Social Media
പേര്‍ളിയ്ക്ക് പകരം റിമി ടോമി; സാബുമോന് പകരം നിരഞ്ജന്‍ എബ്രഹാം!! ബിഗ് ബോസ് 2 കിടുക്കും..ഏറ്റെടുത്ത് സോഷ്യൽമീഡിയ…
പേര്‍ളിയ്ക്ക് പകരം റിമി ടോമി; സാബുമോന് പകരം നിരഞ്ജന്‍ എബ്രഹാം!! ബിഗ് ബോസ് 2 കിടുക്കും..ഏറ്റെടുത്ത് സോഷ്യൽമീഡിയ…
ബിഗ് ബോസ് സീസണ്‍ 1 ലെ നിങ്ങളുടെ പേര്‍ളി മാണിയ്ക്കും സാബുവിനും പകരം വയ്ക്കുവാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്ന വ്യക്തിത്വങ്ങള്‍ ആരൊക്കെ? എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്. പിന്നാലെ ഉത്തരം പറഞ്ഞ് ആരാധകരുമെത്തി.
പേര്‍ളിയ്ക്ക് പകരം റിമി ടോമി മതിയെന്നാണ് കൂടുതല്‍ പേരുടെയും ഉത്തരം. അതിനൊപ്പം മറ്റ് പലരുടെയും പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. സാബുമോന് പകരം ആരാണെന്നുള്ള ചോദ്യത്തിന് കൂടുതല്‍ പേരും നടന്‍ നിരഞ്ജന്‍ എബ്രഹാമിന്റെ പേരാണ് കമന്റിലിട്ടിരിക്കുന്നത്. അതുപോലെ അടുത്ത കാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ചിലരുടെ പേരും ഉന്നയിക്കുന്നുണ്ട്. അതേ സമയം ബിഗ് ബോസ് രണ്ടാം ഭാഗം ഉടന്‍ ആരംഭിക്കുമോ എന്ന ചോദ്യം കൂടുതലായും ആരാധകര്‍ ചോദിച്ച് കൊണ്ടേ ഇരിക്കുകയാണ്.
കഴിഞ്ഞ തവണത്തെതിനെക്കാളും ചില നിര്‍ദ്ദേശങ്ങള്‍ കൂടിയും ഇത്തവണ വന്ന് കൊണ്ടേ ഇരിക്കുകയാണ്. മറ്റ് ഭാഷകളില്‍ തരംഗമായത് പോലെ തന്നെ ബിഗ് ബോസ് കഴിഞ്ഞ വര്‍ഷം കേരളത്തിലും വലിയ തരംഗമാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ ഒരു വര്‍ഷത്തിനിപ്പുറം ബിഗ് ബോസിന് രണ്ടാം ഭാഗം എത്തുകയാണ്. രണ്ടാം പതിപ്പിലും മോഹന്‍ലാല്‍ തന്നെയായിരിക്കും ബിഗ് ബോസ് അവതാരകനായി എത്തുന്നത്.
ചെന്നൈയില്‍ നിന്നുമാണ് ഇത്തവണ ഷോ നടത്തുന്നത്. ഇതിനൊപ്പം മത്സരാര്‍ഥികള്‍ ആരൊക്കെ ആവണമെന്ന ചോദ്യവും അണിയറ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ കൂടുതലും ഉയര്‍ന്ന് കേട്ടത് ടിക് ടോക് താരങ്ങളുടെ പേര് ആയിരുന്നു. സമാനമായ ചോദ്യം വീണ്ടും ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്.
Bigg Boss