Connect with us

ക്യാപ്റ്റന്‍ ആരെങ്കിലും ആയിക്കോട്ടെ; ബിഗ് ബോസ് വീട്ടില്‍ അടി തുടങ്ങി; തീ പാറിച്ച് ആ 19 പേർ!!!

Bigg Boss

ക്യാപ്റ്റന്‍ ആരെങ്കിലും ആയിക്കോട്ടെ; ബിഗ് ബോസ് വീട്ടില്‍ അടി തുടങ്ങി; തീ പാറിച്ച് ആ 19 പേർ!!!

ക്യാപ്റ്റന്‍ ആരെങ്കിലും ആയിക്കോട്ടെ; ബിഗ് ബോസ് വീട്ടില്‍ അടി തുടങ്ങി; തീ പാറിച്ച് ആ 19 പേർ!!!

ബിഗ്ബോസ് മലയാളം സീസൺ 6,ന് ഏറെ ആഘോഷ പൂർവ്വം കഴിഞ്ഞ ദിവസം കർട്ടൻ ഉയർന്നിരിക്കുകയാണ്. 19 മത്സരാർത്ഥികളാണ് ഇത്തവണ ആദ്യം തന്നെ വീട്ടിൽ എത്തിയത്. എല്ലാം മാറ്റിപ്പിടിച്ച ഒരു സീസൺ എന്ന് അവകാശപ്പെടുന്ന സീസണിൽ കാര്യങ്ങൾ രണ്ടാം ദിനം തന്നെ ചൂട് പിടിക്കുന്നു എന്നാണ് പുറത്തുവിട്ട പ്രമോ സൂചിപ്പിക്കുന്നത്.

ഇത്തവണത്തെ സീസണിൽ ക്യാപ്റ്റൻ പദവിക്ക് അതിൻറെതായ പവർ ഉണ്ട്. അതിനാൽ തന്നെ മുൻപ് ഉണ്ടായിരുന്നപോലെ മത്സരാർത്ഥികൾക്ക് അവരുടെ ആദ്യത്തെ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ചാൻസൊന്നും ഇത്തവണ ബിഗ്ബോസ് കൊടുക്കുന്നില്ലെന്നാണ് സൂചന. അതിനാൽ തന്നെ 19 പേരും തമ്മിൽ പോരടിച്ച് ഗെയിമിൽ പങ്കെടുത്ത് തന്നെ ക്യാപ്റ്റനാകണം. അതിലേക്ക് നൽകിയിരിക്കുന്ന ടാസ്കാണ് പ്രമോയിൽ പുറത്തുവിട്ടത്. എല്ലാവരും ഗംഭീരമായി മത്സരിക്കുന്നതോടൊപ്പം പൊട്ടിത്തെറികളും സംഭവിച്ചിട്ടുണ്ട്.

ഇനി പറയും മുമ്പ്, ആ പത്തൊമ്പത് പേരെ കൂടി ഒന്ന് പരിചയപ്പെടണം… സിനിമ, സീരിയൽ., ഫിറ്റ്നസ്സ് എന്നിങ്ങനെ നിരവധി മേഖലകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് മത്സരത്തിനായി അങ്കത്തട്ടിൽ എത്തിയിട്ടുള്ളത്.

നടി അൻസിബയാണ് ബിഗ് ബോസ് വീട്ടിലേക്ക് ആദ്യം കയറിയ മത്സരാർത്ഥി. ദൃശ്യം എന്ന സിനിമയിൽ മോഹൻലാലിന്റെ മകളായിട്ട് അൻസിബ അഭിനയിച്ചിട്ടുണ്ട്.

ഫിറ്റ്നസ് ട്രെയിനർ ജിന്റോയാണ് രണ്ടാമതായി കയറിയത്. സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറാണ് ജിന്റോ. എറണാകുളം കാലടി സ്വദേശിയാണ് ജിന്റോ.

ജാസ്മിൻ ജാഫർ- പ്രെഡിക്ഷൻ ലിസ്റ്റിൽ നേരത്തെ തന്നെ കേട്ടിരുന്ന പേരാണ് ജാസ്മിന്റേത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ജാസ്മിൻ. ടെലിവിഷൻ ഷോയും അവതരിപ്പിച്ചിട്ടുണ്ട്.

