റോക്കിയുടെ ഇടി ആ വ്യക്തിക്ക് ആയിരുന്നുവെങ്കിൽ മരണം സംഭവിച്ചേനെ; അപ്സരയുടെ മുഖം മറ്റൊന്ന്; വെട്ടിത്തുറന്ന് ആൽബി!!!
By
സ്വാന്തനം എന്ന സീരിയലിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ കലാകാരിയാണ് അപ്സര. ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് വരെ പ്രേക്ഷകർക്ക് മുൻമ്പില് ഒരു ‘വില്ലത്തി’ ആയിരുന്നു അപ്സര. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ എത്തിയതോടെ താരത്തെ ഇഷ്ടപ്പെടുന്നവരെ എണ്ണവും വർധിച്ചിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ് 6ലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാൾ കൂടിയാണ് അപ്സര. ഇതിനോടകം തന്നെ അകത്തും പുറത്തും കയ്യടി നേടാന്‍ അപ്സരയ്ക്ക് സാധിച്ചിരുന്നു.
ഇപ്പോഴിതാ അപ്സരയുടെ ഭർത്താവ് ആല്‍ബിന്റെ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. തുടക്കത്തില്‍ ബിഗ് ബോസ് എന്ന ഗെയിം ഷോയോട് താല്പര്യം ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ കണ്ട് തുടങ്ങിയപ്പോള്‍ ആ ഷോയില്‍ വീണുപോയി എന്നുമാണ് ആൽബിൻ പറയുന്നത്. വലിയൊരു ചരിത്രം തന്നെ ബിഗ് ബോസിനുണ്ട്.
ബിഗ് ബോസിലേക്ക് പോകുന്ന ഒരോ മത്സരാർത്ഥിയേയും സംബന്ധിച്ച് അവിടെ നില്ക്കുക എന്നത് വലിയൊരു ടാസ്കാകണെന്നും അദ്ദേഹം ഫില്‍മിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഷോയില്‍ അപ്സര വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബിഗ് ബോസും മോഹന്‍ലാലുമൊക്കെ അപ്സരയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.
ബിഗ് ബോസിലേക്ക് വരുന്ന സീരിയല്‍ താരങ്ങളെക്കുറിച്ച് പൊതുവെ ആർക്കും അത്ര നല്ല അഭിപ്രായമായിരുന്നില്ല ഉണ്ടായിരുന്നത്. അവിടെ വരും, കുറേ ദിവസം നിന്ന് പൈസയൊക്കെ വാങ്ങിച്ച് പോകും എന്നായിരുന്നു പറയാറുണ്ടായിരുന്നത്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായ സമീപനാണ് അപ്സര സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അപ്സരയുടെ നൂറില്‍ ഇരുപത് ശതമാനം മാത്രമേ ഇപ്പോഴും കണ്ടിട്ടുള്ളു. അപ്സര ഫിസിക്കലി അത്ര ഫിറ്റാണോ എന്ന് ചോദിച്ചാല്‍ അല്ല. എന്നാല്‍ അവളെ മെന്റലി ഒരാള്‍ക്ക് തോല്‍പ്പിക്കാന്‍ സാധിക്കില്ല. അപ്സരയെ ആരെങ്കിലും വെല്ലുവിളിച്ചാല്‍ അവള് അത് അങ്ങനെയങ്ങ് വെറുതെ വിടില്ല. ഒരു കാര്യം ആഗ്രഹിച്ചാല്‍ അത് നേടിയെടുക്കാന്‍ വളരെ അധികം കഷ്ടപ്പെടുമെന്നും ആല്ബിന് പറയുന്നു.
റോക്കിയും സിജോയും തമ്മിലുള്ള അടിയില്‍ നമ്മള് അങ്ങനെ അഭിപ്രായം പറയുന്നതില്‍ അർത്ഥമില്ല. വളരെ അധികം പ്രകോപനം നടത്തുന്ന ആളുകളുണ്ടാവും. അതിനെ നമുക്കൊന്നും പറയാന്‍ സാധിക്കില്ല. ഈ ഗെയിം തന്നെ അങ്ങനെയാണ്. അവിടെ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. പുറത്ത് നില്ക്കുന്ന നമുക്ക് ഒരു പക്ഷെ തോന്നും ഇവർ എന്തിനാണ് ഒരു ചപ്പാത്തിക്ക് വേണ്ടി തല്ല് പിടിക്കുന്നതെന്ന്. എന്നാല്‍ അതിന് അകത്തെ സാഹചര്യം അങ്ങനെയാണ്.
