Malayalam Breaking News
പേർളിയെ തല്ലുമെന്നു ഷിയാസ് ;അതിനു നീ ആയിട്ടില്ലെന്ന് സുരേഷ് – ബിഗ് ബോസ്സിൽ കൂട്ടയടി
പേർളിയെ തല്ലുമെന്നു ഷിയാസ് ;അതിനു നീ ആയിട്ടില്ലെന്ന് സുരേഷ് – ബിഗ് ബോസ്സിൽ കൂട്ടയടി
By
പേർളിയെ തല്ലുമെന്നു ഷിയാസ് ;അതിനു നീ ആയിട്ടില്ലെന്ന് സുരേഷ് – ബിഗ് ബോസ്സിൽ കൂട്ടയടി
ബിഗ് ബോസിൽ ഷിയാസും പേർളിയും തമ്മിൽ പൊരിഞ്ഞ വഴക്ക് . ടാസ്കുമായി ബന്ധപ്പെട്ട പരാമർശത്തെ തുടർന്നാണ് ഇരുവരും തമ്മിൽ പ്രശ്നമുണ്ടായത് .ഷിയാസിന്റെ ചില ആംഗ്യങ്ങളും ഗോഷ്ടികളും കാരണം അവനെ വെറുക്കാനുളള സാധ്യതയുണ്ട്. പക്ഷെ അവന് തന്റെ സഹോദരനായത് കാരണം വെറുക്കില്ലെന്ന് പേളി പറഞ്ഞു. എന്നാല്‍ ഇതിന് പിന്നാലെ ഷിയാസ് ഇതിനെ ചൊല്ലി പേളിയോട് വഴക്കിട്ടു. അനാവശ്യമായാണ് ഷിയാസ് പലപ്പോഴും മുഖഭാവങ്ങള്‍ കാണിക്കുന്നതെന്ന് പേളി പറഞ്ഞു. ‘ഇന്ന് ഷിയാസ് വളരെ ഓവറായിരുന്നു. എത്ര വൈകാരികമായ കാര്യങ്ങള്‍ പറയുമ്പോഴും അനാവശ്യമായ മുഖഭാവമാണ് ഷിയാസ് കാണിക്കുന്നത്’, പേളി പറഞ്ഞു.
എന്നാല്‍ പേളിക്ക് വേണ്ടി തന്റെ ശീലം മാറ്റാനാവില്ലെന്ന് ഷിയാസ് പറഞ്ഞു. ‘എനിക്ക് ഇഷ്ടമുളളത് ഞാന്‍ കാണിക്കും. കോപ്രായമാണ് ഞാന്‍ കാണിക്കുന്നതെന്നാണ് പേളിയുടെ അഭിപ്രായം. എനിക്കത് മാറ്റാന്‍ താത്പര്യമില്ല’, ഷിയാസ് പറഞ്ഞു. എന്നാല്‍ തന്റെ മുമ്പില്‍ നിന്ന് അനാവശ്യമായ മുഖഭാവം കാണിച്ചതാണ് തന്റെ പ്രശ്നമെന്ന് പേളി വ്യക്തമാക്കി. ‘ഷിയാസ് പ്രകടനം നടത്തുമ്പോള്‍ മറ്റുളളവര്‍ മിണ്ടാതിരിക്കണം. പക്ഷെ നമ്മള് എന്തെങ്കിലും പറയുമ്പോള്‍ ഷിയാസിന്റെ മുഖഭാവം ഇത്തരത്തിലാണ്’, പേളി പറഞ്ഞു.
തന്നോട് കൂടുതല്‍ കളിച്ചാല്‍ ചിലപ്പോള്‍ തല്ലിയെന്നും വരാമെന്ന് ഷിയാസ് പറഞ്ഞു. എന്നാല്‍ ഇത് കേട്ട് സുരേഷ് ഇടപെട്ടു. അടിക്കാന്‍ മാത്രം ഷിയാസ് ആയില്ലെന്ന് സുരേഷ് പറഞ്ഞു. ഷിയാസിന് നേരെ ആക്രോഷിച്ച് വന്ന സുരേഷിനെ മറ്റുളളവര്‍ പിടിച്ചു മാറ്റി. ഇക്കാര്യത്തില്‍ സുരേഷ് ഇടപെടേണ്ട കാര്യമില്ലെന്ന് ഷിയാസ് പറഞ്ഞു. തുടര്‍ന്നു ഷിയാസിനേയും പിടിച്ചു മാറ്റി. ‘എന്റെ പെങ്ങള് വെറുപ്പിച്ചാല്‍ ഞാന്‍ അടിക്കും. എന്നെ വെറുപ്പിക്കാന്‍ വരേണ്ട’, ഷിയാസ് പറഞ്ഞു. അതേസമയം ധൈര്യം ഉണ്ടെങ്കില്‍ തന്നെ അടിക്കാന്‍ ആവശ്യപ്പെട്ട് പേളി ഷിയാസിന് നേരെ പോയി. തുടര്‍ന്ന് ഇരുവരും വാക്കു തര്‍ക്കമായി.
‘ഷിയാസ് എന്റെ അമ്മയെ കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തന്നെ അടിക്കുമെന്ന് പറയുന്നു. കത്തി കൊണ്ട് മുഖത്ത് എറിയുമെന്ന് പറയുന്നു. ഷിയാസിന്റെ പെങ്ങളെ അങ്ങനെ ചെയ്യുമായിരിക്കും. പക്ഷെ എന്നെ ചെയ്യേണ്ട കാര്യമില്ല’, പേളി പറഞ്ഞു. തുടര്‍ന്ന് പേളിയേയും സുരേഷിനേയും കുറിച്ചും ഷിയാസ് ആരോപണം ഉന്നയിച്ചു. ഇതോടെ സുരേഷും അക്രമാസക്തനായി വഴക്കിനെത്തി. സാബു സുരേഷിനെ പിടിച്ചുമാറ്റി.
ചെറുപ്പത്തില്‍ അനിയത്തി കുരുത്തക്കേട് കാണിച്ചപ്പോള്‍ താന്‍ അറിയാതെ എറിഞ്ഞ കത്തി കൊണ്ട് പരുക്കേറ്റ കാര്യമാണ് താന്‍ പേളിയോട് പറഞ്ഞതെന്ന് ഷിയാസ് പറഞ്ഞു. തന്നോട് തല്ലുമോ തല്ലുമോ എന്ന് ചോദിച്ച് തല്ലിക്കാനാണ് പേളി ശ്രമിച്ചതെന്നും ഷിയാസ് വ്യക്തമാക്കി. സുരേഷിന്റെ അമ്മ വരെ പരിചരിക്കാത്ത രീതിയിലാണ് പേളി പരിചരിക്കുന്നതെന്ന് ഷിയാസ് മറ്റുളളവരോട് പറഞ്ഞു. ‘ എപ്പോഴും ഒരു പ്രശ്നം വരുമ്പോള്‍ ഗ്യാംങ് ഉണ്ടാക്കാന്‍ അനൂപിന്റേയും സാബുവിന്റേയും അടുത്താണ് ഷിയാസ് പോവുന്നതെന്ന് പേളി സുരേഷിനോട് പറഞ്ഞു.
big boss- shiyas and pearly maaney issue