യമുന റാണി: സിനിമ – സീരിയൽ നടിയാണ് യമുനാ റാണി. കഴിഞ്ഞ വർഷമാണ് യമുനാ റാണി രണ്ടാമത് വിവാഹിതയായത്. ബിബി 6 ൽ താരം എത്തുമെന്ന് നേരത്തെ ചർച്ചയുണ്ടായിരുന്നു.

ഋഷി എസ് കുമാർ : ഡാൻസറും നടനുമാണ് ഋഷി. മുടി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. നേരത്തെ തന്നെ താരത്തിന്റെ പേര് പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നു.

സിജോ ടോക്സ്: സിജോ ടോക്സ് എന്ന സോഷ്യൽ മീഡിയ പേജിലൂടെ പരിചിതനാണ് സിജോ. ആലപ്പുഴ സ്വദേശിയാണ്. പ്രെഡിക്ഷനിൽ പേരുണ്ടയിരുന്നു.

ശരണ്യ ആനന്ദ്; സീരിയൽ നടിയാണ് ശരണ്യയ കുടുംബ വിളക്കിൽ വില്ലത്തി വേഷം ചെയ്തത് ശരണ്യയാണ്. അഭിനയിത്തിലൂടെ ഏറെ അഭിനന്ദനങ്ങൾ താരം സ്വന്തമാക്കിയിട്ടുണ്ട്.

ശ്രുതി കൃഷ്ണ: അമ്മയറിയാതെ എന്ന സീരിയലിൽ അലീന എന്ന കഥാപാത്രമായാണ് ശ്രുതി എത്തുന്നത്. സീരിയലിലെ നായികാ കഥാപാത്രമാണ് ശ്രുതിയുടെ അലീന.

ജാൻമണി; ട്രാൻസ്‍ൻഡർ കമ്യൂണിറ്റിയിൽ നിന്ന് ഇത്തവണ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിയാണ് എത്തുന്നത്. ജാൻമണി മികച്ച പ്രകടനം കാഴ്ച വെയ്ക്കും എന്നാണ് പ്രേക്ഷകർ. ശ്രദ്ധേയമായ വ്യക്തിത്വമാണ് ജാൻമണി.

രതീഷ് കുമാർ‌: അവതാരകൻ, ഗായകൻ എന്നീ നിലയിലൊക്കെ ശ്രദ്ധിക്കപ്പെട്ട ആളാണ്. വാൽക്കണ്ണാടി എന്ന പരിപാടിയുടെ അവതാരകൻ ആണ്.

ശ്രീരേഖ: മിന്നുകെട്ട് സീരിയലിലൂടെയാണ് ശ്രീരേഖ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. വെയിൽ എന്ന സിനിമയിൽ ഷെയ്ൻ നിഗത്തിന്റെ അമ്മയായി അഭിനയിച്ചിട്ടുണ്ട്.

അസി റോക്കി: സോഷ്യൽ മീഡിയയിൽ സജീവമാണ് അസി റോക്ക്. അസി , റോക്കി എന്നിങ്ങനെ രണ്ട് കഥാപാത്രമാണ് തനിക്കുള്ളത് എന്ന് അസി റോക്കി പറയുന്നു. ടച്ച് ഓഫ് ഇങ്ക് ടാറ്റൂ എന്ന സ്കൂളിലെ എം ഡിയാണ്. കിക് ബോക്സിംഗ് ചാമ്പ്യൻ, റൈഡർ എന്നീ നിലകളിൽ അറിയപ്പെടുന്നു.

അപ്സര: സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെയാണ് അപ്സര അവതരിപ്പിച്ചിരിക്കുന്നത്. സീരയിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് താരത്തിന്റെ രണ്ടാം വിവാഹം കഴിയുന്നത്. ഇതിന് പിന്നാലെ താരം വാർത്തകളിൽ നിറഞ്ഞിരുന്നു.

നോറ മുസ്ക്കാൻ: കോഴിക്കോട് സ്വദേശിയാണ് നോറ മുസ്ക്കാൻ. ഡിജിറ്റൽ ക്രിയേറ്ററാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ നോറയ്ക്ക് ധാരാളം ഫാൻസുണ്ട്.

