Malayalam Breaking News
അന്ന് മോഹൻലാലിൻറെ ‘അമ്മ ഭദ്രനോട് പറഞ്ഞു , ‘എനിക്ക് ആദ്യമായി അവനെ സ്നേഹത്തോടെ നോക്കാൻ കഴിഞ്ഞു ‘!
അന്ന് മോഹൻലാലിൻറെ ‘അമ്മ ഭദ്രനോട് പറഞ്ഞു , ‘എനിക്ക് ആദ്യമായി അവനെ സ്നേഹത്തോടെ നോക്കാൻ കഴിഞ്ഞു ‘!
By
വില്ലൻ വേഷത്തിലാണ് മോഹൻലാൽ മലയാള സിനിമയിൽ അരങ്ങേറിയത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലൻ വേഷം മോഹൻലാലിന് മലയാള സിനിമയിൽ നല്ലൊരു സ്വീകരണം നൽകി.
മോഹൻലാലിനെ വില്ലൻ വേഷങ്ങളിൽ നിന്നും മോചിപ്പിച്ചത്മോ സംവിധായകൻ ഭദ്രൻ ആണ്. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം സ്ഫടികം പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളില്‍ പ്രഥമ നിരയിലുണ്ട്, ഭദ്രന്റെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായി അഭിനയിച്ചതും മോഹന്‍ലാല്‍ ആണ്, വില്ലന്‍ വേഷങ്ങളില്‍ നിന്ന് മോഹന്‍ലാലിനെ മോചിപ്പിച്ച ഭദ്രന്‍ മോഹന്‍ലാലുമായി ചേര്‍ന്ന് ആദ്യമായി ചെയ്ത സിനിമയായിരുന്നു ‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു’.
മോഹന്‍ലാലിന്‍റെ വില്ലന്‍ വേഷങ്ങളോട് നീരസം പുലര്‍ത്തിയിരുന്ന മോഹന്‍ലാലിന്‍റെ അമ്മയ്ക്ക് ‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു’ എന്ന ചിത്രം വലിയ ആശ്വാസം പകര്‍ന്നിരുന്നു, ചിത്രം കണ്ട ശേഷം മോഹന്‍ലാലിന്‍റെ അമ്മ ഭദ്രനോട് പങ്കുവച്ചതിങ്ങനെ.
‘എന്റെ ലാലു മോന് ഇങ്ങനെ ഒരു വേഷം നല്‍കിയല്ലോ, അവന്റെ വില്ലന്‍ വേഷങ്ങള്‍ കണ്ടു വിഷമിച്ചിരുന്ന എനിക്ക് ആദ്യമായി അവനെ സ്നേഹത്തോടെ നോക്കാന്‍ കഴിഞ്ഞു, ഒരുപാടു സന്തോഷമുണ്ട്, ഭദ്രന്‍’
മോഹന്‍ലാലിന്‍റെ ഏറ്റവും മികച്ച അഞ്ച് സിനികളില്‍ ഭദ്രന്റെ സ്ഫടികവും ഇടം നേടുമ്ബോള്‍ ആ കൂട്ടുകെട്ടില്‍ നിന്ന് വീണ്ടും സിനിമകള്‍ പ്രതീക്ഷിക്കുകയാണ് ആരാധകരും. ഇരുവരും ഒന്നിച്ച് അവസാനം ചെയ്ത സിനിമയാണ് ‘ഉടയോന്‍’, അധികം വൈകാതെ തന്നെ മോഹന്‍ലാല്‍ ഭദ്രന്‍ ടീം വീണ്ടും ഒന്നിക്കുമെന്നാണ് റിപ്പോര്‍ട്ട്.
bhadran about mohanlal’s mother