റോക്കിയുടെ ഗെയിം ആയിരിക്കാം പ്രകോപിക്കുക എന്നുള്ളത്. നന്നായി കണ്ടന്റ് കൊടുക്കുന്ന ആളുകളുടെ അടുത്ത് അദ്ദേഹം പ്രകോപനം നടത്തുന്നുണ്ട്. അങ്ങനെയാണ് അപ്സരയുടെ അടുത്ത് സംസാരിച്ചത്. മാനസികമായി തളർത്താമെന്നായിരിക്കാം അവന് ഉദ്ദേശിച്ചത്. അപ്സരയെ അവന് ഇങ്ങനെ ചൊറിഞ്ഞ് ചൊറിഞ്ഞ് നില്ക്കുന്നുണ്ടായിരുന്നു. അതിനാണ് അവസാനം അപ്സര മറുപടി കൊടുത്തത്. തനിക്ക് ഇഷ്ടപ്പെടുന്ന ആളുകളെക്കുറിച്ച് പറഞ്ഞാല്‍ അപ്സര ചാടിയിറങ്ങി പ്രശ്നമുണ്ടാക്കും. പ്രതികരിക്കേണ്ട സമയത്ത് അവള് പ്രതികരിക്കും. അതാണ് അവളുടെ ക്വാളിറ്റി.
അവനവന്റെ കാര്യം മാത്രമല്ല അവള് നോക്കുക. തെറ്റായിട്ടുള്ള കാര്യം കണ്ടാല്‍ പ്രതികരിക്കണം. ഇന്ന് അപ്സരയുടെ ഭർത്താവിനെ പറഞ്ഞ റോക്കി നാളെ അപ്സരയുടെ അച്ഛനേയും അമ്മയേും വിളിക്കില്ലെന്ന് എന്താണ് ഉറപ്പ്. റോക്ക് സിജോയുടെ താടിയെല്ലിന് ഇടിച്ചു. ചെറിയ ഇടിയൊന്നും അല്ലാലോ. താടിക്ക് സർജറിയൊക്കെ വേണം. ആ ഇടി അപ്സരയേയോ വേറെ വല്ല ലേഡി കണ്ടസ്റ്റിനേയുമാണ് ഇടിച്ചിരുന്നതെങ്കില്‍ അവർ ചിലപ്പോള്‍ മരിച്ചുപോയേനെ. സിജോ അത്രയും ഫിറ്റായിട്ടുള്ള ആളായതുകൊണ്ടായിരിക്കും ഇത്രയെങ്കിലും പിടിച്ച് നില്ക്കാന് സാധിച്ചതെന്നും ആല്‍ബി കൂട്ടിച്ചേർക്കുന്നു.
അതേസമയം ഇനിയുള്ള കളികള്‍ ഇവര്‍ തമ്മിലെന്ന് പറഞ്ഞുള്ള സോഷ്യല്‍ മീഡിയയിലെ ഒരു കുറിപ്പും വൈറലാവുകയാണ്. നടി അപ്സരയും അന്‍സിബയും ശക്തരായ മത്സരാര്‍ഥികളാണ്. എന്നാല്‍ വീടിനകത്ത് ആദ്യം മുതല്‍ ഇരുവരും സംസാരിച്ചതും പിന്നീട് വന്നതുമായ പ്രശ്നങ്ങളുമൊക്കെ അവര്‍ക്ക് തന്നെ തിരിച്ചടിയായി മാറിയെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. തുടക്കത്തില്‍ ചക്കരയും പീരയും ആയിരുന്നു.
അപ്സര പറഞ്ഞത് ഡെന്നില് രാത്രി കിടക്കാന്‍ വരുമ്പോഴാണ് എനിക്കു മനസ്സിലെ പിരിമുറക്കം കളഞ്ഞു ഒന്ന് ചിരിക്കാന്‍ പറ്റുന്നത് എന്നായിരുന്നു. അന്നും പരദൂഷണത്തിനു കുറവില്ലായിരുന്നു. പക്ഷെ അന്ന് വില്ലത്തി ജാസ്മിന് ആയിരിന്നു. അന്‍സിബയുടെ കൂടെ കുറയെ അപഖ്യാതി പറഞ്ഞു. പക്ഷെ അന്ന് അപ്സര അറിഞ്ഞില്ല ആ പരദൂഷണം ഇരുതല മൂര്‍ച്ചയുള്ള വാള് ആണെന്ന്, അത് തനിക്കെതിരെയും തിരിയുമെന്നു. ക്യാപ്റ്റന്‍ ആയപ്പോള്‍ അത് സംഭവിച്ചു.
തന്റെ മേല്‍ അധികാരം ഉപയോഗിച്ച് വീട്ടു പണി ചെയ്യിപ്പിച്ചു എന്നത് സീനിയര്‍ താരം അന്‍സിബയ്ക്ക് ഇഷ്ടപെട്ടില്ല. അവള് ഏഷണി തുടങ്ങി. അപ്സര ക്യാപ്റ്റന്‍ ആയതു ഇഷ്ടപെടാത്ത റോക്കി കൂടെ കൂടി. ഋഷി അപ്പോഴും കളം മാറ്റി ചവിട്ടിയിട്ടില്ല. പക്ഷെ അപ്സരയുടെ ജയില്‍ നോമിനേഷനോടെ അവനും മറുകണ്ടം ചാടി. അപ്സര നോമിനേഷന് നടത്തിയത് ഒരു ഗെയിം ആയിരിന്നെങ്കിലും അത് അത്ര വലിയ അപരാധം ആയിരുന്നില്ല. ജാസ്മിനിയുമായി തുടക്കത്തില്‍ ഒരു തര്‍ക്കം ഉണ്ടായിരുന്നു.
