Connect with us

സിബിന്റെ മുമ്പിൽ വാല് ചുരുട്ടി പവർ ടീം; ജാസ്മിനെ കുടഞ്ഞ് എറിഞ്ഞ ഭാഗം കട്ടുചെയ്ത് ടെലികാസ്റ്റ് ചെയ്ത് BB!!!

Bigg Boss

സിബിന്റെ മുമ്പിൽ വാല് ചുരുട്ടി പവർ ടീം; ജാസ്മിനെ കുടഞ്ഞ് എറിഞ്ഞ ഭാഗം കട്ടുചെയ്ത് ടെലികാസ്റ്റ് ചെയ്ത് BB!!!

സിബിന്റെ മുമ്പിൽ വാല് ചുരുട്ടി പവർ ടീം; ജാസ്മിനെ കുടഞ്ഞ് എറിഞ്ഞ ഭാഗം കട്ടുചെയ്ത് ടെലികാസ്റ്റ് ചെയ്ത് BB!!!

ബിഗ് ബോസ് മലയാളം സീസൺ സിക്സ്, വൈൽഡ് കാർഡുകളുടെ വരവോടെ വീണ്ടും ആക്റ്റീവ് ആയി മാറിയിരിക്കുകയാണ്. ഡിജെ സിബിൻ, അഭിഷേക് ശ്രീകുമാർ, അഭിഷേക് ജയദീപ്, നന്ദന, പൂജ കൃഷ്ണ, സായ് കൃഷ്ൺ എന്നിങ്ങനെ ആറ് പേരാണ് വൈൽ‌ഡ് കാർഡ് എൻട്രിയായി ഹൗസിലേക്ക് പ്രവേശിച്ചത്. വൈൽ‌ഡ് കാർഡുകൾ വന്നതോടെ ഹൗസിലുണ്ടായിരുന്ന മറ്റ് മത്സരാർത്ഥികളുടെ എല്ലാം ഗെയിം തകിടം മറിഞ്ഞ അവസ്ഥയാണ്.‍

ഹൗസിലേക്ക് എത്തിയ ആറുപേരിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരുപേരാണ് ഡിജെ സിബിന്റേത്. ജാസ്മിനേയും ഗബ്രിയേയും കഴിഞ്ഞ ദിവസം നടന്ന ടാസ്ക്കിൽ സംസാരിച്ച് ഡിജെ സിബിൻ തറ പറ്റിച്ചിരുന്നു. പവർ റൂം ടാസ്ക്കിന് വേണ്ടി മത്സരിക്കാനുള്ള യോഗ്യതയ്ക്കായി ബിഗ് ബോസ് കൊടുത്ത ബിഗ് ബോസ് ക്യൂ ആന്‍റ് എ ആയിരുന്നു സിബിന്റെ മികച്ച പ്രകടനം കണ്ട ടാസ്ക്ക്.

ഡെന്‍, ടണല്‍, നെസ്റ്റ് ടീമുകളോട് മാധ്യമ പ്രവര്‍ത്തകരായി ഇരിക്കുന്ന പവര്‍ ടീം മൂന്ന് ചോദ്യങ്ങള്‍ ചോദിക്കും. ഒപ്പം അവസാന ചോദ്യം ക്യാപ്റ്റനും ചോദിക്കാം. ഇത്തരത്തില്‍ ചോദ്യങ്ങളും ഉത്തരങ്ങളും സംവാദമായി നടത്താം. ഇത്തരത്തില്‍ ആരാണോ ഈ ബിഗ് ബോസ് ക്യൂ ആന്‍റ് എയില്‍ മികച്ച പ്രകടനം നടത്തുന്നത് അവര്‍ക്ക് പവര്‍ ടീമിന് ഒന്നാം സ്ഥാനം കൊടുക്കാം.

