Connect with us

മോഹൻലാൽ,ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന് തുടക്കം;കിടിലൻ ലുക്കിൽ താരം!

Malayalam Breaking News

മോഹൻലാൽ,ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന് തുടക്കം;കിടിലൻ ലുക്കിൽ താരം!

മോഹൻലാൽ,ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന് തുടക്കം;കിടിലൻ ലുക്കിൽ താരം!

മലയാളികളുടെ പ്രിയ സംവിധായകനാണു ജിത്തു ജോസഫ് മാത്രമല്ല മലയാള സിനിമയെ 50 കോടി ക്ലബ്ബിലെത്തിച്ചെന്നതും ഈ സംവിധായകന്റെ പേരിലാണ് . ദൃശ്യത്തിന് ശേഷം ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ആക്ഷൻ ചിത്രമാണ് റാം.കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ചിത്രത്തിൽ നായകനായെത്തുമ്പോൾ നായികയായി തെന്നിന്ത്യൻ സുന്ദരി തൃഷയാണെത്തുന്നത്.ഹി ഹാസ് നോ ബൗണ്ടറിസ്‌ എന്നാണ് ഈ ചിത്രത്തിന്റെ ടാഗ്‌ലൈൻ തന്നെ.ഈ ചിത്രത്തിന്റെ പുതിയ ലോക്കേഷൻ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിചെന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്.”റാം” എന്ന ചിത്രത്തിന്റെ ഇന്നലെ നടന്ന ഷൂട്ടിങ്ങിൽ പങ്കെടുത്തത് ‘മോഹൻലാൽ, ബോളിവുഡ് താരം ആദിൽ ഹുസൈൻ’ എന്നിവരാണ് . ചെറുതെങ്കിലും വളരെ നിർണ്ണായകമായ ഒരു കഥാപാത്രമാണ് ആദിൽ ഹുസൈൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന സംവിധായകൻ ജീത്തു ജോസഫ് റാമിന്റെ ലോഞ്ച് വേദിയിൽ വെച്ച് പറഞ്ഞിരുന്നു. മോഹൻലാൽ തന്നെയാണ് ഈ ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽ പങ്കു വെച്ച് കൊണ്ട് താൻ ഇതിന്റെ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്ത വിവരം ആരാധകരെ അറിയിച്ചത്.

ഈ ചിത്രത്തിൽ ഏറെ പ്രതീക്ഷ വെക്കാനും കാര്യങ്ങൾ പലതാണ്.മാത്രമല്ല ഒന്നിലധികം ഗെറ്റപ്പുകളിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്തായാലും ഇന്നലെ അദ്ദേഹം പങ്കു വെച്ച ലൊക്കേഷൻ ചിത്രത്തിൽ കിടിലൻ ഗെറ്റപ്പിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേരളത്തിന് പുറമെ “ഡൽഹി, ധനുഷ്‌കോടി, ചെന്നൈ, വിദേശ രാജ്യങ്ങൾ ആയ ശ്രീലങ്ക, ഈജിപ്റ്റ്, ബ്രിട്ടൻ” എന്നിവിടങ്ങളിലും ഈ ചിത്രം ഷൂട്ട് ചെയ്യും. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർ നായികയായ തൃഷ ആണ് പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകുന്നത്.

ചിത്രത്തിന്റെതായെത്തിയ ആദ്യ പോസ്റ്ററും മോഹൻലാൽ ആരാധകർ സ്വീകരിച്ചിരുന്നു. ചിത്രമെത്തുന്നത് അഭിഷേക് ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം ഈ വർഷം ‘ഓണത്തിനോ പൂജക്കൊ ആശീർവാദ് സിനിമാസ് വിതരണം’ ചെയ്യും. മോഹൻലാലിനൊപ്പം “ഇന്ദ്രജിത് സുകുമാരൻ, സിദ്ദിഖ്, സായി കുമാർ, ദുർഗാ കൃഷ്ണ, കലാഭവൻ ഷാജോൺ, ലിയോണ ലിഷോയ്” തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദൃശ്യം എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ- ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന ചിത്രമാണ് റാം.

about mohanlal

More in Malayalam Breaking News

Trending

Recent

To Top