വെറും ആരാധന കൊണ്ട് മാത്രമല്ല ബംഗ്ലാദേശി ആരാധകൻ മകന് ദുൽഖർ സൽമാനെന്നു പേരിട്ടത് !!! ;ബംഗ്ലാദേശിൽ നിന്നുള്ള സ്നേഹത്തിനു നന്ദി പറഞ്ഞു ദുൽഖർ സൽമാനും !!
അന്യനാട്ടിൽ നിന്നും മലയാള നടന്മാർക്കും നടിമാർക്കും ഒട്ടേറെ ആരാധകരെ ലഭിക്കാറുണ്ട്. അത്തരമൊരു വെത്യസ്തമായ സ്നേഹത്തിനു പാത്രമായിരിക്കുകയാണ് ദുൽഖർ സൽമാൻ. ബംഗ്ലാദേശിലെ ദുൽഖർ ആരാധകനാണ് താരത്തോടുള്ള ആരാധന മൂത്ത് മകന് ദുൽഖർ സൽമാൻ എന്ന് പേരു നൽകിയിരിക്കുന്നത്. ബംഗ്ലാദേശ് സ്വദേശിയായ സെയ്ഫുദ്ദീൻ ഷകീൽ ആണ് തന്റെ നാട്ടിൽ നടന്ന ഈ വിശേഷം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.
” ഞങ്ങളുടെ നാട്ടിലൊരാൾ ദുൽഖറിന്റെ ചാർലി കണ്ട് വിഷാദരോഗത്തിൽ നിന്നും മുക്തനായി. മകന് ദുൽഖർ സൽമാൻ എന്ന് പേരിടുകയും ചെയ്തു. ഇവിടെ നിങ്ങൾക്ക് ഏറെ ആരാധകരുണ്ട്,” എന്നായിരുന്നു ദുൽഖറിനെ ടാഗ് ചെയ്തുകൊണ്ടുള്ള സെയ്ഫുദ്ദീൻ ഷകീൽ എന്ന ചെറുപ്പക്കാരന്റെ ട്വീറ്റ്. സെയ്ഫുദ്ദീനും ഒരു കടുത്ത ദുൽഖർ ഫാനാണ്.
സെയ്ഫുദ്ദീന്റെ ട്വീറ്റ് കണ്ണിൽപ്പെട്ട ദുൽഖർ നന്ദി പറയാൻ മറന്നില്ല, ഒപ്പം ബംഗ്ലാദേശീലെ തന്റെ ആരാധകരോടുള്ള സ്നേഹാന്വേഷണവും രേഖപ്പെടുത്തി. “ഒരുപാട് നന്ദി. ബംഗ്ലാദേശിലെ എല്ലാവർക്കും ഒരുപാട് സ്നേഹം. കോളേജ് സമയത്ത് എനിക്ക് ഏറെ ബംഗ്ലാദേശി സുഹൃത്തുക്കളുണ്ടായിരുന്നു. ഇപ്പോഴും അവരുമായുള്ള അടുപ്പം സൂക്ഷിക്കുന്നു,’ എന്നായിരുന്നു ദുൽഖറിന്റെ മറുട്വീറ്റ്.
മലയാളത്തിന് പുറമെ തമിഴ് , തെലുങ്ക് , ഹിന്ദി തുടങ്ങിയ ഭാഷകളിൽ എല്ലാം ദുൽഖർ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. എല്ലാ ഭാഷയിലും ദുല്ഖറിന് ഒട്ടേറെ ആരാധകരുമുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...