ജിന്റോയ്ക്ക് തിരിച്ചടി; വമ്പൻ ട്വിസ്റ്റുമായി ബിഗ് ബോസ്; അപ്രതീക്ഷിത നീക്കത്തിൽ നടുങ്ങി മത്സരാർത്ഥികൾ!!!
By
മലയാളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിന്റെ സീസണ് 6 ന് ആവേശകരമായ തുടക്കമിട്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് സീസണുകളിലേതുപോലെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കുറിയും അവതാരകന്. രണ്ട് കോമണര്‍ മത്സരാര്‍ഥികള്‍ ഉള്‍പ്പെടെ ആകെ 19 മത്സരാര്‍ഥികളാണ് ആദ്യ ദിനം ഹൗസിലേക്ക് കയറിയിരിക്കുന്നത്.
ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗ് ലൈനുമായി എത്തിയിരിക്കുന്ന സീസണ് 6 ല്‍ വരും വാരങ്ങളില്‍ എന്തൊക്കെ ആവേശകരമായ കാഴ്ചകളാണ് കാത്തിരിക്കുന്നതെന്ന ആകാംക്ഷയിലാണ് ഷോയുടെ ആരാധകര്‍. എല്ലാം മാറ്റിപ്പിടിച്ച ഒരു സീസൺ എന്ന് അവകാശപ്പെടുന്ന സീസണിൽ കാര്യങ്ങൾ രണ്ടാം ദിനം തന്നെ ചൂട് പിടിക്കുന്നു എന്നാണ് പുറത്തുവിട്ട പ്രമോ സൂചിപ്പിക്കുന്നത്. നടി അൻസിബയാണ് ബിഗ് ബോസ് വീട്ടിലേക്ക് ആദ്യം കയറിയ മത്സരാർത്ഥി. ഇത്തവണത്തെ സീസണിൽ ക്യാപ്റ്റൻ പദവിക്ക് അതിൻറെതായ പവർ ഉണ്ട്.
അതിനാൽ തന്നെ മുൻപ് ഉണ്ടായിരുന്നപോലെ മത്സരാർത്ഥികൾക്ക് അവരുടെ ആദ്യത്തെ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ചാൻസൊന്നും ഇത്തവണ ബിഗ്ബോസ് കൊടുക്കുന്നില്ലെന്നാണ് സൂചന. അതിനാൽ തന്നെ 19 പേരും തമ്മിൽ പോരടിച്ച് ഗെയിമിൽ പങ്കെടുത്ത് തന്നെ ക്യാപ്റ്റനാകണം. ഇത്തവണ നാല് മുറികളാണ് ബിഗ് ബോസ് വീട്ടിലുള്ളത്. അതിൽ മൂന്നെണ്ണം ഇടുങ്ങിയതും ഒരെണ്ണം വിശാലമായതുമാണ്.
ബിഗ് ബോസ് ഹൗസിന് അകത്തെ നാല് ബെഡ്റൂമുകളില്‍ മൂന്നെണ്ണം കഷ്ടപ്പാടിനേയും ദുരിതത്തേയും ആണ് പ്രതിനിധീകരിക്കുന്നത്. താരതമ്യേന ചെറുതായ ഈ മുറികളില്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് മത്സരാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ നാലാമത്തെ മുറി അല്പം കൂടി വിശാലവും എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതുമാണ്. ബിഗ് ബോസ് വീടിന് അകത്തെ പവര്‍ റൂം എന്നാണ് അത് അറിയപ്പെടുന്നത്.
ഇതുവരെ മൂന്ന് റൂമുകൾ മാത്രമാണ് മത്സരാർത്ഥികൾക്കായി ബിഗ് ബോസ് തുറന്ന് കൊടുത്തിരിക്കുന്നത്. പവർ റൂമെന്ന് അറിയപ്പെടുന്ന നാലാമത്തെ റൂം ഹൗസിലെ ഗെയിമിൽ പങ്കെടുത്ത് വിജയിച്ച് ക്യാപ്റ്റനാകുന്ന വ്യക്തിക്കും അയാൾ തിരഞ്ഞെടുക്കുന്നവർക്കും മാത്രമുള്ളതാണ്. പവര്‍ റൂമില്‍ എത്തുന്നവരാണ് പവര്‍ ടീമാകുക. പവര്‍ ടീമിന്റെ അവകാശങ്ങള്ക്യാപ്റ്റനെ തിരഞ്ഞെടുത്ത ശേഷം ക്യാപ്റ്റന്റെ ഉത്തരവാദിത്തമാണ് ആദ്യത്തെ പവര്‍ ടീമിനെ തിരഞ്ഞെടുക്കുക എന്നത്.