നിങ്ങളുടെ ടീമില്‍ തുടരാന്‍ അര്‍ഹതയില്ലാത്തത് ആര്?, പവര്‍ ടീമില്‍ അനര്‍ഹമായി കയറിയത് ആര്?, പവര്‍ ടീം പ്രവര്‍ത്തനത്തെക്കുറിച്ച് എന്താണ് അഭിപ്രായം? എന്നീ മൂന്ന് ചോദ്യങ്ങളും അതില്‍ ചര്‍ച്ചയുമാണ് ടാസ്കില്‍ നടന്നത്. ഇത്തരത്തില്‍ ടീം നെസ്റ്റില്‍ ഡിജെ സിബിന്‍, ശ്രീരേഖ, ശ്രീതു, അന്‍സിബ എന്നിവരാണ് ഉണ്ടായിരുന്നത്. പലപ്പോഴും ചോദ്യകര്‍ത്താക്കളായ പവര്‍ ടീമിനെ തന്നെ വെള്ളം കുടിപ്പിക്കുന്ന രീതിയിലാണ് സിബിന്‍ ചോദ്യങ്ങളോട് പ്രതികരിച്ചത്.

ഗബ്രിയും ജാസ്മിനും ടീമായി കളിക്കുകയാണെന്ന് വരെ ഒരു ഘട്ടത്തിൽ വ്യക്തമായി തെളിയിക്കാൻ സിബിന് സാധിച്ചു. ഇപ്പോഴിതാ സിബിന്റെ പ്രകടനത്തെ വിലയിരുത്തി സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് വൈറലാകുന്നത്. സാബുമോനും മാരാർക്കും ശേഷം ചോദ്യങ്ങൾക്ക് ചാട്ടുളിപോലെ ഉത്തരം പറയുന്ന ഒരു കണ്ടസ്റ്റന്റാണ് സിബിൻ എന്നാണ് കുറിപ്പിൽ പറയുന്നത്.

‘കടൽ പോലെ ഒരു പാരഗ്രാഫും പറഞ്ഞ് ചോദ്യവുമായിട്ട് ജാസ്മിൻ ചെന്ന് പെട്ടെത് ഒരു സിംഹത്തിൻ്റെ മടയിലായിപ്പോയല്ലോ… സാബുമോനും മാരാർക്കും ശേഷം വളരെ തന്മയത്തത്തോട് കൂടി സിംപിളായി ഫൺ മൈൻ്റിൽ ചോദ്യങ്ങൾക്ക് ചാട്ടുളി പോലെ ഉത്തരം പറയുന്ന ഒരു കണ്ടസ്റ്റൻസിനെ ഇതിന് മുമ്പ് കണ്ടട്ടില്ല.’ ‘സിബിൻ്റെ ടീമായ ടീം നെസ്റ്റിന് രണ്ടാം സ്ഥാനം കൊടുത്ത പവർ ടീമിൻ്റെ ആ ഭയം നിറഞ്ഞ മനസുണ്ടല്ലോ അന്ത ഭയത്തിൻ്റെ പേരാണ് ഡിജെ സിബിൻ’, എന്നായിരുന്നു കുറിപ്പ്.

ഇതുവരെയും ജാസ്മിനെ അടിച്ചിരുത്തുന്ന പ്രകടനം കാഴ്ചവെക്കാൻ ഹൗസിലെ മറ്റാർക്കും ഇതുവരെ സാധിച്ചിട്ടില്ല. സിബിന്റെ ടീമിന്റെ പ്രകടനത്തിന്റെ ചില ഭാഗങ്ങൾ ബിബി പ്ലസ്സിൽ നിന്നും കട്ട് ചെയ്ത് ബിബി ടീം ഒഴിവാക്കിയതിനോട് പ്രേക്ഷകർ എതിർപ്പ് പ്രകടിപ്പിച്ച് എത്തിയിട്ടുണ്ട്.

യഥാർത്ഥത്തിൽ സിബിന്റെ ടീമിനായിരുന്നു ഒന്നാം സ്ഥാനം കൊടുക്കേണ്ടിയിരുന്നത്, തോറ്റതിന്റെ ജാള്യത മറക്കാനാണ് പവർ ടീം സിബിന്റെ ടീമിനെ രണ്ടാം സ്ഥാനത്തേക്ക് തഴഞ്ഞത്. ചന്ത വർത്തമാനവും അരക്ക് ചുറ്റാൻ പാകത്തിന് നീളമുള്ള നാവും കൊണ്ട് എല്ലാരെയും ഒതുക്കാൻ പറ്റില്ലെന്ന് സിബിൻ ഇന്ന് ജാസ്മിന് കാണിച്ചുകൊടുത്തു എന്നിങ്ങനെ നിരവധി കമന്റുകളാണ് സിബിന്റെ പ്രകടനത്തെ പ്രശംസിച്ച് വന്ന കമന്റുകൾ.

More in Bigg Boss

Trending