Malayalam Breaking News
ആ ചായ മുഴുവൻ കുടിക്കണ്ട – കല്യാണപ്പിറ്റേന്ന് സംയുക്ത , ബിജു മേനോന് നൽകിയ മുന്നറിപ്പ് !
ആ ചായ മുഴുവൻ കുടിക്കണ്ട – കല്യാണപ്പിറ്റേന്ന് സംയുക്ത , ബിജു മേനോന് നൽകിയ മുന്നറിപ്പ് !
By
വിജയകരമായി ഗോസിപ്പുകളിൽ പെടാതെ ജീവിതം നയിക്കുന്ന താര ദമ്പതികളാണ് സംയുക്ത വർമയും ബിജു മേനോനും . പ്രണയ വിവാഹിതരായ ഇവർക്ക് ഒരു മകനാണുള്ളത് . ബിജു മേനോൻ സിനിമയിൽ സജീവമെങ്കിലും സംയുക്ത കുടുംബിനിയായി ജീവിക്കുകയാണ്.
2002ലായിരുന്നു ബിജു മേനോനും സംയുക്തയും തമ്മിലുളള വിവാഹം നടന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തങ്ങളുടെ ആദ്യരാത്രി കഴിഞ്ഞുളള ഒരു രസകരമായ സംഭവത്തെക്കുറിച്ച് ബിജു മേനോന്‍ വെളിപ്പെടുത്തിയിരുന്നു.
റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിജു മേനോന്‍ ഇക്കാര്യങ്ങള്‍ വെളിപ്പടുത്തിയത്. ആദ്യരാത്രിയേക്കാള്‍ മറക്കാന്‍ പറ്റാത്ത സംഭവം പിറ്റേദിവസം രാവിലെയാണ് ഉണ്ടായതെന്ന് ബിജു മേനോന്‍ പറയുന്നു. ഉറങ്ങുകയായിരുന്ന തനിക്ക് ചായ നല്‍കാന്‍ സംയുക്ത റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതു പോലെയായിരുന്നു അത്. റൂമിലേക്ക് വന്ന് ബിജു ദാ ചായ എന്ന് പറഞ്ഞ് സംയുക്ത ചായ തന്നു.
എന്നാല്‍ ചായ കുടിക്കാന്‍ പോകുന്ന നേരത്ത് മുഴുവന്‍ കുടിക്കേണ്ട എന്ന് സംയുക്ത പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ചായയില്‍ ഒരു സേഫ്റ്റി പിന്‍ വീണിട്ടുണ്ടെന്നായിരുന്നു സംയുക്തയുടെ മറുപടി. ഈ സംഭവത്തോടെ തന്നെ എത്രത്തോളം ഉത്തരവാദിത്വം സംയുക്തയുണ്ടെന്ന് മനസിലായെന്നും ബിജു മേനോന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി.
biju menon about samyuktha varma
