Malayalam Breaking News
പ്രണയം പൂവണിഞ്ഞു; ബിഗ് ബോസിൽ പെണ്ണു കാണല്‍ ചടങ്ങ്; ആകാംക്ഷയോടെ പ്രേക്ഷകർ !
പ്രണയം പൂവണിഞ്ഞു; ബിഗ് ബോസിൽ പെണ്ണു കാണല്‍ ചടങ്ങ്; ആകാംക്ഷയോടെ പ്രേക്ഷകർ !
പതിവ് പോലെ തന്നെ ടാസ്ക്കുകളും ട്വിസ്റ്റുകളുമൊക്കെയായി ഇത്തവണയും ബിഗ്ബോസ് ഷോ തുടങ്ങിയിരിക്കുകയാണ്.ആദ്യ ദിവസം അതിമനോഹരമായി ഏറെ സന്തോഷത്തോടെയായിരുന്നു കടന്നു പോയതെങ്കില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് വികാരഭരിതയാകുന്ന വീണ നായരെയാണ്. ബിഗ് ബോസ് നല്കിയ ഒരു ടാസ്ക്കാണ് താരത്തിന്റേയും മറ്റ് അംഗങ്ങളുടേയും കണ്ണില്‍ ഈറന്‍ അണിയിപ്പിച്ചത്.
മത്സരാര്‍ഥികളുടെ ജീവിത അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെയാണ് ഭര്‍ത്താവിനു പോലും അറിയാത്ത ഒരു രഹസ്യം വീണ നായര്‍ വെളിപ്പെടുത്തിയത്. അപ്രതീക്ഷിതമായ സംഭവ വികാസങ്ങളാണ് ഷോയില്‍ നടക്കുന്നത്.കഴിഞ്ഞ തവണ പേളി മാണിയും ശ്രീനിഷും തമ്മിലായിരുന്നു പ്രണയമെങ്കില്‍ ഇത്തവണയും അതിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് മല്‍സരാര്‍ത്ഥികള്‍. മോഡലും അസിസ്റ്റന്റ് ഡയറക്ടറുമായ സുജോ മാത്യൂവും അലക്സാന്ഡ്രയുമാണ് ജോഡികള്‍. കഴിഞ്ഞ ദിവസം അലക്സാന്‍ഡ്രയെ പ്രണയിക്കാന്‍ രജിത് കുമാര്‍ സുജോയെ ഉപദേശിച്ചിരുന്നു. രാവിലെ വ്യായാമത്തിനിടെ നടന്ന ചെറിയ സംഭാഷണമായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചത്. നിങ്ങളുടെ കമ്യൂണിറ്റി ഒന്നായത് കൊണ്ടും അവളെ പോലെ നീയും മോഡലായത് കൊണ്ടും ആ കുട്ടി നിനക്ക് ചേരുമെന്നായിരുന്നു രജിത് കുമാര്‍ കഴിഞ്ഞ ദിവസം സുജോയോട് പറഞ്ഞത്.
അതേസമയം തന്നെ രജിത്ത് കുമാറിന്റെ അഭിപ്രായം യോജിച്ചുകൊണ്ട് മറ്റുളളവരും എത്തുന്ന കാഴ്ചയാണ് ബിഗ് ബോസിന്റെ പുതിയ എപ്പിസോഡില്‍ കാണിക്കുന്നത്. ആചാരങ്ങള്‍ അനുസരിച്ച് ബിഗ് ബോസ് വീട്ടില്‍ എല്ലാവരും ചേര്‍ന്ന് പെണ്ണുകാണല്‍ ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്. ബിഗ് ബോസിന്റെതായി പുറത്തിറങ്ങിയ പുതിയ വീഡിയോയില്‍ ഇതിന്റെ ദൃശ്യങ്ങളാണ് കാണിക്കുന്നത്. മല്സാര്ത്ഥികള് പെണ്ണിന്റെ വീട്ടുകാരായും ചെക്കന്റെ വീട്ടുകാരായും രണ്ടായി തിരിഞ്ഞിരിക്കുകയാണ്. സുജോയെയും കൂട്ടി വീണ,ഫുക്രു, മഞ്ജു പത്രോസ്,രഘു, സോമദാസ് തുടങ്ങിയവരാണ് പെണ്ണുകാണാനായി പോകുന്നത്.
ഒരു താലത്തില്‍ ഫ്രൂട്ട്സുമായി പാട്ടുപാടിയാണ് സിജോയെയുംകൊണ്ട് പെണ്ണുകാണാനായി ഇവര്‍ പോകുന്നത്. സിജോയെയും കൂട്ടിയുളള വരവുകണ്ട് അലക്സാന്‍ഡ്ര നാണിച്ചുനില്ക്കുന്നതും കാണാം. തുടര്‍ന്ന് താലത്തിലെ പഴങ്ങള്‍ കണ്ട് ഇത് ഗ്യാസ് തീരുമ്ബോള് കഴിക്കാനുളളതാണെന്ന് സുരേഷ് കൃഷ്ണന് ഓര്‍മ്മപ്പെടുത്തുന്നുണ്ട്. രജിത്ത് കുമാറാണ് ബിഗ് ബോസില്‍ പുതിയ പ്രണയത്തിന് തുടക്കമിട്ട് കൊടുത്തിരിക്കുന്നത്. അലക്സാന്‍ഡ്രയ്ക്ക് സുജോയോട് താല്പര്യമുണ്ടെന്ന് രജിത്ത് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉളള കാര്യമാണെന്നും നിങ്ങളെ ഒന്നിപ്പിക്കാന്‍ നോക്കുകയാണെന്നു രജിത്ത് കുമാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം തന്നെ താന്‍ കല്യാണം കഴിക്കാന്‍ വേണ്ടിയല്ല ഇങ്ങോട്ട് വന്നതെന്നും ഇക്കാര്യങ്ങളൊന്നും പറയേണ്ടെന്നും കാണിച്ച് സുജോ ഇക്കാര്യത്തില്‍ നിന്നും നൈസ് ആയി ഒഴിവാകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സുജോയെയും അലക്സാന്‍ഡ്രയെയും ഒന്നിപ്പിക്കാനുളള ശ്രമങ്ങളിലാണ് മറ്റു മല്സരാര്ത്ഥികളുളളതെന്ന് പുതിയ വീഡിയോയിലൂടെ വ്യക്തമാവുന്നു.
bigg boss malayalam
