Connect with us

‘കാതല്‍ കണ്ട് അമ്മ വിളിച്ചു, പൊട്ടിക്കരഞ്ഞു, ജിയോ ബേബിയ്ക്ക് ഒരുപാട് നന്ദി’; വൈറലായി സ്വവ ര്‍ഗാനുരാഗിയായ യുവാവിന്റെ വാക്കുകള്‍

Malayalam

‘കാതല്‍ കണ്ട് അമ്മ വിളിച്ചു, പൊട്ടിക്കരഞ്ഞു, ജിയോ ബേബിയ്ക്ക് ഒരുപാട് നന്ദി’; വൈറലായി സ്വവ ര്‍ഗാനുരാഗിയായ യുവാവിന്റെ വാക്കുകള്‍

‘കാതല്‍ കണ്ട് അമ്മ വിളിച്ചു, പൊട്ടിക്കരഞ്ഞു, ജിയോ ബേബിയ്ക്ക് ഒരുപാട് നന്ദി’; വൈറലായി സ്വവ ര്‍ഗാനുരാഗിയായ യുവാവിന്റെ വാക്കുകള്‍

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു ജിയോ ബേബിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ കാതല്‍ എന്ന ചിത്രം റിലീസിനെത്തിയത്. സ്വവര്‍ഗാനുരാഗികളുടെയും ചുറ്റുമുള്ളവരുടെയും കഥ പറഞ്ഞ ചിത്രത്തിന് നിരവധി വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. മമ്മൂട്ടിയെ പോലൊരു സൂപ്പര്‍ സ്റ്റാര്‍ ഇത്തരമൊരു കഥാപാത്രം ചെയ്തു എന്നതായിരുന്നു കാതലിന്റെ ഏറ്റവും വലിയ വിജയമെന്നാണ് പലരും പറയുന്നത്.

2023 നവംബറില്‍ തിയേറ്ററില്‍ എത്തിയ ചിത്രം കഴിഞ്ഞ ദിവസം ഒടിടിയില്‍ എത്തിയതോടെ സമൂഹമാധ്യമങ്ങളിലെങ്ങും താരം ഈ മമ്മൂട്ടി സിനിമ തന്നെ. നിരവധി പേരാണ് സംവിധായകന്‍ ജിയോ ബേബിയെയും അഭിനേതാക്കളെയും പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തുന്നത്. ഇക്കൂട്ടത്തില്‍ ഒരു സ്വവ ര്‍ഗാനുരാഗിയായ യുവാവിന്റെ പോസ്റ്റ് വൈറല്‍ ആകുകയാണ്.

തമിഴ്‌നാട് സ്വദേശിയായ ശ്രീ കൃഷ്ണയുടേതാണ് പോസ്റ്റ്. ‘എന്റെ അമ്മ കാതല്‍ ദ കോര്‍ കണ്ട് എന്നെ വിളിച്ചു. ഏതാനും നിമിഷങ്ങള്‍ ആശ്വസിപ്പിക്കാനാകാത്ത വിധമായിരുന്നു അവര്‍. ശേഷം പൊട്ടിക്കരഞ്ഞു. എന്നിട്ട് പറഞ്ഞു ‘അച്ഛന്‍ മാത്യുവിനോട് ചെയ്ത തെറ്റ് ഞാന്‍ ചെയ്യില്ല’..അതാണ് ശരിക്കും പ്രധാനം. ഈ സിനിമ എന്റെ അമ്മയ്ക്ക് മനസ്സിലാക്കി കൊടുത്തു. ജിയോ ബേബി ഒരുപാട് നന്ദി’, എന്നാണ് ഇയാള്‍ കുറിച്ചത്.

ട്വീറ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളും പിന്തുണയുമായും രംഗത്ത് എത്തിയത്. മറ്റൊരു സിനിമ കണ്ടും താന്‍ ഇത്രയധികം കരഞ്ഞിട്ടില്ലെന്നും കൃഷ്ണ കുറിക്കുന്നുണ്ട്.

ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ അഭിനയിച്ച സിനിമയാണ് കാതല്‍ ദ കോര്‍. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം നിറഞ്ഞ സദസുകളിലാണ് പ്രദര്‍ശിപ്പിച്ചത്. തിയറ്ററുകളില്‍ അന്‍പത് ദിവസത്തിലേറെ പൂര്‍ത്തിയാക്കിയ കാതല്‍, ഒടിടിയില്‍ എത്തുക ആയിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ്.

More in Malayalam

Trending

Recent

To Top