Connect with us

എട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിഞ്ഞു ആര്യ യുടെ വിവാഹ ജീവിതത്തിൽ സംഭവിച്ചത് ഇതാണ്..

Malayalam Breaking News

എട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിഞ്ഞു ആര്യ യുടെ വിവാഹ ജീവിതത്തിൽ സംഭവിച്ചത് ഇതാണ്..

എട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിഞ്ഞു ആര്യ യുടെ വിവാഹ ജീവിതത്തിൽ സംഭവിച്ചത് ഇതാണ്..

പതിവ് പോലെ തന്നെ ടാസ്‌ക്കുകളും ട്വിസ്റ്റുകളുമൊക്കെയായി ഇത്തവണയും ബിഗ്‌ബോസ് ഷോ തുടങ്ങിയിരിക്കുകയാണ്.ആദ്യ ദിവസം അതിമനോഹരമായി ഏറെ സന്തോഷത്തോടെയായിരുന്നു കടന്നു പോയതെങ്കില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സോമദാസിന്റെ മനോഹരമായ പാട്ടുകളാണ്. ഇന്ന് ബിഗ് ബോസില്‍ നിന്നും മറ്റെന്ത് കാണിച്ചില്ലെങ്കിലും ഈ പാട്ടുകള്‍ കാണിക്കണമെന്ന് ആര്യ ആവശ്യപ്പെട്ടിരുന്നു. ഞങ്ങളുടെ മക്കള്‍ക്ക് വേണ്ടിയാണ് ഇത് സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് ആര്യ പറഞ്ഞത്. മക്കളെ പാട്ട് പഠിപ്പിക്കുന്നുണ്ടെന്നും പണ്ട് പാട്ട് പഠിക്കാന്‍ പറ്റാതിരുന്നതിനെ കുറിച്ച്‌ സോമദാസ് രജനിയോടും സാജു നാവോദയോടും സംസാരിച്ചിരുന്നു. ഒപ്പം ആര്യ ചില തുറന്ന് പറച്ചിലുകളും നടത്തി.

ടെലിവിഷന്‍ ഷോകളിലും, സിനിമാ നടിയായും, അവതാരകയായും മലയാളികള്‍ക്ക് ഏറെ സുപരിചിതയായി നിറഞ്ഞു നില്‍ക്കുന്ന താരമാണ് ആര്യ. മറ്റു പല സിനിമാ നടിമാര്‍ക്കുമുള്ളതിനേക്കാള്‍ ആരാധകരും ആര്യയ്ക്കുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം മകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ടെങ്കിലും ഭര്‍ത്താവിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. സീരിയല്‍ നടി അര്‍ച്ചന സുശീലിന്റെ സഹോദരന്‍ രോഹിതാണ് ആര്യയുടെ ഭര്‍ത്താവ് എന്നു മാത്രമേ ആരാധകര്‍ക്ക് അറിവുള്ളായിരുന്നു. ഇപ്പോഴിതാ ബിഗ്‌ബോസ് ഷോയിൽ താരം തുറന്നു പറച്ചിൽ നടത്തുകയാണ്.

മിഡില്‍ ക്ലാസ് ഫാമിലിയായിരുന്നു എന്റേത്. അച്ഛന് കാര്യമായി സാലറി ഇല്ലായിരുന്നെങ്കിലും കമ്മിറ്റ്‌മെന്റ് കാരണം ആ ജോലിയില്‍ തന്നെ തുടരുകയായിരുന്നു. അതാണ് കോളേജിലൊന്നും പഠിക്കാതെ പോയത്. ആ സമയത്ത് ഞാന്‍ മോഡലിങ്ങില്‍ ഇറങ്ങിയിരുന്നു. പരസ്യങ്ങളില്‍ അഭിനയിച്ച്‌ തുടങ്ങി. അതിനിടെ വിവാഹം കഴിഞ്ഞു. ഐടി ഫീല്‍ഡിലായിരുന്നു ഭര്‍ത്താവ്. അദ്ദേഹത്തിനും സാലറി വളരെ കുറവായിരുന്നു. എട്ട് വര്‍ഷത്തോളം ഭര്‍ത്താവിനൊപ്പം താമസിച്ചിട്ടാണ് പിരിഞ്ഞതെന്ന് ആര്യ വ്യക്തമാക്കിയിരിക്കുകയാണ്.

മകനെയും കുടുംബത്തെയും മിസ് ചെയ്യുന്നതായി വീണ പറഞ്ഞിരുന്നു. വീണ്ടും സുജോയെ പ്രണയത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ് രജിത് കുമാര്‍. പറഞ്ഞ് അവള്‍ എന്റെ തലയില്‍ ആവുമെന്ന് സുജോ പറഞ്ഞിരുന്നു. ഓരോ സൈഡിലും രസകരമായ സംഭവങ്ങളാണ് ബിഗ് ബോസില്‍ നടക്കുന്നത്.

bigg boss malayalm

More in Malayalam Breaking News

Trending

Recent

To Top