്ങൾ എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

More in Actress

Trending

Recent

To Top