ഗബ്രി ജോസ്: അങ്കമാNF സ്വദേശിയായ ഗബ്രി സിവിൽ എഞ്ചിനീയറാണ്. ഹോളി ഗ്രേസ് അക്കാദമി ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ആണ് ബിരുദം നേടിയത്. റേഡിയോ ജോക്കിയായും പ്രവർത്തിച്ചിട്ടുണ്ട്. പ്രണയമീനുകളുടെ കടലിൽ അജ്മൽ എന്ന കഥാപാത്രത്തെയാണ് ഗബ്രി അവതരിപ്പിച്ചത്.

അർജുൻ ശ്യാം: ബോഡ് ട്രാൻസ്ഫർമേഷനിലൂടെയാണ് അർജുൻ ശ്രദ്ധിക്കപ്പെടുന്നത്. ബോഡി ബിൽഡിംഗ് രംഗത്ത് സജീവമാണ്.

സുരേഷ് മേനോൻ: സിനിമാ മേഖലയിൽ നിന്നാണ് സുരേഷ്. മോഹൻലാലിനൊപ്പം ഭ്രമരം എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

ഇത്തവണ രണ്ട് കോമൺ മത്സരാർത്ഥികളാണ്, ഉള്ളത്. ഫിസിക്കൽ എജുക്കേഷൻ ടീച്ചാറായി ജോലി ചെയ്യുന്ന കൊച്ചി സ്വദേശി റസ്മിൻ ഭായി, ട്രാവലറായ നിഷാന എന്നിവരാണ് അത്.

അപ്പോൾ ഇനി കാര്യത്തിലേയ്ക്ക് വരം.. തല്ലടാ, നീ തല്ലടാ തുടങ്ങിയ വെല്ലുവിളികൾ പ്രമോയിൽ കാണാം രതീഷ് കുമാർ വളരെ ക്ഷുഭിതനായി പ്രമോയിൽ കാണുന്നുണ്ട്. അതിനാൽ തന്നെ രണ്ടാം ദിനത്തിൽ തന്നെ ഈ സീസണിലെ അടിയും ബഹളവും തുടങ്ങും എന്നാണ് ബിഗ്ബോസ് പ്രേമികൾ പ്രതീക്ഷിക്കുന്നത്. നേരത്തെ മോഹൻലാൽ ബിഗ്ബോസ് വീട്ടിലേക്ക് വിടുമ്പോൾ തന്നെ താൻ വേഗം ദേഷ്യം വരുന്നയാളാണ് എന്നാണ് കണ്ണൻ എന്ന രതീഷ് കുമാർ പറഞ്ഞത്. ഗായകനായ ഇയാൾ ആദ്യ എപ്പിസോഡിൽ തന്നെ തൻറെ ‘ഉണ്ട’ ഗാനവുമായി കളം നിറഞ്ഞിരുന്നു.

റോക്കിയുമായാണ് രതീഷ് കുമാർ വഴക്ക് കൂടുന്നത് എന്നാണ് പ്രമോ നൽകുന്ന സൂചന. തുടക്കത്തിൽ തന്നെ പ്രേക്ഷകർക്കിടയിൽ ഒരു കൗതുകത്തിന് വഴിവച്ചിരിക്കുന്ന മത്സരാർത്ഥിയാണ് അസി റോക്കി. ടാറ്റു ആർട്ടിസ്റ്റ് ആയ ഇയാൾ കിക് ബോക്സിംഗ് ചാമ്പ്യാൻ, റൈഡർ എന്നീ നിലകളിലും അറിയപ്പെട്ടിട്ടുണ്ട്.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വ്യത്യസ്തരായ പത്തൊൻപത് മത്സരാർത്ഥികളാണ് ഷോയിൽ ഇത്തവണ മാറ്റുരയ്ക്കുന്നത്. മോഹൻലാൽ പരിചയപ്പെടുത്തിയപ്പോൾ തന്നെ പലരും പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ചിലർ ഇന്നത്തെ എപ്പിസോഡ് അങ്ങെടുത്തു എന്നൊക്കെ പറയാം.

More in Bigg Boss

Trending

Recent

To Top