Connect with us

ചാട്ടുളിപോലെ ആ വാക്കുകൾ; ഗബ്രിയെ വലിച്ചുകീറി സിബിന്‍; വാലും ചുരുട്ടിയോടി ജാസ്മിൻ; ഇനി രക്ഷയില്ല!!!

Malayalam

ചാട്ടുളിപോലെ ആ വാക്കുകൾ; ഗബ്രിയെ വലിച്ചുകീറി സിബിന്‍; വാലും ചുരുട്ടിയോടി ജാസ്മിൻ; ഇനി രക്ഷയില്ല!!!

ചാട്ടുളിപോലെ ആ വാക്കുകൾ; ഗബ്രിയെ വലിച്ചുകീറി സിബിന്‍; വാലും ചുരുട്ടിയോടി ജാസ്മിൻ; ഇനി രക്ഷയില്ല!!!

നാലാമത്തെ ആഴ്ച പിന്നിട്ട് അഞ്ചാം വാരം തുടങ്ങുമ്പോൾ തന്നെ സംഭവബഹുലമായ രംഗങ്ങളാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലെങ്ങും ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിശേഷങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. എല്ലാം മാറ്റിപ്പിടിച്ച ഒരു സീസൺ എന്ന് അവകാശപ്പെടുന്ന സീസണിൽ അടിമുടി മാറ്റത്തോടെയോടെയാണ് ബിഗ് ബോസ് വന്നിരിക്കുന്നത്.

ഇതുവരെ നടന്ന ബിഗ്‌ ബോസ് സീസോണുകളെയെല്ലാം വെല്ലുന്ന വമ്പൻ സർപ്രൈസുകളായിരുന്നു ഇത്തവണത്തെ ബിഗ് ബോസ് സീസൺ 6ൽ സംഭവിച്ചിരിക്കുന്നത്. പവർ റൂം ഉൾപ്പെടെ നിരവധി സർപ്രൈസ് നിമിഷങ്ങൾ കൊണ്ടുവന്ന ബിഗ് ബോസ് പ്രതീക്ഷിക്കാത്ത ഒരു പ്രഖ്യാപനമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നത്.

ബിഗ് ബോസ് മലയാളം ഷോയിൽ ഇതാദ്യമായാണ് 6 വൈൽഡ് കാർഡ് എൻട്രി ഒരുമിച്ച് എത്തുന്നത്. ഇതോടെ ശരിക്കും ഞെട്ടിയിരിക്കുയാണ് ആരാധകരും. ബിഗ്‌ ബോസിലെ കളികൾ ഒന്നടങ്കം മാറ്റിപ്പിടിക്കാൻ ആറ് വൈൽഡ് കാർഡുകളും എത്തിക്കഴിഞ്ഞു. ഡിജെ സിബിൻ, അഭിഷേക് ശ്രീകുമാർ, അഭിഷേക് ജയദീപ്, നന്ദന, പൂജ കൃഷ്ണ, സായ് കൃഷ്ൺ എന്നിങ്ങനെ ആറ് പേരാണ് വൈൽ‌ഡ് കാർഡ് എൻട്രിയായി ഹൗസിലേക്ക് പ്രവേശിച്ചത്.

ഇതോടെ എന്തൊക്കെയായിരിക്കും സംഭവിക്കാൻ പോകുന്നത് എന്നുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ഈ 6 പേരുടെയും വരവോടെ വീണ്ടും കളികൾ ആവേശകരമായി മുന്നേറുകയാണ്. ഇതിനോടകം തന്നെ ചില പൊട്ടിത്തെറികളും വൈൽഡ് കാർഡ് എൻട്രിയിൽ ഉള്ളവർ തന്നെ നോമിനേഷനിൽ എത്തിയതും ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്.

ഹൗസിലേക്ക് എത്തിയ ആറുപേരിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരുപേരാണ് ഡിജെ സിബിന്റേത്. ജാസ്മിനേയും ഗബ്രിയേയും കഴിഞ്ഞ ദിവസം നടന്ന ടാസ്ക്കിൽ സംസാരിച്ച് തറ പറ്റിച്ചു ഡിജെ സിബിൻ. പവർ റൂം ടാസ്ക്കിന് വേണ്ടി മത്സരിക്കാനുള്ള യോഗ്യതയ്ക്കായി ബിഗ് ബോസ് കൊടുത്ത ബിഗ് ബോസ് ക്യൂ ആന്‍റ് എ ആയിരുന്നു സിബിന്റെ മികച്ച പ്രകടനം കണ്ട ടാസ്ക്ക്.

