ഒരു മലയാള സിനിമ താരത്തിന് വയ്ക്കുന്ന ഏറ്റവും ഉയരമുള്ള കട്ട്ഔട്ടുമായി മധുരരാജാ. 143 അടിയില്‍ കൂറ്റന്‍ മധുരരാജാ കട്ട്ഔട്ട് ഉയര്‍ന്നിരിക്കുകയാണ് തിരുവനന്തപുരത്തെ ആറ്റിങ്ങല്‍ ടൗണില്‍ ആണ്. ഈ കട്ടൗട്ട് സ്പോണ്സര് ചെയ്തിരിക്കുന്നത് മറ്റൊരു സിനിമയാണ്. . മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി മറ്റൊരു സിനിമ ടീം കട്ട് ഔട്ട് ഒരുക്കുന്നത്.
പ്രമുഖര്‍ ടീമും ആറ്റിങ്ങല്‍ മമ്മൂട്ടി ഫാന്‍സും ചേര്‍ന്നാണ് സ്ഥാപിച്ചത്. പ്രമുഖര്‍ സിനിമയുടെ പ്രൊഡ്യൂസറും ആറ്റിങ്ങല്‍ മമ്മൂട്ടി ഫാന്‍സ് പ്രസിഡന്റുമായ ആസിഫ് സുബൈര്‍ ആണ് കട്ട്ഔട്ട് സ്പോണ്സര് ചെയ്തിരിക്കുന്നത്. ചിത്രം 20 കോടി ക്ലബ്ബില്‍ കയറിയത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു ആഘോഷവും ഉണ്ടായിരുന്നു. ആഘോഷങ്ങള്‍ക് ഒടുവില്‍ മമ്മൂട്ടിയുടെ തന്നെ ബിലാലിന്റെ 200ft കട്ട്ഔട്ട് ആസിഫ് സുബൈര്‍ സ്പോണ്സര് ചെയ്യുന്നതായി അന്നൗന്‍സ് ചെയ്തു.
എന്നാൽ കട്ട് ഔട്ട് നിർമിക്കുന്ന പൈസ കൊണ്ട് നല്ല മറ്റുകാര്യങ്ങൾ ചെയ്താൽ പ്രയോജനമെങ്കിലും ലഭിക്കുമെന്ന് പറയുന്ന മമ്മൂട്ടി ആരാധകരും ഇക്കൂട്ടത്തിൽ ഉണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...