ക്യാപ്റ്റനും പവര്‍ ടീമും ആണ് മറ്റ് മുറികളില്‍ ആരെല്ലാം താമസിക്കണം എന്ന് തീരുമാനിക്കുക. പവര്‍ ടീമിന് ക്യാപ്റ്റന്‍ ഒരു ബാഡ്ജ് നല്‍കും. ഒരുപാട് അധികാരങ്ങള്‍ ഉള്ളവരായിരിക്കും ഈ പവര്‍ ടീം. പവര്‍ റൂമിലുള്ളവരെ മറ്റ് ടീമംഗങ്ങള്‍ക്ക് നോമിനേറ്റ് ചെയ്യാനാകില്ല എന്നതാണ് മറ്റൊരു പ്രത്യേകത. അതേസമയം പവര്‍ ടീമിന് മറ്റുള്ളവരില്‍ നിന്നും ഒരാളെ എവിക്ഷനിലേക്ക് നേരിട്ട് നോമിനേറ്റ് ചെയ്യാനും ജയിയിലേയ്ക്ക് പോകേണ്ട ഒരാളെ തിരഞ്ഞെടുക്കുന്നതിനും ഉള്ള അധികാരം ഉണ്ടായിരിക്കും.
പവര്‍ റൂമിലുള്ള ആരേയും ജയിലിലേയ്ക്ക് അയക്കരുത്. മറ്റ് ടീമുകള്‍ക്ക് വേണ്ടിയുള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതും ബിഗ് ബോസ് ഹൗസില്‍ എന്ത് പാചകം ചെയ്യണമെന്നും പവര്‍ ടീമിന് നിശ്ചയിക്കാം. കിച്ചണ്‍ കബോഡിന്റെ താക്കോല്‍ പവര്‍ ടീമിന്റെ പക്കലാണ് സൂക്ഷിക്കേണ്ടത്. പവര്‍ ടീമിന്റെ അനുവാദമില്ലാതെ മറ്റ് ടീം അംഗങ്ങള്‍ സാധനങ്ങള്‍ എടുക്കാന്‍ പാടില്ല. ബിഗ് ബോസ് ഹൗസില്‍ നല്ല പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കുന്നവര്‍ക്ക് ഉപഹാരമായി പവര്‍ മണി നല്‍കാനുള്ള അധികാരം പവര്‍ ടീമിനുണ്ടായിരിക്കും. നല്ല ആഹാരം ഉണ്ടാക്കുന്നവര്‍, വീട് വൃത്തിയില്‍ കൊണ്ട് നടക്കുന്നവര്‍, നല്ല പെരുമാറ്റം എന്നീ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് പവര്‍ മണി നല്‍കുന്നത്.
പവർ ഹൗസ് പ്രവേശനം നേടുന്നതിന് വേണ്ടി ക്യാപ്റ്റൻസി ടാസ്ക്കാണ് ഒന്നാം ദിവസം മത്സരാർത്ഥികൾക്ക് ബിഗ് ബോസ് നൽകിയത്. എല്ലാവരും ഇതുവരെയുള്ള സീസണുകൾ കണ്ട് മനസിലാക്കി സ്ട്രാറ്റജിക്കലായാണ് ഓരോ ചുവടും വെക്കുന്നത്. ചെളിയിൽ നിന്നും ബോൾ നിശ്ചിത സമയത്തിനുള്ളിൽ ശേഖരിക്കുക എന്നതായിരുന്നു ക്യാപ്റ്റൻസി ടാസ്ക്ക്. എങ്ങനെയും പവർ ഹൗസിൽ ഇടം പിടിക്കണമെന്ന ലക്ഷ്യത്തോടെ സിജോയും അസി റോക്കിയും ഗെയിമിൽ ഒത്തുകളി നടത്തി.