ഡെന്‍, ടണല്‍, നെസ്റ്റ് ടീമുകളോട് മാധ്യമ പ്രവര്‍ത്തകരായി ഇരിക്കുന്ന പവര്‍ ടീം മൂന്ന് ചോദ്യങ്ങള്‍ ചോദിക്കും. ഒപ്പം അവസാന ചോദ്യം ക്യാപ്റ്റനും ചോദിക്കാം. ഇത്തരത്തില്‍ ചോദ്യങ്ങളും ഉത്തരങ്ങളും സംവാദമായി നടത്താം. ഇത്തരത്തില്‍ ആരാണോ ഈ ബിഗ് ബോസ് ക്യൂ ആന്‍റ് എയില്‍ മികച്ച പ്രകടനം നടത്തുന്നത് അവര്‍ക്ക് പവര്‍ ടീമിന് ഒന്നാം സ്ഥാനം കൊടുക്കാം. നിങ്ങളുടെ ടീമില്‍ തുടരാന്‍ അര്‍ഹതയില്ലാത്തത് ആര്?, പവര്‍ ടീമില്‍ അനര്‍ഹമായി കയറിയത് ആര്?, പവര്‍ ടീം പ്രവര്‍ത്തനത്തെക്കുറിച്ച് എന്താണ് അഭിപ്രായം? എന്നീ മൂന്ന് ചോദ്യങ്ങളും അതില്‍ ചര്‍ച്ചയുമാണ് ടാസ്കില്‍ നടന്നത്.

ഇത്തരത്തില്‍ ടീം നെസ്റ്റില്‍ ഡിജെ സിബിന്‍, ശ്രീരേഖ, ശ്രീതു, അന്‍സിബ എന്നിവരാണ് ഉണ്ടായിരുന്നത്. പലപ്പോഴും ചോദ്യകര്‍ത്താക്കളായ പവര്‍ ടീമിനെ തന്നെ വെള്ളം കുടിപ്പിക്കുന്ന രീതിയിലാണ് സിബിന്‍ ചോദ്യങ്ങളോട് പ്രതികരിച്ചത്. ഗബ്രിയും ജാസ്മിനും ടീമായി കളിക്കുകയാണെന്ന് വരെ ഒരു ഘട്ടത്തിൽ വ്യക്തമായി തെളിയിക്കാൻ സിബിന് സാധിച്ചു.

ഇപ്പോഴിതാ സിബിന്റെ പ്രകടനത്തെ വിലയിരുത്തി സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് വൈറലാകുന്നത്. സാബുമോനും മാരാർക്കും ശേഷം ചോദ്യങ്ങൾക്ക് ചാട്ടുളിപോലെ ഉത്തരം പറയുന്ന ഒരു കണ്ടസ്റ്റന്റാണ് സിബിൻ എന്നാണ് കുറിപ്പിൽ പറയുന്നത്. ‘കടൽ പോലെ ഒരു പാരഗ്രാഫും പറഞ്ഞ് ചോദ്യവുമായിട്ട് ജാസ്മിൻ ചെന്ന് പെട്ടെത് ഒരു സിംഹത്തിൻ്റെ മടയിലായിപ്പോയല്ലോ… സാബുമോനും മാരാർക്കും ശേഷം വളരെ തന്മയത്തത്തോട് കൂടി സിംപിളായി ഫൺ മൈൻ്റിൽ ചോദ്യങ്ങൾക്ക് ചാട്ടുളി പോലെ ഉത്തരം പറയുന്ന ഒരു കണ്ടസ്റ്റൻസിനെ ഇതിന് മുമ്പ് കണ്ടട്ടില്ല.’  

സിബിൻ്റെ ടീമായ ടീം നെസ്റ്റിന് രണ്ടാം സ്ഥാനം കൊടുത്ത പവർ ടീമിൻ്റെ ആ ഭയം നിറഞ്ഞ മനസുണ്ടല്ലോ അന്ത ഭയത്തിൻ്റെ പേരാണ് ഡിജെ സിബിൻ’, എന്നായിരുന്നു കുറിപ്പ്. ഇതുവരെയും ജാസ്മിനെ അടിച്ചിരുത്തുന്ന പ്രകടനം കാഴ്ചവെക്കാൻ ഹൗസിലെ മറ്റാർക്കും ഇതുവരെ സാധിച്ചിട്ടില്ല. സിബിന്റെ ടീമിന്റെ പ്രകടനത്തിന്റെ ചില ഭാഗങ്ങൾ ബിബി പ്ലസ്സിൽ നിന്നും കട്ട് ചെയ്ത് ബിബി ടീം ഒഴിവാക്കിയതിനോട് പ്രേക്ഷകർ എതിർപ്പ് പ്രകടിപ്പിച്ച് എത്തിയിട്ടുണ്ട്.

യഥാർത്ഥത്തിൽ സിബിന്റെ ടീമിനായിരുന്നു ഒന്നാം സ്ഥാനം കൊടുക്കേണ്ടിയിരുന്നത്, തോറ്റതിന്റെ ജാള്യത മറക്കാനാണ് പവർ ടീം സിബിന്റെ ടീമിനെ രണ്ടാം സ്ഥാനത്തേക്ക് തഴഞ്ഞത്. ചന്ത വർത്തമാനവും അരക്ക് ചുറ്റാൻ പാകത്തിന് നീളമുള്ള നാവും കൊണ്ട് എല്ലാരെയും ഒതുക്കാൻ പറ്റില്ലെന്ന് സിബിൻ ഇന്ന് ജാസ്മിന് കാണിച്ചുകൊടുത്തു എന്നിങ്ങനെ നിരവധി കമന്റുകളാണ് സിബിന്റെ പ്രകടനത്തെ പ്രശംസിച്ച് വന്ന കമന്റുകൾ.

More in Malayalam

Trending