News
രാഹുലിന്റേയും പ്രിയങ്കയുടെയും പ്രചരണം; മോദിയുടെ 400 സീറ്റ് എന്ന സ്വപ്നം 450 ആക്കി ഉയുയര്‍ത്തുമെന്ന് നടന്‍ കൃഷ്ണകുമാര്‍
രാഹുലിന്റേയും പ്രിയങ്കയുടെയും പ്രചരണം; മോദിയുടെ 400 സീറ്റ് എന്ന സ്വപ്നം 450 ആക്കി ഉയുയര്‍ത്തുമെന്ന് നടന്‍ കൃഷ്ണകുമാര്‍
രാഹുലിന്റേയും പ്രിയങ്കയുടെയും പ്രചരണം മോദിയുടെ 400 സീറ്റ് എന്ന സ്വപ്നം 450 ആക്കി ഉയുയര്‍ത്തുമെന്ന് നടന്‍ കൃഷ്ണകുമാര്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുറിപ്പ് ഇങ്ങനെ;
മോദിയുടെ 400 സീറ്റെന്ന കണക്കുകൂട്ടല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തെറ്റിക്കുമോ ?
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ രണ്ടു പദയാത്രകളാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഒന്ന് കോണ്‍ഗ്രസിന്റെ വയനാടന്‍ എംപി രാഹുല്‍ ഗാന്ധിയുടെ കിഴക്ക് നിന്ന് പടിഞ്ഞാറേക്കുള്ള പദയാത്ര. രണ്ടാമത്തേത് ഡല്‍ഹിയിലെ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫീസില്‍ നിന്നും ബിജെപിയുടെ ഡല്‍ഹിയിലെ ആസ്ഥാനത്തേക്കുള്ള പദയാത്ര.
രാഹുല്‍ ഗാന്ധിയുടെ പദയാത്ര ബംഗാളിലും ബിഹാറിലുമൊക്കെ എത്തുന്നതിനു മുന്‍പുതന്നെ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഇന്‍ഡി മുന്നണി ആ സംസ്ഥാനങ്ങളില്‍ ചിതറിവീഴുന്ന കാഴ്ചയാണ് നാം കണ്ടത്. എന്നാല്‍ കോണ്‍ഗ്രസ് ആസ്ഥാനത്തു നിന്ന് ബിജെപി ആസ്ഥാനത്തേക്കുള്ള പദയാത്ര തിരഞ്ഞെടുപ്പ് അടുക്കുംതോറും ശക്തിയാര്‍ജ്ജിച്ചു വരികയാണ്.
മഹാരാഷ്ട്രയുടെ മുന്‍ മുഖ്യമന്ത്രിയായ അശോക് ചവാനും ആത്മീയ ഗുരു പ്രമോദ് കൃഷ്ണമും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു പുറത്തുവന്നിട്ടുണ്ട്. മധ്യപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായ കമല്‍നാഥും ചാടാന്‍ റെഡിയാകുന്നു. തിരുവനന്തപുരത്തുനിന്നും കണ്ണൂരില്‍ നിന്നുമൊക്കെ വിശ്വപൗരന്മാര്‍ ഡല്‍ഹിയിലെ ബിജെപി ഓഫീസിലേക്കുള്ള യാത്രയ്ക്കുള്ള റൂട്ട് മാപ് തയാറാക്കികൊണ്ടിരിക്കുയാണെന്നും പറയപ്പെടുന്നു.
കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്നതോടുകൂടി താന്‍ പാര്‍ട്ടിക്കുള്ളില്‍ എതിരില്ലാതെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെടുമല്ലോ എന്ന സന്തോഷത്തിലാണ് രാഹുല്‍ ഗാന്ധി. മോഡിയുടെ 400 സീറ്റെന്ന സ്വപ്നം 450 ആക്കി തെറ്റിക്കുമോ ഈ സഹോദരങ്ങള്‍.
ഇതിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്സ് മുക്ത ഭാരതമെന്നേ ആഗ്രഹിച്ചുള്ളൂ. പ്രതിപക്ഷ മുക്തം ആവുമോ? ജാഥ കഴിയുമ്പോഴേക്കും കുറെ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടു ബിജെപി യിലേക്ക് എത്തിച്ചേരും. ജയിക്കാനായി ജനിച്ചവനും തോള്‍ക്കാനായി ജനിച്ചവനും എന്നിങ്ങനെ പോകുന്നു കമന്റുകള്‍.