ജിന്റോ മോശം വാക്ക് ആ വീട്ടിലെ പെണ്ണുങ്ങളെ പറ്റി പറഞ്ഞു എന്ന കേസ്. അന്ന് ജിന്റോ കാക്കയുടെ കൂടെ നിന്നിരുന്ന ജാസ്മിന് അത് ഇഷ്യൂ ആക്കിയില്ല എന്നതായിരുന്നു അപ്സരയുടെ പരാതി. ജാസ്മിന് ക്യാപ്റ്റന്‍സി ടാസ്കില് തനിക്കു പറ്റിയ ഏക തെറ്റ് ഇതായിരുന്നു എന്ന് പറഞ്ഞിരുന്നു. അപ്പോള്‍ പിന്നെ ജാസ്മിനെ മോശം വാക്ക് ഉപയോഗിച്ച ഋഷിക്കെതിരെ പബ്ലിക് ആയി ഒരു സ്റ്റേറ്റ്മെന്റ് നടത്തിയില്ലെങ്കില്‍ പിന്നീട് തിരിച്ചടിക്കും എന്ന് കരുതി ആണ് കൂടെ നിന്ന ഋഷിയെ നോമിനേറ്റ് ചെയ്തത്.
പക്ഷെ അപ്സരയ്ക്കു അത് പാരയായി. തക്കം നോക്കി നിന്ന അന്‍സിബ അത് ഉപയോഗിച്ച് ഋഷിയെയെയും അടര്‍ത്തി മാറ്റി. പിന്നെ ഒരു മോയന്തുള്ളത് അര്ജ്ജുന്. അവന് എന്താണ് ചെയ്യുന്നത് എന്ന് അവനു പോലും അറിയില്ല. പിടിക്കാന്‍ അന്‍സിബ വലിയ പാടുണ്ടായിരുന്നില്ല. ഇപ്പോള്‍ അപ്സരയ്ക്ക് കാര്യം പിടികിട്ടി. പാവം എന്ന് വിചാരിച്ചവള്‍ വില്ലത്തി ആണ്, വില്ലത്തി എന്ന് വിചാരിച്ചവള്‍ വെറും പാവം ആണ്. ശ്രീതു മായി തെറ്റിയ ശരണ്യയും ആ കൂട്ടത്തിലേക്ക് വരുന്നതോടെ അപ്സരയ്ക്കു കുറച്ചു കൂടി ബലമായി, സിജോ തിരികെ വന്നാല്‍ ചിലപ്പോള്‍ ഈ ഗ്രൂപ്പ് ഒന്ന്കൂടി ശക്തി വെയ്ക്കും.
പക്ഷെ ഇപ്പോഴത്തെ സ്ഥിതിയില്‍ അന്‍സിബ ഗ്രൂപ്പ് സ്ട്രോങ്ങ് ആണ്. എല്ലാ വിഷവും ഒരിടത്തു അടിഞ്ഞിട്ടുണ്ട്. ജാന്മണി, അര്ജുന്, ശ്രീതു , നോറ, ജിന്റോ പെട്ട് പോയത് ഋഷി ആണ്. ഇനി അറിയേണ്ടത് ജാസ്മിനും ഗബ്രിയും എവിടെ നില്ക്കും എന്നാണ്. ഗബ്രി ഗെയിം ശ്രദ്ധിക്കുന്നുണ്ട് ഈ റോമന്സിനിടയിലും. ജാസ്മിന് പക്ഷെ ഗെയിമില്‍ അല്ല. അവിടെ നടക്കുന്നത് അവള് കഴിഞ്ഞ ഒരാഴ്ച അവള് ശ്രദ്ധിച്ചിട്ടില്ല. ജയില്‍ നോമിനേഷന് ഒരു വേക്ക് അപ്പ് കാള്‍ ആയാല്‍ കൊള്ളാം.’ എന്നും പറഞ്ഞാണ് ആരാധകന് കുറിപ്പ് അവസാനിപ്പിക്കുന്നത്.
തുടക്കം മുതല്‍ പ്രേക്ഷക പ്രശംസ നേടി ബിഗ് ബോസിനകത്ത് ശക്തമായ മത്സരം കാഴ്ച വെക്കുന്നവരാണ് അന്‍സിബയും അപ്സരയും. അന്‍സിബ ബഹളങ്ങളൊന്നുമില്ലാതെ ഉള്ളിലൂടെയാണ് ഗെയിം കളിക്കുന്നതെങ്കില്‍ അപ്സര സ്ട്രെയിറ്റായിട്ടാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