അത് ജാസ്മിൻ ജാഫർ കണ്ടെത്തി മറ്റുള്ള മത്സരാർത്ഥികളെ അറിയിച്ചതോടെ എല്ലാവരും റോക്കിക്കും സിജോയ്ക്കും എതിരെ തിരിഞ്ഞു. പക്ഷെ ബിഗ് ബോസ് നൽകിയ നിബന്ധനകൾ പാലിച്ച് ഗെയിം കളിച്ചത് അർജുനും ശ്രീരേഖയും അടക്കം ചുരുക്കം ചിലർ മാത്രമാണ്. രതീഷ്, ജിന്റോ, ജാസ്മിൻ അടക്കമുള്ള മത്സരാർത്ഥികൾ പുറത്തായി. സിജോയും റോക്കിയും ഒരുമിച്ച് നിന്നാണ് ക്യാപ്റ്റൻസി ടാസ്ക്ക് അവസാനം വരെ കളിച്ചത്. അതിൽ പലർക്കും എതിർപ്പുണ്ടായിരുന്നതുകൊണ്ട് തന്നെ ഗെയിമിനിടയിൽ പലപ്പോഴായി വാഗ്വാദങ്ങളും ഉന്തും തള്ളുമുണ്ടായി.
വഴക്കിനിടയിൽ ജാസ്മിൻ ജാഫറിനെതിരെ മോശം പരാമർശങ്ങളും പദപ്രയോഗങ്ങളും അസി റോക്കി നടത്തിയതിനാൽ വീട്ടുകാർ എല്ലാവരും ഒരു ഘട്ടത്തിൽ എത്തിയപ്പോൾ അസി റോക്കിക്ക് എതിരെ തിരിഞ്ഞു. അതുകൊണ്ട് തന്നെ അസി റോക്കി ക്യാപ്റ്റനാകരുതെന്ന് വീട്ടിലെ മറ്റ് അംഗങ്ങൾ ഉറപ്പിച്ചിരുന്നു. അതിനാൽ അത്തരത്തിലാണ് മത്സരിച്ചതും. വീട്ടുകാർ അടക്കം ജിന്റോ ക്യാപ്നാകുമെന്ന് പ്രതീക്ഷിച്ചിരിന്നു. അതിനായി ജിന്റോയ്ക്ക് ബോൾ ശേഖരിച്ച് കൊടുക്കുയും ചെയ്തിരുന്നു.
പക്ഷെ നടന്നത് നേരെ തിരിച്ചാണ് ഗെയിം നിയമങ്ങൾ പാലിക്കാതെയാണ് ജിന്റോ കളിച്ചതെന്നതുകൊണ്ട് തന്നെ മാരക ട്വിസ്റ്റ് നൽകി ബിഗ് ബോസ് അദ്ദേഹത്തെ പുറത്താക്കി. അർജുനും ശ്രീരേഖയും അടക്കം വെറും നാലോ അഞ്ചോ പേർ മാത്രമാണ് അവസാന റൗണ്ടിൽ മത്സരിച്ചത്. മത്സരം അവസാനിക്കാറായപ്പോൾ തനിക്ക് ലഭിച്ച ബോളുകൾ മുഴുവൻ ശ്രീരേഖ അർജുന് നൽകിയതോടെ അർജുൻ ക്യാപ്റ്റനായി.
മത്സരത്തിനിടെ മുഴുവൻ ഫെയർ ഗെയിം കളിച്ച രണ്ടുപേരാണ് അർജുനും ശ്രീരേഖയും. താൻ ഫെയർ ഗെയിം മാത്രമെ കളിക്കുവെന്ന് തുടക്കത്തിൽ അർജുൻ പറഞ്ഞിരുന്നു. രണ്ട് ചേരികളായി തിരിഞ്ഞ് ചർച്ചകളും പുത്തൻ പ്ലാനിങുകളും മത്സരാർത്ഥികൾ ആരംഭിച്ചിട്ടുണ്ട്. ഓവർ സത്യസന്ധത വിതറി ഗെയിം നശിപ്പിക്കരുതെന്ന അഭ്യർത്ഥനയാണ് പ്രേക്ഷകർ മുന്നോട്ട് വെയ്ക്കുന്നത്. മാത്രമല്ല ഒരാൾ പോലും ഉഴപ്പാതെ വളരെ മനോഹരമായി വാശിയോടെ ഗെയിം കളിക്കുന്നുവെന്നതും സീസൺ ആറിൽ പ്രതീക്ഷ വെക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നുണ്ട്.
